ETV Bharat / bharat

ഭാര്യയെയും 4 കുട്ടികളെയും കാലിത്തീറ്റ വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവിനായി തെരച്ചില്‍ - MURDER IN MOTIHARI BIHAR

author img

By ETV Bharat Kerala Team

Published : Mar 29, 2024, 10:32 AM IST

കുടുംബ വഴക്കാണ് 5 പേരുടെ കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം

MURDER IN MOTIHARI BIHAR  WOMAN AND 4 CHILDREN MURDER  HUSBAND KILLED WIFE AND CHILDREN  BIHAR MURDER
Husband killed Wife and 4 children in Motihari Bihar over Family Dispute

പട്‌ന: ബിഹാറിൽ ഭാര്യയെയും നാല് കുട്ടികളെയും കാലിത്തീറ്റ വെട്ടുന്ന യന്ത്രം ഉപയോഗിച്ച് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. മോത്തിഹാരിയിലെ പഹാർപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ബവാരിയ ഗ്രാമത്തിലാണ് സംഭവം. യുവതിയുടെ ഭർത്താവ് നാല് മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയെന്നാണ് പരാതി.

സംഭവത്തിന് പിന്നാലെ ഭർത്താവ് ഒളിവില്‍ പോയിരിക്കുകയാണ്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ഡിഎസ്‌പി രഞ്ജൻ കുമാർ ഉൾപ്പെടെ നിരവധി പൊലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള സംഘം ഗ്രാമത്തിൽ എത്തിയിട്ടുണ്ട്. ഫോറൻസിക് സംഘവും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഭര്‍ത്താവിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Also Read : ഉത്തരാഖണ്ഡില്‍ ഗുരുദ്വാര കർസേവ പ്രമുഖ് വെടിയേറ്റ് മരിച്ചു - GURDWARA CHIEF MURDERED

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.