ETV Bharat / bharat

പഞ്ചാബിലെ റെയിൽവേ ട്രാക്കുകളിൽ കർഷകരുടെ കുത്തിയിരിപ്പ് സമരം; ട്രെയിനുകൾ വഴിതിരിച്ചുവിട്ടു

author img

By ETV Bharat Kerala Team

Published : Feb 15, 2024, 5:34 PM IST

Delhi Chalo protest  Trains diverted farmers portest  പഞ്ചാബ് റെയിൽവേ ട്രാക്ക് സമരം  കർഷക സമരം  കർഷക സമരം ട്രെയിൻ
Delhi Chalo

ഹരിയാന പോലീസ് കര്‍ഷക മുന്നേറ്റത്തെ ശക്തമായി തടയാന്‍ ശ്രമിച്ചതിന് പിന്നാലെ പഞ്ചാബിലെ റെയിൽപാളങ്ങളിൽ പ്രതിഷേധക്കാര്‍കുത്തിയിരിപ്പ് സമരം തുടങ്ങി. ഇതോടെ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.

ലുധിയാന: കർഷക സംഘടനകളുടെ ഡൽഹി ചലോ (Delhi Chalo) മാർച്ച് സംഘർഷഭരിതമായതിന് പിന്നാലെ പഞ്ചാബിലെ റെയിൽപാളങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തി കർഷകർ. തുടർന്ന് അമൃത്‌സർ റൂട്ടിലെ ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടു (Trains diverted). പഞ്ചാബ്-ഹരിയാന അതിർത്തിയിൽ മുന്നോട്ട് നീങ്ങാൻ ശ്രമിച്ച കർഷകർക്ക് നേരെ ഹരിയാന പൊലീസ് വീണ്ടും കണ്ണീർവാതകം പ്രയോഗിച്ച നടപടിയിൽ പ്രതിഷേധിച്ച് ട്രെയിൻ തടഞ്ഞ് സമരം നടത്തുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം അറിയിച്ചിരുന്നു.

ഭാരതീയ കിസാൻ യൂണിയനും (Bhartiya Kisan Union) ബികെയു ദാകുന്ദയും (BKU Dakunda) പഞ്ചാബിൽ പലയിടത്തും നാല് മണിക്കൂർ 'റെയിൽ റോക്കോ' പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കർഷകർ പലയിടത്തും റെയിൽവേ ട്രാക്കിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. വൈകിട്ട് നാല് മണി വരെ പ്രതിഷേധം തുടരുമെന്നാണ് ഭാരതീയ കിസാൻ യൂണിയൻ (Bhartiya Kisan Union) അറിയിച്ചത്.

ഡൽഹി-അമൃത്സർ റൂട്ടിൽ (Delhi-Amritsar) പലയിടത്തും കർഷകർ ട്രാക്കിൽ ഇരിക്കുന്നതിനാൽ റെയിൽവേ അധികൃതർ ട്രെയിനുകളുടെ റൂട്ടുകൾ ചണ്ഡീഗഡ് (ഡൽഹി ഭാഗത്തേക്ക്), ലോഹിയാൻ ഖാസ് (അമൃത്സർ, ജലന്ധർ) ഭാഗങ്ങളിലേക്ക് വഴി തിരിച്ചുവിട്ടു. ഡൽഹിയിൽ നിന്ന് വരുന്ന ശതാബ്‌ദി, ഷാൻ-ഇ-പഞ്ചാബ് എക്‌സ്പ്രസ് ട്രെയിനുകൾ ലുധിയാന റെയിൽവേ സ്റ്റേഷനിൽ (Ludhiana Railway Station) വച്ച് യാത്ര അവസാനിപ്പിച്ചതായി ഇന്ത്യൻ റെയിൽവേ വക്താവ് പറഞ്ഞു.

അതിനിടെ, സംയുക്ത കിസാൻ മോർച്ചയുടെ ആഹ്വാന പ്രകാരം കർഷകർ ചൊവ്വാഴ്‌ച ഡൽഹിയിലേക്ക് മാർച്ച് നടത്തുമ്പോൾ (Farmer's Protest March) ഹരിയാന പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിരുന്നു (haryana police uses teargas shells). ഇതിൽ പ്രതിഷേധിച്ച് നിരവധി ടോൾ പ്ലാസകളിൽ കർഷകർ പ്രകടനം നടത്തി. ടോൾ ഫീ ഈടാക്കാതെ യാത്രക്കാരെ വെറുതെ വിടാൻ പ്രതിഷേധക്കാർ ടോൾ അധികൃതരെ നിർബന്ധിക്കുകയും ചെയ്‌തു.

ഹോഷിയാർപൂരിൽ ജലന്ധർ-പത്താൻകോട്ട് ദേശീയപാതയിലെ രണ്ട് ടോൾ പ്ലാസകളിൽ കർഷകർ പ്രതിഷേധ പ്രകടനം നടത്തി. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്‌ദൂർ മോർച്ചയുമാണ് വിളകൾക്ക് മിനിമം താങ്ങുവില സംബന്ധിച്ച നിയമം, വായ്‌പ എഴുതിത്തള്ളൽ എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി 'ഡൽഹി ചലോ' സമരത്തിന് നേതൃത്വം നൽകുന്നത്.

Also read: കര്‍ഷക സമരം; ചര്‍ച്ചയ്‌ക്കെത്തുന്ന മന്ത്രിമാരോടെങ്കിലും പ്രധാനമന്ത്രി സംസാരിക്കണം, കിസാന്‍ മസ്‌ദൂര്‍ സംഘര്‍ഷ് കമ്മിറ്റി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.