ETV Bharat / entertainment

ഇടി കൊള്ളുന്ന വില്ലനാകാൻ ഞാനില്ല, ഭീകരനായ പൊലീസുകാരനാകാനുമാകില്ല : ആസിഫ് അലി - Thalavan movie promotion

author img

By ETV Bharat Kerala Team

Published : May 18, 2024, 3:20 PM IST

Updated : May 18, 2024, 4:54 PM IST

'തലവൻ' വിശേഷങ്ങളുമായി ആസിഫ് അലിയും ബിജു മേനോനും. ചിത്രം മെയ് 24-ന് തിയേറ്ററുകളില്‍

ASIF ALI ABOUT THALAVAN  BIJU MENON ABOUT THALAVAN  ASIF ALI WITH BIJU MENON  THALAVAN RELEASE
Thalavan movie (Source: ETV Bharat Reporter)

ഇടി കൊള്ളുന്ന വില്ലനാകാൻ ഞാനില്ല, ഭീകരനായ പൊലീസുകാരനാകാനുമാകില്ല : ആസിഫ് അലി (ETV Bharat Network - Reporter)

ജിസ് ജോയ്‌യുടെ സംവിധാനത്തിൽ ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തലവൻ റിലീസിനൊരുങ്ങുകയാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് 'തലവ'ന്‍റെ വരവിനായി കാത്തിരിക്കുന്നത്. ജിസ് ജോയ്‌യുടെ മുൻകാല ചിത്രങ്ങളിൽ നിന്നും വേറിട്ടതായിരിക്കും തലവൻ എന്ന് നേരത്തെ പുറത്തുവന്ന ട്രെയിലറിൽ നിന്നും വ്യക്തമാണ്. പ്രമോഷന്‍റെ ഭാഗമായി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും മാധ്യമങ്ങളോട് സിനിമ വിശേഷങ്ങൾ പങ്കുവച്ചു.

സൂര്യ നായകനായ 'കാക്ക കാക്ക' പോലുള്ള ചിത്രങ്ങളിലെ പൊലീസ് കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമാണ്. അത്തരം അമാനുഷികരായ പൊലീസ് കഥാപാത്രങ്ങൾക്ക് മികച്ച പ്രേക്ഷക പിന്തുണയുമുണ്ട്. എന്നാൽ തലവനിലെ തന്‍റെ പൊലീസ് കഥാപാത്രം ഏറെ വ്യത്യസ്‌തമാണെന്ന് ആസിഫ് അലി പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്‌ത കൂമൻ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രം സാധാരണക്കാരനാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങൾക്കും സ്വീകാര്യതയുണ്ട്. കൂമനിൽ നിന്നും കുറച്ചുകൂടി കൊമേഴ്സ്യൽ ഘടകങ്ങളുള്ള പൊലീസ് കഥാപാത്രമാണ് തലവനിലേത്. സൂപ്പർ നാച്ചുറൽ ഘടകങ്ങൾ ഉള്ള പൊലീസ് കഥാപാത്രങ്ങൾ ഞാൻ അവതരിപ്പിച്ചാൽ ഒരുപക്ഷേ വിശ്വസനീയമാകില്ല. ഒരു ഭീകരനായ പൊലീസ് ഉദ്യോഗസ്ഥനായി മാറാൻ എനിക്ക് ഒരിക്കലും സാധിക്കില്ല.

എല്ലാത്തരം കഥാപാത്രങ്ങൾ ചെയ്യാനും ഞാൻ തയ്യാറാണ്. നായകനായി മാത്രമേ സിനിമകൾ ചെയ്യൂ എന്നില്ല. ഉയരെ, ഓർഡിനറി തുടങ്ങിയ സിനിമകളിൽ ഞാൻ വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വെറുതെ ഇടി കൊള്ളുന്ന ഒരു വില്ലൻ ആകാൻ ഞാനില്ല.

നായകനായി മാത്രം അഭിനയിച്ചുകൊണ്ടിരുന്നാൽ ഒരു നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുമ്പോൾ ഇയാൾ ഒരു നായകനാണ് അതുകൊണ്ട് ഏറ്റവുമൊടുവിൽ ശുഭപര്യവസാനം ആയിരിക്കും എന്നൊക്കെ പ്രേക്ഷകർ തെറ്റിദ്ധരിക്കും. എന്നാൽ എന്‍റെ കഥാപാത്രങ്ങൾ ഒരിക്കലും പ്രേക്ഷകന് പ്രെഡിക്‌ടബിൾ ആയിരിക്കില്ല.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ആസിഫ് ബിജു മേനോനൊപ്പം ഒരുമിച്ച് അഭിനയിച്ചത്. ആ ചിത്രത്തിൽ ബിജു മേനോന്‍റെ കഥാപാത്രം തന്നെ തല്ലുന്ന രംഗമുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ് ഇപ്പോഴും ആ രംഗം. ആ അടിക്കൊരു തിരിച്ചടി ഈ ചിത്രത്തിലൂടെ നൽകാനായോ എന്ന ചോദ്യത്തിന്
ചിരിച്ചുകൊണ്ട് ആസിഫ് ഇല്ലെന്ന് മറുപടി നൽകി.

സിനിമ കരിയറിൽ 30 വർഷം പിന്നിടുകയാണ് നടൻ ബിജു മേനോൻ. അതിന്‍റെ സന്തോഷം ബിജു മേനോൻ വേദിയിൽ പ്രകടിപ്പിച്ചു. കഴിഞ്ഞകാലത്തെ യാത്ര ഒരുപാട് സന്തോഷം പകരുന്നതാണ്. സിനിമ നൽകിയതൊന്നും പ്രതീക്ഷിച്ചതല്ല.

വിഖ്‌നേശ്വരന് തേങ്ങ ഉടയ്‌ക്കും പോലെ തുടങ്ങിയ സിനിമാജീവിതം. ആദ്യം സിനിമ സീരിയസായി എടുത്തിരുന്നില്ല. പിന്നീട് ജീവിതമാണ് സിനിമ എന്ന് തിരിച്ചറിഞ്ഞു.
30 വർഷം തിയേറ്ററിൽ നിന്നും കൂവൽ കേൾക്കാതെ പിന്നിടാൻ സാധിച്ചത് മഹാഭാഗ്യമാണെന്നും ബിജു മേനോൻ പറഞ്ഞു.

ALSO READ: പ്രവാസിയായ സണ്ണിയും ക്ലാരയും പിന്നെ പിടികിട്ടാത്തൊരു കള്ളനും ; 'കുടുംബസ്‌ത്രീയും കുഞ്ഞാടും' ട്രെയിലർ പുറത്ത്

Last Updated : May 18, 2024, 4:54 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.