ETV Bharat / bharat

ഡല്‍ഹി വനിത കമ്മിഷനില്‍ കൂട്ടപ്പിരിച്ചുവിടല്‍ ; 223 ജീവനക്കാരെ അടിയന്തരമായി നീക്കി - 223 EMPLOYEES REMOVED FROM DCW

author img

By ETV Bharat Kerala Team

Published : May 2, 2024, 10:35 AM IST

DELHI WOMEN COMMISION  ഡല്‍ഹി വനിത കമ്മിഷന്‍  LG VK SAXENA REMOVED 223 EMPLOYEES  223 EMPLOYEES REMOVED FROM DCW
223 employees from the Delhi Women Commission have been removed

നടപടി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നിര്‍ദേശ പ്രകാരം. അനധികൃത നിയമനം ആരോപിച്ചാണ് നടപടി

ന്യൂഡല്‍ഹി : ഡല്‍ഹി വനിത കമ്മിഷനിലെ 223 ജീവനക്കാരെ വിവിധ പദവികളില്‍ നിന്നായി നീക്കി. ഡല്‍ഹി വനിത കമ്മിഷന്‍ അധ്യക്ഷ ആയിരുന്ന സ്വാതി മലിവാള്‍ ചട്ടവിരുദ്ധമായി നിയമനം നടത്തി എന്നാരോപിച്ചാണ് ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിട്ടത്. ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നിര്‍ദേശ പ്രകാരമാണ് നടപടി.

ഡല്‍ഹി വനിത കമ്മിഷന്‍ മുന്‍ അധ്യക്ഷ സ്വാതി മലിവാളിനെ ജനുവരിയില്‍ ആം ആദ്‌മി പാര്‍ട്ടി രാജ്യസഭയിലേക്ക് അയച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്വാതി മലിവാള്‍ വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത്. സ്വാതി അധ്യക്ഷയായിരുന്ന സമയത്ത് ചട്ടങ്ങള്‍ അവഗണിച്ചാണ് ജീവനക്കാരെ നിയമിച്ചത് എന്നാണ് ആരോപണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.