ETV Bharat / bharat

ഉത്തരാഖണ്ഡില്‍ ഗുരുദ്വാര കർസേവ പ്രമുഖ് വെടിയേറ്റ് മരിച്ചു - GURDWARA CHIEF MURDERED

author img

By ETV Bharat Kerala Team

Published : Mar 28, 2024, 10:08 PM IST

NANAKMATTA MURDER  MURDER OF GURUDWARA CHIEF  NANAKMATTA CRIME NEWS  SIKH RELIGIOUS LEADER MURDER
Nanakmatta Gurdwara Chief Baba Tarsem Singh Kileld by Strangers

നാനക്‌മട്ട ഗുരുദ്വാര കർസേവ പ്രമുഖ് ബാബ ടാർസെം സിങ്ങ് വെടിയേറ്റ് മരിച്ചു. കൊല നടന്നത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം നടക്കാനിരിക്കെ.

ഉദ്ധം സിങ്ങ് നഗർ (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിലെ ഉദ്ധം സിങ് നഗറിലെ നാനക്‌മട്ട ഗുരുദ്വാര കർസേവ പ്രമുഖ് ബാബ ടാർസെം സിങ്ങ് വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ രണ്ട് അക്രമികളാണ് കൊലയ്‌ക്ക് പിന്നില്‍. 3 സെക്കൻഡിനുള്ളിൽ കൊലനടത്തിയ ശേഷം ഇവര്‍ ബൈക്കിൽ രക്ഷപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടം സംസ്ഥാനത്ത് നടക്കാനിരിക്കെയാണ് കൊലപാതകം നടന്നത്.

ദേരാ കർ സേവ നേതാവായ ബാബ തർസെം സിങ്ങ് രാവിലത്തെ നടത്തം കഴിഞ്ഞ് കസേരയിലിരുന്ന് വിശ്രമിക്കുമ്പോഴാണ് മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ബൈക്കിന്‍റെ പിന്നിലിരുന്ന അക്രമിയാണ് ആദ്യം അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്.

കെലപാതകം നടന്നതുകൊണ്ട് പ്രദേശത്ത് പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. എല്ലാ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. ബാബ ടാർസെം സിങ്ങിന്‍റെ കൊല അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്. ഉദ്ധം സിങ് നഗറിൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതും ലോക്‌സഭ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് ഓരോ ചെക്‌ പോസ്‌റ്റിലും പൊലീസിന്‍റെ കര്‍ശന പരിശോധനകൾ നടക്കുന്നുണ്ട്.

2024 ജനുവരിയിൽ അക്രമികൾ ഖത്തിമ വനമേഖലയിലെ ബാബ ബഹ്‌റമാൽ സമാധിയുടെ തലവനെയും അനുയായിയെയും അടിച്ചുകൊന്നിരുന്നു. എന്നാൽ കൊലപാതകം നടന്ന് 25 ദിവസത്തിന് ശേഷമാണ് വിവരം പൊലീസ് വെളിപ്പെടുത്തിയത്. ഇപ്പോൾ നടന്ന കൊലപാതകത്തെ തുടർന്ന് വലിയ ഭയമാണ് ഉദ്ധം സിങ് നഗറി നഗറിലെ ജനങ്ങൾക്കിടയില്‍ ഉയരുന്നത്.

ബാബ ടാർസെം സിങ്ങ് ബിജെപിയുമായി അടുപ്പത്തിലായിരുന്നു. ഉത്തരാഖണ്ഡ്-ഉത്തർപ്രദേശ് എന്നിവിടങ്ങലിൽ മാത്രമല്ല പഞ്ചാബിലും അദ്ദേഹത്തിന് നിരവധി അനുയായികളുണ്ട്.

Also Read: പൂഞ്ചില്‍ ഗുരുദ്വാര പരിസരത്ത് സ്‌ഫോടനം; പ്രദേശത്ത് കൂടുതല്‍ സുരക്ഷ സേനയെ വിന്യസിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.