ETV Bharat / state

കമ്പിവടി കൊണ്ട് നിര്‍ത്താതെ അടിച്ചു, അഖിലിന്‍റെ തലയിലേക്ക് കല്ലെടുത്തിട്ടു; കരമനയിലെ അരുംകൊലയുടെ ദൃശ്യങ്ങള്‍ പുറത്ത് - Karamana murder case

author img

By ETV Bharat Kerala Team

Published : May 11, 2024, 9:47 AM IST

മൂന്ന് പേരടങ്ങിയ സംഘം യുവാവിനെ ക്രൂരമായി കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ.

KARAMANA MURDER CCTV FOOTAGE  MURDER IN THIRUVANANTHAPURAM  കരമന കൊലപാതകം സിസിടിവി ദൃശ്യങ്ങള്‍  KARAMANA AKHIL MURDER
Karamana Murder Accused (ETV Bharat Network)

കരമനയിലെ കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യം (ETV Bharat Network)

തിരുവനന്തപുരം: കരമന കൈമനം ജങ്‌ഷന് സമീപം 26കാരനായ അഖിലിനെ കൊലപ്പെടുത്തുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മൂന്ന് പേരടങ്ങിയ സംഘം അഖിലിനെ കമ്പി കൊണ്ട് ക്രൂരമായി തലയ്‌ക്കടിക്കുന്നതും കല്ലുകൊണ്ട് ആക്രമിക്കുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. മര്‍ദനത്തിന് ശേഷം മരിച്ചെന്ന് ഉറപ്പ് വരുത്താനായി രണ്ട് തവണ കല്ല് കൊണ്ട് തലയ്‌ക്കും ദേഹത്തും ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ആക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ച് കഴിഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പട്ടാപ്പകലാണ് കരമന സ്വദേശി അഖിലിനെ മൂവര്‍ സംഘം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുന്നത്. മര്‍ദനം നടക്കുന്നതിനിടെ പിന്നില്‍ തിരക്കുള്ള റോഡും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രതികളിൽ ഒരാൾ അനന്ദു കൊലക്കേസ് പ്രതി അനന്തു കൃഷ്‌ണനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രതികളും കൊല്ലപ്പെട്ട അഖിലുമായി ഒരാഴ്‌ച മുമ്പ് ബാറിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും പിന്നാലെ കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കരമന, കൈമനം, മരുതൂര്‍ക്കടവിലെ വീടിനോട് ചേര്‍ന്ന് അലങ്കാര മത്സ്യങ്ങള്‍ വിൽക്കുന്ന പെറ്റ് ഷോപ്പ് നടത്തിയിരുന്ന അഖിലിനെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടുപോയി ഇന്നോവ കയറില്‍ കയറ്റിയാണ് സംഘം കൈമനത്ത് എത്തിച്ചത്. തുടര്‍ന്നായിരുന്നു ക്രൂരമായ കൊലപാതകം.

ALSO READ: പെരിയ ഇരട്ടക്കൊലപാതകം; ജഡ്‌ജിയുടെ സ്ഥലംമാറ്റത്തിനെതിരെ ഹർജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.