ETV Bharat / state

വയനാട്ടിലെ സ്ഫോടനം; പരിക്കേറ്റ മൂന്നാമത്തെ കുട്ടിയും മരിച്ചു

author img

By

Published : May 7, 2021, 11:40 AM IST

Updated : May 7, 2021, 11:52 AM IST

അപകടത്തിൽ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു.

വയനാട്ടിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു  മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു  ഫെബിൻ ഫിറോസ് മരിച്ചു  സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്‌തു പൊട്ടിത്തെറി  sulthan bathery news  sulthan bathery news explosives  Explosives exploded news  wayanad Explosives  Wayanad explosives news  Explosives exploded in sulthan bathery
സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് പരിക്കേറ്റ കുട്ടി മരിച്ചു

വയനാട്: വയനാട് സുൽത്താൻ ബത്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർഥിയും മരിച്ചു. കാരക്കണ്ടി ജലീൽ - സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസാണ് ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. സ്‌ഫോടനത്തിൽ പരിക്കേറ്റിരുന്ന മുരളി (16), അജ്മല്‍ (14) എന്നിവർ കഴിഞ്ഞ 26ന് മരിച്ചിരുന്നു.

Read more: വയനാട്ടില്‍ സ്ഫോടനം; മൂന്ന് പേര്‍ക്ക് പരിക്ക്

കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന ശബ്ദം കേട്ട് പ്രദേശവാസികള്‍ പുറത്തിറങ്ങിയപ്പോള്‍ ഷെഡ്ഡില്‍ നിന്നും പൊള്ളലേറ്റ കുട്ടികള്‍ പുറത്തേക്ക് ഓടി വരുന്നതാണ് കണ്ടത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Read more: വയനാട് സ്ഫോടനം; പരിക്കേറ്റവരിൽ 2 വിദ്യാർഥികൾ മരിച്ചു

Last Updated : May 7, 2021, 11:52 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.