ETV Bharat / bharat

പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുന്നതാണ് മോദി ഗ്യാരണ്ടി: നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് മമത - Mamata Banerjee against Modi

author img

By ETV Bharat Kerala Team

Published : Apr 8, 2024, 10:43 PM IST

ജൂൺ നാലിന് ശേഷം എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടക്കണമെന്നാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

മോദി ഗ്യാരണ്ടി  ലോക്‌സഭ തെരഞ്ഞെടുപ്പ് 2024  MAMATA BANERJEE  നരേന്ദ്ര മോദി
Modis Guarantee Means Putting Every Opposition Leader In Jail After June 4: Says Mamata Banerjee

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ത്രിണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. ജൂൺ നാലിന് ശേഷം എല്ലാ ജയിലുകളും നിറയുമെന്ന മോദിയുടെ പ്രസ്‌താവന രാജ്യത്തെ പ്രധാനമന്ത്രിക്ക് യോജിച്ചതാണോ എന്നാണ് മമത ചോദ്യമുന്നയിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എല്ലാ പ്രതിപക്ഷ നേതാക്കളെയും ജയിലിലടക്കുക എന്നതാണ് മോദി ഗ്യാരണ്ടിയെന്നും മമത ആരോപിച്ചു.

രാജ്യത്തെയൊട്ടാകെ ജയിൽ പോലെ ആക്കുകയാണ് മോദി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോദി രാജ്യത്തെ മുഴുവനും ജയിലാക്കി മാറ്റിയതായും ആരോപിച്ചു. ബങ്കുര, ബിഷ്‌ണുപൂർ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു മമത.

സംസ്ഥാനത്തെ വിവിധ അഴിമതിക്കേസുകളിലെ പ്രതികളെ ജയിലിലാക്കുമെന്ന് ഇന്നലെ (ഏപ്രിൽ 7) ജൽപായ്‌ഗുരിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ മോദി പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ബങ്കുരയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദിക്കെതിരെ വിമർശനവുമായി മമത രംഗത്തെത്തിയത്.

Also read: ജൂൺ നാലിന് ശേഷം മോദിക്ക് നീണ്ട അവധിയിൽ പോകേണ്ടി വരും; ഇത് ജനങ്ങളുടെ ഗ്യാരണ്ടിയെന്ന് കോൺഗ്രസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.