ETV Bharat / state

Man Commits Suicide After Killing Wife And Son: പുല്‍പ്പള്ളിയെ നടുക്കി ഇരട്ട കൊലപാതകവും ആത്മഹത്യയും; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

author img

By ETV Bharat Kerala Team

Published : Oct 21, 2023, 2:16 PM IST

Wayanad Pulpally Murder : പുല്‍പ്പള്ളി ചെതലയം ആറാം മൈല്‍ സ്വദേശി ഷാജു ആണ് ഭാര്യ ബിന്ദുവിനെയും മകന്‍ ബേസിലിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

Man Commits Suicide After Killing Wife And Son  Wayanad Pulpally Murder  ഇരട്ട കൊലപാതകവും ആത്മഹത്യയും  പുല്‍പ്പള്ളി ചെതലയം ആറാം മൈല്‍  ആത്മഹത്യ  കൊലപാതകം  പുല്‍പ്പള്ളി കൊലപാതകം
Man Commits Suicide After Killing Wife And Son

വയനാട് : പുല്‍പ്പള്ളി ചെതലയം ആറാം മൈലില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി (Wayanad Pulpally Murder) ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഞെട്ടല്‍ വിട്ടുമാറാതെ നാട്ടുകാര്‍ (Man Commits Suicide After Killing Wife And Son). ഇന്ന് പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മദ്യപാന ശീലമുള്ള ഷാജു കുടുംബവുമായി വഴക്കിട്ട് കുറച്ച് നാളുകളായി അകന്നു കഴിയുകയായിരുന്നു.

പൊലീസ് കേസുകളെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നതിന് ഷാജുവിന് നിയമ തടസവം ഉണ്ടായിരുന്നു. മൂന്ന് മാസം മുന്‍പ് മകളുടെ വിവാഹ സമയത്ത് നല്ല രീതിയില്‍ ആയിരുന്നെങ്കിലും പിന്നീട് വീണ്ടും പ്രശ്‌നങ്ങളുണ്ടാകുകയും വീട്ടില്‍ പ്രവേശിക്കുന്നതിന് വിലക്ക് വരികയുമായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയ ഷാജു ഭാര്യ ബിന്ദുവിനെയും മകന്‍ ബേസിലിനെയും വെട്ടിക്കൊലപ്പെടുത്തിയതായാണ് വിവരം.

പിന്നീട് ഇയാള്‍ ജീവനൊടുക്കുകയും ചെയ്‌തു. അമ്മയേയും സഹോദരനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്‍റെ വീട്ടിലുള്ള മകള്‍ അയല്‍വാസികളെ വിളിച്ച് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്. സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി : അടൂർ ഏനാത്ത് ഏഴ് വയസുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി അലക്‌സ് (45), ഇവരുടെ മൂത്തമകന്‍ മെല്‍വിന്‍ എന്നിവരായിരുന്നു മരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്‌മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് നല്‍കിയ വിവരം.

സെപ്‌റ്റംബര്‍ 18നായിരുന്നു സംഭവം. മാത്യുവിന്‍റെ ഇളയ മകന്‍ അഞ്ചുവയസുള്ള ആല്‍വിന്‍ ആണ് സംഭവി ദിവസം പുലര്‍ച്ചെ മൃതദേഹം കണ്ടത്. തുടർന്ന് കുട്ടി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. മാത്യുവിന്‍റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടുമക്കളും മാത്യുവും മാത്രമായിരുന്നു വീട്ടില്‍ താമസം.

മെല്‍വിന് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സൂചന. വിദേശത്തുള്ള ഭാര്യയും മാത്യുവും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇവ രണ്ടുമാകാം സംഭവത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. മെല്‍വിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വിഷം നല്‍കിയോ കഴുത്തുഞെരിച്ചോ ആണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്ന സൂചനയാണ് പൊലീസ് തുടക്കത്തില്‍ നല്‍കിയത്. ഏനാത്ത് പൊലീസ് സ്ഥലത്തെത്തിയാണ് മേല്‍നടപടികൾ സ്വീകരിച്ചത്.

Also Read: Father Killed Son And Committed Suicide | അടൂരിൽ ഏഴ് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.