ETV Bharat / bharat

രാജ്യത്തെ ഉള്ളി കയറ്റുമതി നിരോധനം നീക്കി; മിനിമം കയറ്റുമതി വില ടണ്ണിന് 550 ഡോളർ - onion export ban lifted

author img

By PTI

Published : May 4, 2024, 8:48 PM IST

CENTRAL GOVERNMENT ONION EXPORT BAN  MINIMUM EXPORT PRICE OF ONION  ഉള്ളി കയറ്റുമതി നിരോധനം  ഉള്ളി മിനിമം കയറ്റുമതി വില
Onion(Source : Etv Bharat Network)

ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) വിജ്ഞാപനത്തിലാണ് ഉള്ളി കയറ്റുമതിക്ക് മേലുള്ള നിരോധനം നീക്കിയതായും ടണ്ണിന് 550 ഡോളര്‍ മിനിമം കയറ്റുമതി വില (എംഇപി) ഏർപ്പെടുത്തിയതായും അറിയിച്ചത്.

ന്യൂഡൽഹി: ഇന്ത്യയിലെ ഉള്ളി കയറ്റുമതിക്ക് മേലുള്ള നിരോധനം നീക്കി ടണ്ണിന് 550 ഡോളര്‍ മിനിമം കയറ്റുമതി വില (എംഇപി) ഏർപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്‌ടി) വിജ്ഞാപനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉള്ളിയുടെ കയറ്റുമതിയില്‍ 40 ശതമാനം തീരുവ കഴിഞ്ഞ ദിവസം സർക്കാർ ഏർപ്പെടുത്തി. കഴിഞ്ഞ വർഷം ഓഗസ്‌റ്റ് മുതല്‍ ഡിസംബർ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.

ബംഗ്ലാദേശ്, യുഎഇ, ഭൂട്ടാൻ, ബഹ്‌റൈൻ, മൗറീഷ്യസ്, ശ്രീലങ്ക എന്നീ ആറ് അയൽ രാജ്യങ്ങളിലേക്ക് 99,150 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയതായി ഉപഭോക്തൃകാര്യ-ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചിരുന്നു.

2023 ഡിസംബർ 8 ന് ആണ് രാജ്യത്ത് ഉള്ളിയുടെ കയറ്റുമതി നിരോധിച്ചത്. ഈ വര്‍ഷം മാർച്ചിൽ കയറ്റുമതി നിരോധനം നീട്ടുകയായിരുന്നു. മാർച്ചിൽ കേന്ദ്ര കൃഷി മന്ത്രാലയം ഉള്ളി ഉൽപാദനത്തിൻ്റെ കണക്കുകൾ പുറത്തുവിട്ടിരുന്നു.

കണക്കുകൾ പ്രകാരം, 2023-24-ൽ ഏകദേശം 254.73 ലക്ഷം ടൺ ഉള്ളി ഉത്പാദനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷത്തെ 302.08 ലക്ഷം ടണ്‍ ആണ് ഉല്‍പാദിപ്പിച്ചത്. മഹാരാഷ്‌ട്രയിൽ 34.31 ലക്ഷം ടണ്ണും കർണാടകയിൽ 9.95 ലക്ഷം ടണ്ണും ആന്ധ്രാപ്രദേശിൽ 3.54 ലക്ഷം ടണ്ണും രാജസ്ഥാനിൽ 3.12 ലക്ഷം ടണ്ണും ഉൽപാദനം കുറഞ്ഞതാണ് മൊത്ത ഉല്‍പാദനത്തില്‍ കുറവ് വരാന്‍ കാരണം.

ഉള്ളിയുടെ കയറ്റുമതി നിരോധനത്തിനെതിരെ മഹാരാഷ്‌ട്രയിലെ കർഷകർ പ്രതിഷേധിച്ചിരുന്നു. കയറ്റുമതി നിരോധനം മൂലം കഷ്‌ടപ്പെടുന്ന മഹാരാഷ്‌ട്രയിലെ ഉള്ളി കർഷകരെ നരേന്ദ്ര മോദി സർക്കാർ നിർദയം അവഗണിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇത്തരം നയങ്ങൾ തടയുന്ന ഇറക്കുമതി-കയറ്റുമതി നയമാണ് തങ്ങളുടെ പ്രകടന പത്രികയിൽ ഉള്ളതെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു.

Also Read : വാണിജ്യ സിലിണ്ടറിന് വില കുറച്ചു ; ആശ്വാസത്തിന് വകയില്ലാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.