Trikkannad Protest | കലക്‌ടർ എത്തിയില്ല, തൃക്കണ്ണാട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനിടെ സംഘർഷം

By

Published : Jul 25, 2023, 2:25 PM IST

thumbnail

കാസർകോട്:കനത്ത മഴയിൽ കടൽക്ഷോഭം രൂക്ഷമായ തൃക്കണ്ണാട് കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന പ്രതിഷേധത്തിനിടെ സംഘർഷം. പൊലീസും മത്സ്യതൊഴിലാളികളും തമ്മിൽ ഏറെനേരം വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാർ കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വള്ളം റോഡിൽ ഇറക്കിയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. കടൽക്ഷോഭം രൂക്ഷമായ പ്രദേശത്ത് ആശങ്ക പരിഹരിക്കാൻ ശാശ്വത നടപടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. ഈ വർഷം തന്നെ മേഖലയിൽ രണ്ട് വീടുകളും ഒരു കെട്ടിടവും കടൽക്ഷോഭത്തിൽ പൂർണമായി തകർന്നിരുന്നു. വിഷയത്തിൽ ചർച്ച നടത്താനായി ജില്ല കലക്‌ടർ എത്തുമെന്ന് അറിയിച്ചിട്ടും എത്താത്തതോടെയാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് ഉച്ചയ്‌ക്ക് ശേഷം ജില്ല കലക്‌ടർ നേരിട്ട് എത്തുമെന്ന ഉറപ്പിന്മേലാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധം അവസാനിപ്പിച്ചത്.
ഇന്നലെയും(24.7.23) തൃക്കണ്ണാട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ഉണ്ടായി. കാഞ്ഞങ്ങാട് പൊലീസ് സ്ഥലത്ത് എത്തിയാണ് ഇന്നലെ സ്ഥിതി ശാന്തമാക്കിയത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.