ETV Bharat / bharat

കുടിയിറക്കപ്പെട്ട വോട്ടര്‍മാര്‍ക്ക് മണിപ്പൂരില്‍ പ്രത്യേക പോളിങ് സ്റ്റേഷനുകള്‍ - Special Polling Stations in manipur

author img

By ETV Bharat Kerala Team

Published : Apr 13, 2024, 8:12 AM IST

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മണിപ്പൂരിൽ വംശീയ കലാപം മൂലം ക്യാമ്പുകളിൽ കഴിയുന്ന അയ്യായിരത്തോളം ആളുകൾക്കായി 29 പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ സ്ഥാപിച്ചു. ഈ സ്‌റ്റേഷനുകൾ അവരെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കും.

MANIPUR VIOLENCE  SPECIAL POLLING STATIONS  VOTERS IN MANIPUR  LOK SABHA ELECTION 2024
മണിപ്പൂരിലെ അക്രമത്തിൽ കുടിയിറക്കപ്പെട്ട 5000 വോട്ടർമാർക്കായി പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ ക്രമീകരിച്ചു

ഇംഫാൽ: വംശീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആന്തരികമായി കുടിയിറക്കപ്പെട്ട മണിപ്പൂരിലെ ജനവിഭാഗത്തിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാൻ സൗകര്യങ്ങള്‍ സജ്ജമാക്കാൻ ഔദ്യോഗിക വൃത്തങ്ങള്‍. ഇതിനായി സംസ്ഥാനത്ത് ഉടനീളം 29 പോളിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് നീക്കം. ഇതിലൂടെ കുടിയിറക്കപ്പെട്ട 5000-ലധികം പേര്‍ക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുമെന്നാണ് കണക്ക് കൂട്ടല്‍.

കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച മാർഗനിർദേശം അനുസരിച്ച് കുടിയിറക്കപ്പെട്ടവരെ വോട്ടുചെയ്യാൻ പ്രാപ്‌തമാക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്‌തിട്ടുണ്ടെന്ന് പോളിംഗ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. വംശീയ സംഘർഷം മൂലമുണ്ടായ അക്രമവും കുടിയിറക്കലും കണക്കിലെടുത്ത്, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് വോട്ടുചെയ്യാൻ പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ തങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് വെള്ളിയാഴ്‌ച (ഏപ്രിൽ 12) മാധ്യമങ്ങളോട് സംസാരിച്ച ഇംഫാൽ വെസ്‌റ്റ് ഡെപ്യൂട്ടി കമ്മീഷണർ കിരൺ കുമാർ പറഞ്ഞു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരത്തിലുള്ള 29 പോളിങ് സ്‌റ്റേഷനുകൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയ്ക്കുള്ളിൽ കുടിയിറക്കപ്പെട്ടവർ അവരുടെ നിയുക്ത പോളിങ് സ്‌റ്റേഷനുകളില്‍ വോട്ട് രേഖപ്പെടുത്തും. ഞങ്ങൾ നൽകുന്ന ഗതാഗത സേവനങ്ങളല്ലാതെ അവർക്ക് പ്രത്യേക ക്രമീകരണങ്ങളൊന്നുമില്ലെന്നും കിരൺ കുമാർ വ്യക്തമാക്കി. ആക്രമണ പശ്ചാത്തലമുള്ളതിനാൽ ഇംഫാൽ വെസ്‌റ്റിലേക്ക് മാറ്റിയ മറ്റ് പാർലമെന്‍റ് മണ്ഡലങ്ങളിലെ ആളുകൾക്കായി ഞങ്ങൾ പ്രത്യേക പോളിങ് സ്‌റ്റേഷനുകൾ തുറന്നിട്ടുണ്ട്. ഇന്നർ മണിപ്പൂരിനായി ഞങ്ങൾ 29 പോളിങ് സ്‌റ്റേഷനുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും ഏകദേശം 5,000 പേർ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരായുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില പോളിങ് സ്‌റ്റേഷനുകൾ പലായനം ചെയ്‌ത ആളുകൾക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാനുള്ള പ്രക്രിയയിലാണെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഓഫിസർ പറഞ്ഞു. എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്നോ രണ്ടോ മാസങ്ങളായി വടക്കുകിഴക്കൻ സംസ്ഥാനത്ത് സമാധാനം തിരിച്ചെത്തിയെന്നും ഡെപ്യൂട്ടി കമ്മിഷണർ കൂട്ടിച്ചേര്‍ത്തു.

ഞങ്ങൾ സുരക്ഷ നടപടികൾ ശക്തമാക്കിയിട്ടുണ്ട്, തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കിരൺ കുമാർ അഭിപ്രായപ്പെട്ടു. ദുർബലമായ പോളിങ് സ്‌റ്റേഷനുകൾ ഞങ്ങൾ കണ്ടെത്തി, അവ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്) ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യും. അത്തരം പോളിങ് സ്‌റ്റേഷനുകളുടെ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് അതിന്‍റെ എല്ല ചലനങ്ങളും പ്രവർത്തനങ്ങളും കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ പോസ്‌റ്റുകളും തങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും കുറ്റകരവും തെറ്റിദ്ധരിപ്പിക്കുന്നതും വികൃതവുമായ പോസ്‌റ്റുകൾ നീക്കം ചെയ്യാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

സംസ്ഥാനത്തെ ഭൂരിപക്ഷ സമുദായത്തെ പട്ടികവർഗ പട്ടികയിൽ ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന ഗോത്രവർഗ ഐക്യദാർഢ്യ മാർച്ച് അക്രമാസക്തമായിരുന്നു. മാത്രമല്ല വടക്കുകിഴക്കൻ സംസ്ഥാനത്ത് അതിലൂടെ വംശീയ സംഘർഷം തന്നെ പൊട്ടിപ്പുറപ്പെടുകയും ചെയ്‌തു. ആ വംശീയ സംഘർഷത്തിൽ 175 പേർ കൊല്ലപ്പെടുകയും 1,138 പേർക്ക് പരിക്കേൽക്കുകയും 33 പേരെ കാണാതാവുകയും ചെയ്‌തതായി കഴിഞ്ഞ വർഷം സെപ്റ്റംബർ 15 ന് മണിപ്പൂർ പൊലീസ് പ്രസ്‌താവനയിലൂടെ അറിയിച്ചിരുന്നു.

വംശീയ സംഘട്ടനങ്ങളിൽ അവരുടെ വീടുകൾ കത്തിച്ചതിനെത്തുടർന്ന് നിരവധി പേരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ, സംസ്ഥാനത്ത് പുതിയ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെത്തുടർന്ന്, അക്രമബാധിതമായ സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉപദേഷ്‌ടാവ് എ കെ മിശ്രയുടെ നേതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയത്തിലെ (എംഎച്ച്എ) മൂന്നംഗ സംഘത്തെ ഇംഫാലിലേക്ക് അയച്ചിരുന്നു.

ALSO READ : കാശ്‌മീരി കുടിയേറ്റക്കാർക്ക് വോട്ട് ചെയ്യാൻ ഇനി 'എം ഫോം' വേണ്ട; ചട്ടത്തില്‍ മാറ്റം വരുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.