Father Killed Son And Committed Suicide | അടൂരിൽ ഏഴ് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
പത്തനംതിട്ട : അടൂർ ഏനാത്ത് ഏഴ് വയസുള്ള മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. തട്ടാരുപടി-കൊട്ടാരം അമ്പലം റോഡിന് സമീപം താമസിക്കുന്ന മാത്യു പി.അലക്‌സ് (45), ഇവരുടെ മൂത്തമകന്‍ മെല്‍വിന്‍ എന്നിവരാണ് മരിച്ചത് (Father Killed Son and Committed Suicide) . കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ചതാകാം എന്നാണ് പൊലീസിന്‍റെ നിഗമനം. ഇവരുടെ ഇളയ മകന്‍ അഞ്ചുവയസുള്ള ആല്‍വിന്‍ ആണ് ഇന്ന് പുലര്‍ച്ചെ മൃതദേഹം കാണുന്നത്. തുടർന്ന് കുട്ടി സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. മാത്യുവിന്‍റെ ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. രണ്ടുമക്കളും മാത്യുവും മാത്രമാണ് വീട്ടില്‍ താമസം. മെല്‍വിന് ചില ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വിദേശത്തുള്ള ഭാര്യയുമായി മാത്യു സ്വരചേര്‍ച്ചയിലല്ലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവ രണ്ടുമാകാം സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മെല്‍വിനെ എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്നതുൾപ്പടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിക്കും. വിഷം നല്‍കിയാണോ കഴുത്തുഞെരിച്ചാണോ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഏനാത്ത് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികൾ സ്വീകരിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുളളപ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിന് 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056