ETV Bharat / bharat

'ആയാറാം ഗയാറാം പോലെ' ; നിതീഷ് പോകുമെന്ന് അറിയാമായിരുന്നുവെന്ന് ഖാർഗെ

നിതീഷ് കുമാർ രാജിവച്ച് എൻഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ

Nitish Kumar resigns bihar  Mallikarjun Kharge  നിതീഷ് കുമാർ രാജി ബിഹാർ  മല്ലികാർജുൻ ഖാർഗെ
Mallikarjun Kharge on Nitish Kumar's exit from Mahagathbandhan
author img

By ETV Bharat Kerala Team

Published : Jan 28, 2024, 12:30 PM IST

കലബുറഗി : നിതീഷ് കുമാർ (Nitish Kumar) മഹാസഖ്യ സർക്കാരിൽ നിന്ന് പോകുമെന്ന് അറിയാമായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge). 'ആയാ റാം-ഗയാ റാം' പോലെ നിരവധി ആളുകൾ രാജ്യത്തുണ്ട്. നേരത്തെ നിതീഷും തങ്ങളും ഒരുമിച്ചായിരുന്നു പൊരുതിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് പോകുമെന്ന വിവരം നേരത്തേ തന്നെ ലാലു പ്രസാദ് യാദവും തേജസ്വി യാദവും ഞങ്ങൾക്ക് നൽകിയിരുന്നു.

നിതീഷിന് സഖ്യത്തോടൊപ്പം നിൽക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ അദ്ദേഹം നിലയുറപ്പിക്കുമായിരുന്നു. പക്ഷെ, അദ്ദേഹത്തിന് അതിന് താൽപര്യമില്ലാത്തതുകൊണ്ട് പോയി. ഈ വിഷയം നേരത്തെ അറിഞ്ഞിരുന്നെങ്കിലും പറയാതിരുന്നത് ഇന്ത്യാസഖ്യം (India Alliance) തകരാതിരിക്കാനാണ്. തെറ്റായി എന്തെങ്കിലും പറഞ്ഞാൽ അത് സഖ്യത്തെ ബാധിക്കുമല്ലോയെന്നും ഖാർഗെ പറഞ്ഞു.

ജനതാദൾ (യുണൈറ്റഡ്) ദേശീയ അധ്യക്ഷൻ നിതീഷ് കുമാർ ഞായറാഴ്‌ച പട്‌നയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറിന് രാജിക്കത്ത് കൈമാറുകയായിരുന്നു. നിതീഷ് ഇന്ന് തന്നെ എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ നടക്കുന്നത്. ഇത് ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെപി നദ്ദ, എൽജെപിആർ അധ്യക്ഷൻ ചിരാഗ് പാസ്വാൻ, മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ നേതാക്കള്‍ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. 128 എംഎൽഎമാരുടെ പിന്തുണ നിതീഷിന് ഉണ്ടെന്നാണ് വിവരം. ജെഡിയുവിന് 45, ബിജെപിക്ക് 78, ഹിന്ദുസ്ഥാനി അവാം മോർച്ചയ്ക്ക് 4, ഒരു സ്വതന്ത്ര എംഎല്‍എ എന്നിവരുടെ പിന്തുണയോടെയാണ് 128 ആയിരിക്കുന്നത്.

പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഒപ്പിട്ട കത്ത് നിതീഷ് ഗവര്‍ണര്‍ക്ക് കൈമാറിയെന്നാണ് വിവരം. സീറ്റ് വിഭജന വിഷയത്തില്‍ ബിജെപിയും ജനതാദളും തമ്മില്‍ ഇതിനകം ധാരണയിലെത്തി എന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.