ETV Bharat / bharat

കെജ്‌രിവാളിനെ ഇഡി ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് എഎപി ; വസതിയില്‍ സുരക്ഷ കൂട്ടി

author img

By ETV Bharat Kerala Team

Published : Jan 4, 2024, 9:32 AM IST

Kejriwal skipped ED notice : മദ്യനയക്കേസ് പറഞ്ഞ് മൂന്നാംവട്ടം നല്‍കിയ ചോദ്യം ചെയ്യല്‍ നോട്ടീസും കെജ്‌രിവാള്‍ തള്ളിയതോടെ ഇഡി അറസ്റ്റിനൊരുങ്ങുന്നു.

kejriwal skipped notice  arrest kejriwal  കെജരിവാള്‍ അറസ്റ്റ്  മദ്യനയക്കേസ്
ED 'likely to arrest' Delhi CM Arvind Kejriwal, claim AAP ministers amid summons row

ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് അറസ്റ്റ് ചെയ്യുമെന്ന വാദവുമായി എഎപി മന്ത്രിമാര്‍. അതിനിടെ അദ്ദേഹത്തിന്‍റെ വസതിയില്‍ സുരക്ഷ കൂട്ടി. മൂന്നാം വട്ടവും ഇഡിയുടെ നോട്ടീസിന് മറുപടി നല്‍കാന്‍ കെജ്‌രിവാള്‍ തയാറാകാതെ വന്നതോടെയാണ് അറസ്റ്റ് സംബന്ധിച്ച് അഭ്യൂഹം പരക്കുന്നത് (Delhi excise policy case).

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ടാണ് ഇഡി മൂന്നാം തവണയും കെജ്‌രിവാളിന് നോട്ടീസ് നല്‍കിയത്. കെജ്‍രിവാളിന്‍റെ അറസ്റ്റിന് സാധ്യതയെന്ന് മന്ത്രി അതിഷി മർലേന സാമൂഹ്യമാധ്യങ്ങളിൽ കുറിച്ചു. അതിഷി മര്‍ലേനയുടെ പോസ്റ്റ് വന്നതിന് പിന്നാലെ മന്ത്രി സൗരഭ് ഭരദ്വാജും ഇക്കാര്യം എക്‌സില്‍ കുറിച്ചിട്ടുണ്ട്( Kejriwal skipped Ed notice).

റിപ്പബ്ലിക് ദിന പരേഡിനോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ക്ക് തയാറെടുക്കുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. അതേസമയം ഇതെല്ലാം വെറും പ്രചരണ തന്ത്രങ്ങള്‍ ആണെന്നാണ് ബിജെപിയുടെ വാദം. കെജ്‌രിവാളിന്‍റെ വീട് ഇന്ന് റെയ്‌ഡ് ചെയ്‌തേക്കുമെന്നും ആപ് നേതാക്കൾ പറയുന്നു. ചോദ്യം ചെയ്യലിന് എത്താത്ത സാഹചര്യത്തിൽ കെജ്‍‍രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണ് സൂചന(ED likely to arrest Arvind Kejriwal).

തിരക്ക് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹാജരാകാതിരുന്നത്. ചോദ്യാവലി അയച്ചുതന്നാൽ മാത്രമേ ഹാജരാകുകയുള്ളൂവെന്ന് നേരത്തെ കെജ്‍രിവാൾ പറഞ്ഞിരുന്നു. മാസങ്ങൾക്ക് മുമ്പും അദ്ദേഹത്തെ കേസിൽ ചോദ്യം ചെയ്തിരുന്നു. മദ്യനയക്കേസിൽ സിബിഐ മണിക്കൂറുകളോളമാണ് കെജ്‌രിവാളിനെ ചോദ്യം ചെയ്തത്. സിബിഐ ആസ്ഥാനത്തായിരുന്നു മൊഴിയെടുക്കല്‍.

Also Read: മദ്യ അഴിമതി കേസ് : ഇഡിക്ക് മുന്നില്‍ ഹാജരാകാതെ വീണ്ടും അരവിന്ദ് കെജ്‌രിവാള്‍

മൂന്നാം തവണയാണ് കെജ്‌രിവാളിന് നോട്ടീസ് നല്‍കിയത്. ജനുവരി മൂന്നിന് മുമ്പ് ഹാജരാകണമെന്നായിരുന്നു നിര്‍ദ്ദേശം. 2024ലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെജ്‌രിവാളിനെ തടയാനാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കമെന്ന് എഎപി ആരോപിക്കുന്നു. നവംബര്‍ രണ്ടിനാണ് നേരത്തെ നോട്ടീസ് നല്‍കിയത്. എന്നാല്‍ നിയമവിരുദ്ധവും അവ്യക്തവും എന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ നോട്ടീസ് തള്ളുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഈ നോട്ടീസിനെയും എഎപി ചോദ്യം ചെയ്യുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.