ETV Bharat / bharat

നിങ്ങളുടെ ഇന്ന് (08/02/2024)

author img

By ETV Bharat Kerala Team

Published : Feb 8, 2024, 6:51 AM IST

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം (08/02/2024)

Horoscope Today  Horoscope Predictions Today  നിങ്ങളുടെ ഇന്ന്  രാശി ഫലം  ജ്യോതിഷ ഫലം
Horoscope Predictions Today

തീയതി: 08-02-2024 വ്യാഴം

വര്‍ഷം: ശുഭകൃത് ഉത്തരായനം

തിഥി: മകരം കൃഷ്‌ണ ത്രയോദശി

നക്ഷത്രം: ഉത്രാടം

അമൃതകാലം: 09:42 AM മുതല്‍ 11:10 AM വരെ

വര്‍ജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുര്‍മുഹൂര്‍ത്തം: 10:46 AM മുതല്‍ 11:34 AM വരെ & 03:34 PM മുതല്‍ 04:22 PM വരെ

രാഹുകാലം: 02:06 PM മുതല്‍ 03:34 PM വരെ

സൂര്യോദയം: 06:46 AM

സൂര്യാസ്‌തമയം: 06:30 PM

ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമായിരിക്കില്ല. കോപം നിയന്ത്രിക്കാന്‍ ശ്രമിക്കണം. ദഹന വ്യവസ്ഥ തകരാറിലാകും. അതുകൊണ്ട് ശാരീരികമായി ബലഹീനത അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.

കന്നി: നിങ്ങൾ ഇന്ന് അലസരും ദുര്‍ബലരുമായിരിക്കും. സാമ്പത്തിക ചെലവുകൾ അധികരിക്കും. നിങ്ങളുടെ മാനസികാവസ്ഥ മോശമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ സമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല.

തുലാം: പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാല സുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയുന്നത് നിങ്ങൾക്ക് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. നിങ്ങളുടെ അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ശ്രദ്ധിക്കുക.

വൃശ്ചികം: ഇന്ന് ജോലിയില്‍ വളരെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കും. അമിത ജോലി നിങ്ങളുടെ മനോവീര്യം കുറയ്‌ക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതി ഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു യാത്ര പോകാന്‍ നിങ്ങള്‍ക്ക് താത്‌പര്യമുണ്ടാകും.

ധനു: നിങ്ങള്‍ക്ക് ഇന്നൊരു സാധാരണ ദിവസമായിരിക്കും. ദിവസത്തിന്‍റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞു നില്‍ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടും. സാമ്പത്തിക നേട്ടങ്ങള്‍, സമൂഹിക സന്ദര്‍ശനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയ്‌ക്കും സാധ്യത. ഭാര്യയില്‍ നിന്നും കൂടുതല്‍ സഹായങ്ങളും പരിഗണനയും ലഭിക്കും. എന്നാൽ കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതി വിശേഷമാകും. പലതരം ചിന്തകളില്‍ അകപ്പെട്ട നിങ്ങള്‍ക്ക് വ്യക്തമായൊരു തീരുമാനമെടുക്കല്‍ എളുപ്പമാവില്ല.

മകരം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമാകണമെന്നില്ല. ഏതാനും ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. അപകടങ്ങള്‍ സംഭവിക്കാനിടയുണ്ട്. വാഹന യാത്രകള്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വമാക്കുക. വൈകുന്നേരത്തോടെ നിങ്ങളുടെ ആരോഗ്യനില മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്‍ദ പൂര്‍ണമായിരിക്കും. ദാന ധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.

കുംഭം: ഇന്ന് നിങ്ങള്‍ക്ക് തികച്ചും ഗുണകരമായ ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങൾക്ക്‌ അഭിവൃദ്ധിയുണ്ടാകും. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും നഷ്‌ടപ്പെട്ടേക്കാം. അതുകൊണ്ട് നിങ്ങള്‍ത ന്നെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. സാമ്പത്തിക ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. അമിത ചെലവിന് സാധ്യത. നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

മീനം: നിങ്ങളുടെ കച്ചവടം കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കും. അത് നിങ്ങളെ മറ്റ്‌ സ്ഥലങ്ങളിൽ എത്തിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാകും. നിങ്ങളുടെ ലാഭവും വരുമാനവും വർധിക്കാൻ സാധ്യതയുണ്ട്.

മേടം: നിങ്ങള്‍ക്ക് ഇന്ന് ശുഭകരമായ ദിനമായിരിക്കില്ല. അതുകൊണ്ട് ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടി വരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ മൃദുവായി സംസാരിക്കുക. അത് നിങ്ങൾക്ക് ഗുണം ചെയ്യും. എന്നാല്‍ വൈകുന്നേരത്തോടെ സന്തോഷം വന്നുചേരും.

ഇടവം: നിങ്ങൾ ഇന്ന് കൂടുതല്‍ വികാരഭരിതനും അസ്വസ്ഥനുമാകും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. നിങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നവര്‍ നിങ്ങളില്‍ നിന്ന് അകലാന്‍ സാധ്യത. നിങ്ങളുടെ കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾ തടസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. അതിനാൽ ഇന്ന് പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുക.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുള്ള ദിനമായിരിക്കും. ദിവസത്തിന്‍റെ ആദ്യ പകുതി സന്തോഷമായിരിക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കും. കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം ദിവസം ചെലവഴിക്കുക. ഉച്ചയ്‌ക്ക് ശേഷം മാനസിക ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായേക്കും.

കര്‍ക്കടകം: ജോലി സ്ഥലത്തെ മാനസിക പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്ക് സാധിച്ചേക്കും. നിങ്ങളുടെ മാതാവിന്‍റെ ഭാഗത്ത് നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും. നിങ്ങളുടെ എതിരാളികളുടെ മോശം പ്രകടനം നിങ്ങള്‍ക്ക് ഗുണകരമായി ഭവിക്കും. കുടുംബാന്തരീക്ഷം ഇന്ന് കൂടുതൽ സന്തോഷകരമാകും. നിങ്ങളുടെ മാനസികവും ശാരീരികവുമായ അവസ്ഥ മികച്ചതാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.