ETV Bharat / bharat

'മേരേ ഭാരത്, മേരാ പരിവാർ', തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

author img

By ETV Bharat Kerala Team

Published : Mar 16, 2024, 11:29 AM IST

'മെയിൻ മോദി കാ പരിവാർ ഹുൻ' എന്ന പ്രചാരണ വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമമായ എക്‌സിൽ പങ്കിട്ടു.

Lok Sabha  PM Narendra Modi  Mere Bharat Mera Parivar  main modi ka parivar hoon
Ahead Of Lok Sabha Polls Announcement, P M Modi Asserts 'Mere Bharat, Mera Parivar'

ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'മെയിൻ മോദി കാ പരിവാർ ഹുൻ' എന്ന പ്രചാരണ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ ജനങ്ങൾ മോദിയുടെ കുടുംബമാണെന്ന് പറഞ്ഞ് പ്രധാനമന്ത്രിക്ക് പിന്തുണ വാഗ്‌ദാനം ചെയ്യുമ്പോൾ കർഷകർ മുതൽ പാവപ്പെട്ട കുടുംബങ്ങൾ വരെയുള്ള വിവിധ ക്ഷേമ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്ന ആളുകളെ മ്യൂസിക്കൽ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

ഞാൻ പലപ്പോഴും ആളുകളെ "എന്‍റെ കുടുംബാംഗങ്ങൾ" എന്ന് അഭിസംബോധന ചെയ്യാറുണ്ട്, തനിക്ക് കുടുംബമില്ലെന്ന പ്രതിപക്ഷ നേതാവ് ലാലു പ്രസാദ് യാദവിന്‍റെ സമീപകാല പരിഹാസമാണ് തന്നെ ഇങ്ങനെ ഊന്നിപ്പറയാൻ പ്രേരിപ്പിച്ചത്. ഈ രാജ്യത്തുള്ള ജനങ്ങൾ തന്‍റെ കുടുംബാംഗങ്ങളാണെന്ന് പ്രധാനമന്ത്രി "മേരേ ഭാരത്, മേരാ പരിവാർ," വീഡിയോ പങ്കുവയ്‌ക്കുന്നതിനിടയിൽ എക്‌സില്‍ കുറിച്ചു.

"വിക്ഷിത് ഭാരത്" കെട്ടിപ്പടുക്കുന്നതിനുള്ള നിർദ്ദേശങ്ങളും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് നിരവധി ബിജെപി നേതാക്കൾ ആളുകൾക്ക് തന്‍റെ കത്ത് പങ്കിട്ടുവെന്നും, അവർ ഒരുമിച്ച് രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

പൗരന്മാരെ "പ്രിയപ്പെട്ട കുടുംബാംഗം" എന്ന് അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി, തങ്ങളുടെ പങ്കാളിത്തം ഒരു ദശാബ്‌ദം പൂർത്തിയാക്കുന്നതിന്‍റെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണെന്നും 140 കോടി ഇന്ത്യക്കാരുടെ വിശ്വാസവും പിന്തുണയും തനിക്ക് പ്രചോദനം നൽകുന്നതായും അദ്ദേഹം പറഞ്ഞു.

"ജനങ്ങളുടെ ജീവിതത്തിൽ സംഭവിച്ച പരിവർത്തനം കഴിഞ്ഞ 10 വർഷത്തിനിടയിലെ നമ്മുടെ സർക്കാരിന്‍റെ ഏറ്റവും വലിയ നേട്ടമാണ്. ദരിദ്രരുടെയും കർഷകരുടെയും യുവാക്കളുടെയും സ്‌ത്രീകളുടെയും ജീവിതനിലവാരം ഉയർത്താൻ നിശ്ചയദാർഢ്യമുള്ള ഒരു സർക്കാർ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങളുടെ ഫലമാണ് ഈ പരിവർത്തന ഫലങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവർക്ക് വീടുനിർമ്മാണം, എല്ലാവർക്കും വൈദ്യുതി, വെള്ളം, എൽപിജി, ആയുഷ്‌മാൻ ഭാരത് വഴി സൗജന്യ ചികിത്സ, കർഷകർക്ക് ധനസഹായം, നിരവധി പദ്ധതികളിലൂടെ സ്‌ത്രീകൾക്ക് സഹായം തുടങ്ങിയ പദ്ധതികളുടെ വിജയം സാധ്യമായത് അവർ എന്നില്‍ അർപ്പിച്ച വിശ്വാസത്താൽ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തെ വലിയ ഉയരങ്ങളിലേക്ക് ഒരുമിച്ച് കൊണ്ടുപോകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു. നമ്മുടെ രാജ്യം പാരമ്പര്യവും ആധുനികതയും കൈകോർത്ത് മുന്നേറുകയാണ്. കഴിഞ്ഞ ദശകത്തിൽ അടുത്ത തലമുറ അടിസ്ഥാന സൗകര്യങ്ങളുടെ അഭൂതപൂർവമായ നിർമ്മാണത്തിന് സാക്ഷ്യം വഹിച്ചപ്പോൾ, നമ്മുടെ സമ്പന്നമായ ദേശീയ സാംസ്‌കാരിക പൈതൃകത്തിന്‍റെ പുനരുജ്ജീവനവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജിഎസ്‌ടി നടപ്പാക്കൽ, ആർട്ടിക്കിൾ 370 റദ്ദാക്കൽ, മുത്തലാഖ് സംബന്ധിച്ച പുതിയ നിയമം, പാർലമെന്‍റിൽ സ്‌ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ വനിതാ സംവരണം തുടങ്ങിയ ചരിത്രപരമായ തീരുമാനങ്ങൾ തന്‍റെ സർക്കാരിന് എടുക്കാനാകുമെന്നത് ജനങ്ങളുടെ വിശ്വാസത്തിന്‍റെയും പിന്തുണയുടെയും അളവുകോലാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ALSO READ : 'നേട്ടങ്ങളുടെ പത്ത് സംവത്സരങ്ങള്‍, 140 കോടി ജനങ്ങള്‍ എന്നെ പ്രചോദിപ്പിക്കുന്നു' : രാജ്യത്തിന് പ്രധാനമന്ത്രിയുടെ തുറന്ന കത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.