ETV Bharat / bharat

തലപ്പാവ് ധരിക്കുന്നവരെല്ലാം ബിജെപിയ്‌ക്ക് ഖലിസ്ഥാനികള്‍; സുവേന്ദു അധികാരിയ്‌ക്കെതിരെ മമത ബാനര്‍ജി

author img

By ETV Bharat Kerala Team

Published : Feb 21, 2024, 1:21 PM IST

സമരം നേരിടാനെത്തിയ ഐപിഎസ്‌ ഉദ്യോഗസ്ഥനെ 'ഖലിസ്ഥാനി' എന്നു വിളിച്ച് ആക്ഷേപിച്ച ബിജെപി നേതാവിനെതിരെ പ്രതികരിച്ച് മമത ബാനർജി

മമത ബാനർജി  ഖാലിസ്ഥാനി  ഐപിഎസ്‌ ഉദ്യോഗസ്ഥനെതിരെ ബിജെപി  Mamata Banerjee  IPS officer As Khalistani
IPS officer

കൊൽക്കത്ത : ഐപിഎസ്‌ ഉദ്യോഗസ്ഥനെ ഖലിസ്ഥാനി എന്ന് ആക്ഷേപിച്ചതിൽ പ്രതികരിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തലപ്പാവ് ധരിക്കുന്ന ഓരോ വ്യക്തിയും ഖലിസ്ഥാനി ആണെന്നാണ് ബിജെപി കരുതുന്നതെന്ന് മമത ബാനർജി പറഞ്ഞു. ധമഖാലിയിൽ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനിടെയാണ് അദ്ദേഹം ഐപിഎസ്‌ ഉദ്യോഗസ്ഥനെ ഖലിസ്ഥാനി എന്ന് വിളിച്ച് ആക്ഷേപിച്ചത് (Mamata Banerjee About BJP Insulted IPS officer As Khalistani).

ഇന്ന് ബിജെപിയുടെ വിഭജന രാഷ്‌ട്രീയം ഭരണഘടന അതിരുകളെ നാണമില്ലാതെ ലംഘിച്ചിരിക്കുന്നു. ബിജെപി ഫോർ ഇന്ത്യ പ്രകാരം തലപ്പാവ് ധരിക്കുന്ന ഓരോ വ്യക്തിയും ഖലിസ്ഥാനികളാണെന്ന് മുഖ്യമന്ത്രി എക്‌സിൽ കുറിച്ചു. ഖലിസ്ഥാനി എന്ന് മുദ്രകുത്തിയവർക്കെതിരെ പ്രതികരിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥൻ പ്രതിഷേധം പ്രകടമാക്കുന്ന ഒരു വീഡിയോയും മുഖ്യമന്ത്രി എക്‌സിൽ പോസ്‌റ്റ്‌ ചെയ്‌തിരുന്നു.

നമ്മുടെ രാജ്യത്തിനായി അവർ സഹിക്കുന്ന ത്യാഗങ്ങളെയും നിശ്ചയദാർഢ്യത്തെയും ബഹുമാനിക്കുന്നെന്നും നമ്മുടെ സിഖ് സഹോദരീ സഹോദരന്മാരുടെ പ്രശസ്‌തി തകർക്കാനുള്ള ഈ ശ്രമത്തെ താൻ ശക്തമായി അപലപിക്കുന്നെന്നും ബാനർജി പറഞ്ഞു.

ബംഗാളിൻ്റെ സാമൂഹിക സൗഹാർദം സംരക്ഷിക്കുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുകയും അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ചെയ്‌താൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം സന്ദേശ്ഖാലി ഗ്രാമം ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മ സന്ദർശിച്ചിരുന്നു. ശേഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് ദേശീയ വനിത കമ്മിഷൻ ആവശ്യപ്പട്ടു.

എന്നാൽ താൻ സംസ്ഥാനം സന്ദർശിക്കുമ്പോഴെല്ലാം വനിത കമ്മിഷൻ അജണ്ട തയ്യാറാക്കിയിട്ടുണ്ടെന്ന് ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ബംഗാൾ മന്ത്രി ശശി പഞ്ച പറഞ്ഞിരുന്നു. ദേശീയ വനിത കമ്മിഷൻ അധ്യക്ഷ ബംഗാളിൽ വരുമ്പോഴെല്ലാം അവരുടെ അജണ്ട തയ്യാറാക്കാറുണ്ട്. ഇവിടെ നടക്കുന്നതെല്ലാം നിയന്ത്രണാതീതമാണെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും അവർ പറയുന്നു.

Also Read: സിഖ് പൊലീസുകാരനെ ഖലിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിച്ചു; സുവേന്ദു അധികാരിക്കെതിരെ നടപടി

എന്നാൽ എന്തുകൊണ്ട് മണിപ്പൂരിനും മധ്യപ്രദേശിനും വേണ്ടി ഒന്നും പറയുന്നില്ല. ഡൽഹിയിൽ സാക്ഷി മാലിക്കിനെ സന്ദർശിക്കൂ. ബംഗാളിൽ രാഷ്ട്രപതി ഭരണം ശുപാർശ ചെയ്യാൻ പോലും അവർക്ക് അധികാരമില്ലെന്നും വനിത കമ്മിഷൻ പക്ഷപാതപരമാണെന്നും ചൊവ്വാഴ്‌ച എഎൻഐയോട് സംസാരിക്കവെ പഞ്ജ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.