ETV Bharat / state

PP Mukundan Remembering By Politicians: പിപി മുകുന്ദന് വിട; അനുശോചിച്ച് പ്രമുഖർ, പ്രിയ നേതാവിന്‍റെ ഓര്‍മയില്‍ തില്ലങ്കേരി ഗ്രാമം

author img

By ETV Bharat Kerala Team

Published : Sep 13, 2023, 1:47 PM IST

Condolences to PP Mukundan  PP Mukundan Remembering By Politicians  PP Mukundan death  PP Mukundan  പി പി മുകുന്ദന്‍റെ നിര്യാണം  തില്ലങ്കേരി  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മുഖ്യമന്ത്രി പിണറായി വിജയന്‍  നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍
PP Mukundan Remembering By Politicians

Condolences to PP Mukundan : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭ സ്‌പീക്കര്‍ എ എന്‍ ഷംസീര്‍ തുടങ്ങിയവര്‍ പിപി മുകുന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം : ബിജെപിയുടെ മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍റെ (PP Mukundan) നിര്യാണത്തില്‍ അനുശോചനവുമായി പ്രമുഖർ (PP Mukundan Remembering By Politicians). ഭാരതീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം അദ്ദേഹത്തിന്‍റെ നേതൃത്വ ശൈലിയുടെ സവിശേഷതയായിരുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Arif Mohammed Khan) അനുസ്‌മരിച്ചു. ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗവർണർ അനുശോചനസന്ദേശത്തിൽ വ്യക്തമാക്കി.

കേരളത്തിലെ സംഘപരിവാര്‍ രാഷ്ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. നിയമസഭ സ്‌പീക്കർ എഎൻ ഷംസീറും പിപി മുകുന്ദന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

രാഷ്‌ട്രീയക്കാരന്‍റെ കാര്‍ക്കശ്യമില്ല, നാട്ടുകാര്‍ക്ക് മുകുന്ദേട്ടന്‍ : ആര്‍എസ്എസിന്‍റേയും ബിജെപിയുടേയും ഉന്നത സ്ഥാനം അലങ്കരിക്കുമ്പോഴും സ്വന്തം നാട്ടില്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു പി പി മുകുന്ദന്‍. 1975 ല്‍ അടിയന്തിരാവസ്ഥ കാലത്ത് തൃശൂരില്‍ വച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്‌ത് വിയ്യൂര്‍ ജയിലടച്ചത്. തില്ലങ്കേരി എന്ന കമ്യൂണിസ്റ്റ് കോട്ടയില്‍ നിന്നും ആര്‍എസ്എസ് പ്രചാരകനായി നാല് പതിറ്റാണ്ടിലേറെ കാലം പ്രവര്‍ത്തിക്കുകയും ബിജെപിയുടെയും ആര്‍എസ്എസിന്‍റേയും ഉന്നത നേതാവായി ജീവിതാവസാനം വരെ തുടരുകയും ചെയ്‌തു.

എത്ര വലിയ പ്രശ്‌നമായാലും പി പി മുകുന്ദന്‍ ഇടപെട്ടാല്‍ അത് പരിഹരിക്കപ്പെടുമെന്ന വിശ്വാസം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അതുകൊണ്ട് തന്നെ തില്ലങ്കേരിക്കാർക്ക് പിപി മുകുന്ദൻ എന്നും മുകുന്ദേട്ടന്‍ ആയിരുന്നു. ജനകീയ പ്രശ്‌നങ്ങളില്‍ സൗമ്യനായി ഇടപെടുന്ന നേതാവ്, സ്വന്തം നാട്ടിലെ ഏത് കാര്യത്തിലും ഇടപെടുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന പൊതുപ്രവര്‍ത്തകന്‍, രാഷ്‌ട്രീയക്കാരന്‍റെ കാര്‍ക്കശ്യം മാറ്റി വച്ച നാട്ടുകാരന്‍ എന്നിങ്ങനെയാണ് നാട്ടുകാര്‍ പിപി മുകുന്ദനെ ഓര്‍ത്തെടുക്കുന്നത്.

എന്നാല്‍ സംഘടനാപരമായ നിലപാടിലോ ആദര്‍ശത്തിലോ വിട്ടുവീഴ്‌ച ചെയ്യാന്‍ മുകുന്ദന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. രാഷ്‌ട്രീയത്തിന്‍റെ വേര്‍തിരിവില്ലാതെയാണ് തില്ലങ്കേരിയിലെ നടുവില്‍ വീട്ടില്‍ എത്തുന്നവരോടും ഗ്രാമവാസികളോടും അദ്ദേഹം പെരുമാറിയിരുന്നത് എന്ന് പരിചയക്കാരും പറയുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു പിപി മുകുന്ദന്‍റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാളെ വൈകുന്നേരം കണ്ണൂരിലാണ് സംസ്ക്കാര ചടങ്ങുകൾ നടക്കുക.

ബി.ജെ.പി മുൻ സംസ്ഥാന സംഘടന ജനറൽ സെക്രട്ടറിയായ പി.പി.മുകുന്ദൻ കേരളത്തിലെ ഏറ്റവും പ്രമുഖനായ സംഘ പരിവാർ നേതാക്കളിലൊരാളാണ്. പതിനാറ് വര്‍ഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പി.പി മുകുന്ദൻ ദക്ഷിണേന്ത്യ ഓര്‍ഗനൈസിങ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. രാഷ്ട്രീയത്തിനതീതമായ വ്യക്തി ബന്ധങ്ങൾ കാത്ത് സൂക്ഷിച്ച നേതാവ് കൂടിയാണ്. കണ്ണൂര്‍ കൊട്ടിയൂരിന് സമീപം മണത്തണ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനായി 1946 ഡിസംബര്‍ ഒന്നിനാണ് അദ്ദേഹം ജനിച്ചത്.

Also Read : BJP Leader PP Mukundan Passed Away: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.