പുനര്‍നിയമനം ആവശ്യപ്പെട്ടിട്ടില്ല, അത് സര്‍ക്കാര്‍ തീരുമാനം ; കോടതി വിധി മാനിക്കുന്നുവെന്ന് ഗോപിനാഥ് രവീന്ദ്രന്‍

By ETV Bharat Kerala Team

Published : Nov 30, 2023, 1:16 PM IST

thumbnail

കണ്ണൂര്‍ : പുനര്‍ നിയമനം റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രൻ (SC Quashes re appointment of VC Gopinath Ravindran). വി സി സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കേണ്ട ആവശ്യം ഇല്ല. നാളെ ഡൽഹിക്ക് മടങ്ങും. താൻ ആവശ്യപ്പെട്ടിട്ടല്ല പുനർ നിയമനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. പുറത്താക്കിയതിൽ നിരാശയില്ല എന്നും കുറെ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞുവെന്നും ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു (Kannur University Ex VC Gopinath Ravindran on SC verdict re appointment). പല സർവകലാശാലകളിലും വി സിമാർക്ക് പുനർ നിയമനം നൽകിയ ചരിത്രം ഉണ്ട്‌. ഇത് ആദ്യ സംഭവം അല്ല. വയസ് അല്ല പ്രശ്‌നമെന്നും തത്‌സ്ഥാനത്ത് തുടരണമെന്നും തന്നോട് ആവശ്യപ്പെട്ടത് സർക്കാരാണെന്നും ആദ്ദേഹം വ്യക്തമാക്കി. 'രാഷ്ട്രീയ പ്രത്യുപകാരം എന്ന ആരോപണം ശരിയല്ല. ബാഹ്യ ഇടപെടൽ ഉണ്ടായോ എന്ന് എന്നോടല്ലല്ലോ ചോദിക്കേണ്ടത്. നിയമനങ്ങളിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. റിവ്യൂ ഹർജി നൽകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.