രാമക്ഷേത്ര ഉദ്ഘാടനം; 'കോൺഗ്രസ് നിലപാട് രാഷ്ട്രീയ പാപ്പരത്തം': എം വി ഗോവിന്ദൻ

By ETV Bharat Kerala Team

Published : Dec 29, 2023, 4:54 PM IST

thumbnail

തിരുവനന്തപുരം : രാമക്ഷേത്ര ഉദ്ഘാടനത്തിൽ കോൺഗ്രസിന്‍റെ നിലപാട് രാഷ്ട്രീയ പാപ്പരത്തമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (Ayodhya Ram temple Inauguration: MV Govindan Statement against Congress). മുന്നണിയുടെ ഭാഗമായി നിൽകുമ്പോൾ ലീഗിന് കോൺഗ്രസിന്‍റെ നിലപാടിനോടൊപ്പം ചേരേണ്ടി വരുമെന്നും ലീഗിനെയും ഇതു ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണിയുമായി മുന്നോട്ട് പോകുന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ പ്രയാസമാകും. രാമക്ഷേത്രം ഉദ്ഘാടന ചടങ്ങിൽ സോണിയ ഗാന്ധി പങ്കെടുക്കരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ചിലവിൽ ക്ഷേത്രം പണിയുന്നത് ഭരണഘടനാപരമല്ല. ആരാധന സ്വാതന്ത്ര്യം സംരക്ഷിക്കാൻ സിപിഎം പ്രതിജ്ഞാബദ്ധമാണ്. വിശ്വാസത്തെ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുന്ന നയമാണ് ഇവിടെ നടക്കുന്നത്. രാമ ക്ഷേത്രത്തിന്‍റെ പണി പൂർത്തിയായിട്ടില്ല. ജനുവരി 17ന് തന്നെ ഉദ്ഘാടനം നടത്തുന്നത് രാഷ്ട്രീയ നേട്ടത്തിനാണ്. വിശ്വാസത്തെ രാഷ്ട്രീയത്തിൽ കലർത്തുന്ന നടപടിയാണിത്. കോൺഗ്രസ് മതനിരപേക്ഷത ഉയർത്തുന്നതിൽ പരാജയപ്പെട്ടു. അടുത്തിടെ ഉണ്ടായ തെരഞ്ഞെടുപ്പ് ഫലമാണ് ഇതിന്‍റെ ഉദാഹരണം. ജനാധിപത്യം ഉയർത്തിപ്പിടിക്കുന്നതിന് പകരം മൃദുഹിന്ദുത്വം ഉയർത്തിപ്പിടിക്കാൻ അവർക്ക് കഴിയുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രെട്ടേറിയറ്റിന് ശേഷം എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.