PP Mukundan Mourning Journey: മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍റെ പൊതുദർശനം; അന്തിമോപചാരം അർപ്പിച്ച് നിരവധിപേർ

By ETV Bharat Kerala Team

Published : Sep 14, 2023, 11:33 AM IST

thumbnail

തൃശൂർ : മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദന്‍റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പത്ത് മണിയോടെ കോഴിക്കോടേക്ക് തിരിച്ചു (PP Mukundan mourning journey). തൃശൂരിൽ പൊതുദർശനത്തിന് വച്ച ശേഷമാണ് വിലാപയാത്ര കോഴിക്കോടേക്ക് പുറപ്പെട്ടത്. പൂങ്കുന്നം സരസ്വതി വിദ്യാനികേതനിൽ 8.30ഓടെ ആരംഭിച്ച പൊതുദർശനത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കേന്ദ്രമന്ത്രി വി മുരളീധരൻ (V Muraleedharan), ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran), പി കെ കൃഷ്‌ണദാസ് (PK Krishnadas), എം ടി രമേശ് തുടങ്ങി ബിജെപി നേതാക്കളും സിപിഎം മുൻ ജില്ല കമ്മിറ്റി അംഗം പോൾ കോക്കാട്ടിൽ, സിപിഎം നേതാവ് ഷാജൻ തുടങ്ങി കോൺഗ്രസ് നേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ എത്തി. 75 കാലഘട്ടങ്ങളിൽ തൃശൂരിൽ ആർഎസ്എസ് ജില്ല പ്രചാരകായിരിക്കെ അടിയന്തരാവസ്ഥയുടെ ഭാഗമായി ജയിൽവാസം അനുഭവിച്ച സഹതടവുകാരും പി പി മുകുന്ദന് (PP Mukundan) അന്തിമോപചാരം അർപ്പിക്കാൻ എത്തി. കോഴിക്കോട്ടെ പൊതുദർശനത്തിന് ശേഷം കണ്ണൂരിലേക്ക് കൊണ്ടുപോകും. നാളെയാണ് വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇന്നലെയാണ് പി പി മുകുന്ദൻ അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.