ETV Bharat / bharat

വിവാഹത്തില്‍ നിന്നും വീട്ടുകാര്‍ പിന്മാറി; 16-കാരിയുടെ കഴുത്തറുത്ത് തലയുമായി കടന്നുകളഞ്ഞ യുവാവ് അറസ്റ്റില്‍ - KODAGU MURDER CASE

author img

By ETV Bharat Kerala Team

Published : May 11, 2024, 12:33 PM IST

Updated : May 12, 2024, 5:34 PM IST

പതിനാറുകാരിയെ കഴുത്തറുത്ത് കൊന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹം മുടങ്ങിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.

ARREST  YOUNG MAN KILLED 16 YEAR OLD GIRL  പതിനാറുകാരിയെ കഴുത്തറുത്ത് കൊന്നു  കുടക് കേസ് യുവാവ് അറസ്റ്റില്‍
Accused in the murder case at police station (Source: Etv Bharat Network)

കുടക്: ബാലവിവാഹത്തില്‍ നിന്നും വീട്ടുകാര്‍ പിന്മാറിയതിന്‍റെ വൈരാഗ്യത്തില്‍ പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ക്രൂരകൃത്യത്തിന് ശേഷം മൃതദേഹത്തിന്‍റെ തലയുമായി കടന്നു കളഞ്ഞ പ്രകാശ് (32) എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. അടുത്തിടെ എസ്‌എസ്‌എല്‍സി പരീക്ഷ പാസായ പെണ്‍കുട്ടിയാണ് പ്രകാശിന്‍റെ കൊലക്കത്തിയ്‌ക്ക് ഇരയായത്.

സോംവാർപേട്ടിലെ സുർലബ്ബി ഗ്രാമത്തിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനെ തുടര്‍ന്ന് പ്രകാശുമായുള്ള വിവാഹം അധികൃതർ ഇടപെട്ട് നിർത്തിയിരുന്നു. 18 വയസ് തികഞ്ഞതിന് ശേഷം വിവാഹം നടത്താം എന്ന തീരുമാനത്തിലേക്ക് അവര്‍ എത്തുകയും ചെയ്‌തു.

എന്നാല്‍ പ്രകോപിതനായ പ്രകാശ് പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തു വരികയാണെന്ന് പൊലീസ് സൂപ്രണ്ട് കെ രാമരാജൻ അറിയിച്ചു. പ്രതി അറുത്തെടുത്ത പെണ്‍കുട്ടിയുടെ തല കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ALSO READ: കമ്പിവടി കൊണ്ട് നിര്‍ത്താതെ അടിച്ചു, അഖിലിന്‍റെ തലയിലേക്ക് കല്ലെടുത്തിട്ടു; കരമനയിലെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത്

കൊലപാതകത്തിന് ശേഷം പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതു തെറ്റാണെന്നും പ്രതിക്കായി തിരച്ചില്‍ നടത്തുകയാണെന്നും എസ്‌പി നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. നിലവില്‍ പ്രതിയുടെ അറസ്റ്റ് ചിത്രവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

Last Updated : May 12, 2024, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.