ETV Bharat / sukhibhava

മധുര പാനീയങ്ങളുടെ അമിത ഉപയോഗം സ്ത്രീകളിൽ കരൾ അർബുദത്തിനും രോഗങ്ങൾക്കും സാധ്യതയെന്ന് പഠനം

author img

By

Published : Aug 9, 2023, 7:13 PM IST

sugary drinks  liver cancer  liver disease  diseas  women  Consumption  മധുര പാനീയം  അമിത ഉപയോഗം  സ്ത്രീ  കരൾ അർബുദം  രോഗം  സാധ്യത  പഞ്ചസാര  മരണ സാധ്യത  Chance of death  increases the risk  മധുരം  ശാസ്ത്രജ്ഞർ  Scientists  ഗവേഷകര്‍  Researcher  ആരോഗ്യം  health
liver cancer and disease in women

ദിവസവും ഒന്നോ അതില്‍ കൂടുതലോ മധുരമുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്ന 6.8 ശതമാനം സ്ത്രീകളില്‍ കരൾ അർബുദത്തിനുള്ള സാധ്യത 85 ശതമാനവും വിട്ടുമാറാത്ത കരൾ രോഗങ്ങളിലൂടെയുള്ള മരണ സാധ്യത 68 ശതമാനത്തിനും കൂടുതലാണെന്ന് കണ്ടെത്തി.

ന്യൂഡൽഹി : ദിവസേനയുള്ള പഞ്ചസാര പാനീയങ്ങളുടെ ഉപയോഗം സ്ത്രീകളുടെ കരൾ അർബുദത്തിനും വിട്ടുമാറാത്ത കരൾ രോഗ മരണത്തിനും സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ. യുഎസിലെ ബ്രിഗാമിലെയും വിമൻസ് ഹോസ്പിറ്റലിലെയും ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണ പഠനത്തിൽ 98,786 ആർത്തവവിരാമം സംഭവിച്ച സ്ത്രീകളെ പ്രോസ്പെക്റ്റീവ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനത്തിൽ ഉൾപ്പെടുത്തിയാണ് പുതിയ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

പ്രോസ്പെക്റ്റീവ് വിമൻസ് ഹെൽത്ത് ഇനിഷ്യേറ്റീവ് പഠനം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഹൃദ്രോഗം, വൻകുടൽ കാൻസർ, ഓസ്റ്റിയോപൊറോസിസ് എന്നിവ തടയുന്നതിനുള്ള മാര്‍ഗങ്ങളിലാണ്. 20 വർഷത്തെ തുടര്‍ പഠനത്തിന് ശേഷം ദിവസവും ഒന്നോ അതില്‍ കൂടുതലോ മധുരമുള്ള പഞ്ചസാര പാനീയങ്ങൾ കഴിക്കുന്ന 6.8 ശതമാനം സ്ത്രീകളില്‍ കരൾ അർബുദത്തിനുള്ള സാധ്യത 85 ശതമാനവും വിട്ടുമാറാത്ത കരൾ രോഗങ്ങളിലൂടെയുള്ള മരണ സാധ്യത 68 ശതമാനത്തിനും കൂടുതലാണെന്ന് കണ്ടെത്തി. ഇതേ വിവിരങ്ങൾ പ്രതിമാസം മൂന്നിൽ താഴെ മധുരമുള്ള പാനീയങ്ങൾ കഴിക്കുന്നവരുമായി താരതമ്യം ചെയ്തതായും പഠനം പറയുന്നു.

തങ്ങളുടെ കണ്ടെത്തലില്‍ പഞ്ചസാര പാനീയങ്ങളുടെ ഉപഭോഗവും വിട്ടുമാറാത്ത കരൾ രോഗങ്ങളിലൂടെയുള്ള മരണനിരക്കും തമ്മിലുള്ള ബന്ധം റിപ്പോർട്ട് ചെയ്യുന്ന ആദ്യ പഠനമാണിതെന്ന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ നെറ്റ്‌വർക്ക് ഓപ്പണിൽ പ്രസിദ്ധീകരിച്ച പഠനത്തിന്റെ ആദ്യ രചയിതാവായ ലോങ്‌ഗാങ് ഷാവോ പറഞ്ഞു. തങ്ങളുടെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ കരൾ രോഗസാധ്യത കുറയ്ക്കുന്നതിനും പൊതുജനളുടെ ആരോഗ്യം കൂട്ടുന്നതിനുമുള്ള മാര്‍ഗത്തിന് വഴിയൊരുക്കിയേക്കാം എന്നും ഷാവോ പറഞ്ഞു.

also read: കരൾ ദീർഘകാല ജീവിതത്തിന്‍റെ താക്കോൽ ; ആരോഗ്യകരമായി നിലനിർത്താൻ ചില ടിപ്‌സുകൾ

സ്ത്രീകൾ അവര്‍ സാധാരണ കഴിക്കുന്ന ശീതളപാനീയങ്ങളും ഫ്രൂട്ട് ഡ്രിങ്കുകളും കഴിച്ചതിന്‍റെ റിപ്പോർട്ടും പിന്നീട് മൂന്ന് വർഷത്തേക്ക് കൃത്രിമ മധുരമുള്ള പാനീയങ്ങളുടെ ഉപയോഗവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 20 വർഷത്തിലേറെ ഇതേ രീതികള്‍ അവര്‍ പിന്തുടര്‍ന്നു. ഇതിന് പുറമെ പുറത്ത് റിപ്പോർട്ട് ചെയ്ത കരളിനെ ബാധിച്ച സംഭവങ്ങളും ഫൈബ്രോസിസ്, സിറോസിസ്, അല്ലെങ്കിൽ ക്രോണിക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിട്ടുമാറാത്ത കരൾ രോഗം മൂലമുള്ള മരണങ്ങളും മരണ രേഖകളും പരിശോധിച്ചു.

നിരീക്ഷണ പഠനമായതിനാൽ തന്നെ സ്വന്തമായി റിപ്പോർട്ട് ചെയ്യുന്ന പ്രതികരണങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്നും മറ്റുള്ളവ എത്രത്തോളം ശരിയാണെന്ന് കരുതാന്‍ കഴിയിലെന്നും ഗവേഷകർ പറഞ്ഞു. എന്തുകൊണ്ടാണ് പഞ്ചസാര പാനീയങ്ങൾ അപകടകരമായ കരൾ അർബുദത്തിനും മറ്റ് കരൾ രോഗങ്ങൾക്കും ഉള്ള സാധ്യത വർദ്ധിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും അവർ പറഞ്ഞു.

also read : 'കരളിന്‍റെ കാര്യത്തില്‍' റിസ്‌ക് എടുക്കരുത് ; വരുമാനം കുറഞ്ഞ രാജ്യങ്ങളില്‍ സിറോസിസിനെ തുടര്‍ന്നുള്ള മരണസാധ്യത ഏറെയെന്ന് പഠനം

ആരോഗ്യകരമായ ജീവിത ശൈലിയാണ് ഇത്തരം രോഗങ്ങളില്‍ നിന്ന് നമ്മെ അകറ്റി നിർത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.