ETV Bharat / bharat

ഒരു എംഎല്‍എയ്‌ക്ക് 25 കോടി; ബിജെപി ആം ആദ്‌മി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചെന്ന് കെജ്‌രിവാൾ

author img

By ETV Bharat Kerala Team

Published : Jan 27, 2024, 1:41 PM IST

AAP MLAs offered Rs 25 crore  BJP vs AAP  Kejriwal vs Modi  എംഎല്‍എയ്‌ക്ക് 25 കോടി  Operation Lotus  ഓപ്പറേഷന്‍ താമര
Arvind Kejriwal Says BJP is Plotting to Topple the Delhi AAP Government

ഏഴ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌തെന്നും, ആം ആദ്‌മി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തീവ്ര ശ്രമം നടത്തുകയാണെന്നും അരവിന്ദ് കെജ്‌രിവാൾ. പാര്‍ട്ടി ചെയര്‍മാനെ അറസ്‌റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കെജ്‌രിവാൾ.

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്ത്. ഡല്‍ഹിയിലെ തങ്ങളുടെ ഏഴ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്‌ദാനം ചെയ്‌തെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആം ആദ്‌മി സർക്കാരിനെ താഴെയിറക്കാൻ ബിജെപി തീവ്ര ശ്രമം നടത്തുകയാണെന്നും കെജ്‌രിവാൾ എക്‌സില്‍ ആരോപിച്ചു (Arvind Kejriwal Says BJP is Plotting to Topple the Delhi AAP Government).

  • पिछले दिनों इन्होंने हमारे दिल्ली के 7 MLAs को संपर्क कर कहा है - “कुछ दिन बाद केजरीवाल को गिरफ़्तार कर लेंगे। उसके बाद MLAs को तोड़ेंगे। 21 MLAs से बात हो गयी है। औरों से भी बात कर रहे हैं। उसके बाद दिल्ली में आम आदमी पार्टी की सरकार गिरा देंगे। आप भी आ जाओ। 25 करोड़ रुपये देंगे…

    — Arvind Kejriwal (@ArvindKejriwal) January 27, 2024 " class="align-text-top noRightClick twitterSection" data=" ">

അടുത്തിടെ ബിജെപി ഡൽഹിയിലെ ഏഴ് ആം ആദ്‌മി എംഎൽഎമാരുമായി ബന്ധപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം തങ്ങൾ പാർട്ടി കൺവീനറായ കെജ്‌രിവാളിനെ അറസ്‌റ്റ് ചെയ്യുമെന്നും, അതിനുശേഷം എംഎൽഎമാരെ അടർത്തിയടുക്കുമെന്നും വിളിച്ചവർ ഭീഷണിപ്പെടുത്തി. 21 ആം ആദ്‌മി എംഎൽഎമാരുമായി തങ്ങൾ ബന്ധപ്പെട്ടിരുന്നതായി വിളിച്ചവർ അവകാശപ്പെട്ടതായും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹി സർക്കാരിനെ താഴെയിറക്കിയതിന് ശേഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംഎൽഎമാർക്ക് 25 കോടി രൂപയും ബിജെപി ടിക്കറ്റും വാഗ്‌ദാനം ചെയ്‌തു. എന്നാൽ ഏഴ് എഎപി എംഎൽഎമാരും പാർട്ടി വിടാൻ വിസമ്മതിച്ചു. ഡൽഹിയിലെ ആം ആദ്‌മി സർക്കാരിനെ താഴെയിറക്കാൻ കഴിഞ്ഞ ഒന്‍പത് വർഷത്തിനിടെ നിരവധി ഗൂഢാലോചനകൾ നടന്നെങ്കിലും അവയെല്ലാം പരാജയപ്പെട്ടെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.

ഡൽഹിയിൽ ബിജെപി ‘ഓപ്പറേഷൻ ലോട്ടസ് 2.0’ ആരംഭിച്ചതായി ഡൽഹി മന്ത്രി അതിഷി മർലേനയും ആരോപിച്ചു. കഴിഞ്ഞ വർഷവും എഎപി എംഎൽഎമാരെ പണം വാഗ്‌ദാനം ചെയ്‌ത് തട്ടിയെടുക്കാന്‍ അവർ സമാനമായ ശ്രമം നടത്തി. എന്നാല്‍ ഇത് പരാജയപ്പെട്ടെന്ന് അതിഷി ചൂണ്ടിക്കാട്ടി (Atishi Marlena Against BJP).

Also Read: കെജ്‌രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് എഎപി ; വസതിയില്‍ സുരക്ഷ കൂട്ടി

അതേസമയം അതിഷിയുടെ ആരോപണം നിഷേധിച്ച ഡൽഹി ബിജെപി സെക്രട്ടറി ഹരീഷ് ഖുറാന, തങ്ങള്‍ ബന്ധപ്പെട്ടെന്ന് പറയപ്പെടുന്ന എംഎൽഎമാരുടെയും, വാഗ്‌ദാനവുമായി തങ്ങളെ സമീപിച്ചവരുടെയും പേര് പറയാൻ അതിഷിയെ വെല്ലുവിളിച്ചു. മദ്യ കുംഭകോണത്തിൽ ചോദ്യം ചെയ്യാന്‍ ഇഡി അയച്ച സമൻസ് ഒഴിവാക്കിയ കെജ്‌രിവാളിന്‍റെ നടപടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാൻ എഎപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.