ETV Bharat / bharat

പാക് ബോട്ടില്‍ കടത്തിയ 600 കോടിയുടെ മയക്കുമരുന്ന് ഗുജറാത്തില്‍ പിടികൂടി; 14 പേര്‍ കസ്‌റ്റഡിയില്‍ - drugs caught from Pakistani boat

author img

By ETV Bharat Kerala Team

Published : Apr 28, 2024, 5:45 PM IST

INDIAN COAST GUARD DRUGS SEIZE  PORBANDAR SEA DRUGS  പാക് ബോട്ട് മയക്കുമരുന്ന്  കോസ്‌റ്റ്ഗാര്‍ഡ്
indian coast guard seized 86 kg of drugs worth Rs 600 crore from Pakistani boat in Gujarat sea border

3 വർഷത്തിനിടെ 11 തവണയാണ് പോർബന്തർ കടലിൽ നിന്ന് മയക്കുമരുന്നും ലഹരി വസ്‌തുക്കളും പിടികൂടിയത്.

പോർബന്തർ : പാക് ബോട്ടില്‍ കടത്തിയ 600 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നും പിടികൂടി. ഇന്ത്യൻ കോസ്‌റ്റ് ഗാർഡും തീവ്രവാദ വിരുദ്ധ സ്ക്വാഡും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 86 കിലോ മയക്കുമരുന്ന് പിടികൂടിയത്. ബോട്ടും അതിലെ 14 ജീവനക്കാരെയും സുരക്ഷ സേന കസ്‌റ്റഡിയിലെടുത്തു.

മാരിടൈം ഇന്‍റലിജൻസ് നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സേന പരിശോധന നടത്തിയത്. ഇന്ത്യൻ കോസ്‌റ്റ് ഗാർഡിന്‍റെ കപ്പലുകളും വിമാനങ്ങളും ദൗത്യത്തിനായി വിന്യസിച്ചിരുന്നു. പ്രദേശത്ത് നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ 3 വർഷത്തിനിടെ 11 തവണയാണ് പോർബന്തർ കടലിൽ നിന്ന് വൻതോതിൽ മയക്കുമരുന്നും ലഹരി വസ്‌തുക്കളും പിടികൂടിയത്.

Also Read : മയക്കുമരുന്ന് പാഴ്‌സല്‍ വന്നുവെന്ന് ഭീഷണി; ഹൈദരാബാദില്‍ ഡോക്‌ടറില്‍ നിന്നും തട്ടിയത് 48 ലക്ഷം രൂപ - Parcel Scam In Hyderabad

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.