ETV Bharat / state

തൃശൂർ നഗരത്തിൽ നിരത്തു കയ്യടക്കി തെരുവ് നായകൾ വിലസുന്നു

author img

By

Published : Feb 7, 2019, 11:30 PM IST

മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ സ്‌ഥിതി ചെയ്യുന്നതും നഗരത്തിലെ മാലിന്യ കേന്ദ്രവുമായ ശക്തൻ സ്റ്റാൻഡ് പരിസരത്താണ് ഇവയെല്ലാം കണ്ടുവരുന്നത്. തിരക്കേറിയ ശക്തൻ സ്റ്റാൻഡ് പരിസരത്ത് തെരുവു നായയുടെ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം 12 പേർക്കാണ് പരിക്കേറ്റത്.

ഫയൽ ചിത്രം


തൃശൂർ കോർപ്പറേഷൻ പരിധിയിൽ തെരുവ് നായ ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഒരു തെരുവ് നായ 12 പേരെയാണ് ആക്രമിച്ചത്. തെരുവ് നായയെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ആളുകൾക്ക്.

തെരുവു നായകളെ നിയന്ത്രിക്കുന്നതിനുള്ള വന്ധ്യകരണ പദ്ധതി നടപ്പിലാക്കുമ്പോഴും തൃശൂർ കോർപ്പറേഷൻ പരിധിയിൽ തെരുവു നായ്ക്കൾ നിരത്തു കയ്യടക്കി വിഹരിക്കുകയാണ്‌.കഴിഞ്ഞ ദിവസം ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഒരു തെരുവ് നായ 12 പേരെയാണ് ആക്രമിച്ചത്.
മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ സ്‌ഥിതി ചെയ്യുന്നതും നഗരത്തിലെ മാലിന്യ കേന്ദ്രവുമായ ശക്തൻ സ്റ്റാൻഡ് പരിസരത്താണ് ഇവയെല്ലാം കണ്ടുവരുന്നത്.

അക്രമകാരിയായ ഈ നായയെ പിന്നീട് പിടികൂടി പരാവട്ടാനിയിലെ അനിമൽ ബർത്ത് കണ്ട്രോൾ കേന്ദ്രത്തിലെത്തിച്ചു. ഇപ്പോൾ പേവിഷബാധ തിരിച്ചറിയുവാനായി പത്തു ദിവസത്തെ നിരീക്ഷണത്തിലാണ് നായ. ഇതേ സമയം തെരുവ് നായ നിയന്ത്രണത്തിൽ കോർപ്പറേഷൻ ഊർജ്ജിതമായ പ്രവർത്തനങ്ങൾ നടത്തുന്നതായി കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

വന്ധ്യംകരിച്ച നായകളെ എല്ലാ വർഷവും പിടികൂടി വാക്സിൻ നൽകാത്തതാണ് ഇവയുടെ ആക്രമണങ്ങൾ വർധിക്കാൻ കാരണം. ജില്ലയിൽ പേവിഷബാധക്കുള്ള ചികിത്സക്കായി നിരവധി ആളുകളാണ് തൃശൂർ മെഡിക്കൽ കോളേജിൽ എത്തുന്നത്‌.പേവിഷബാധക്കുള്ള സിറം സൗജന്യമായി ആളുകൾക്ക് ഇവിടെ നിന്നും ലഭിക്കുമെന്നതാണ് ഇവരുടെ ആശ്വാസം.

Intro:#straydog #storybank #thrissur

തെരുവു നായകളെ നിയന്ത്രിക്കുന്നതിനുള്ള വന്ധ്യംകരണ പദ്ധതി നടപ്പിലാക്കുമ്പോഴും തൃശൂർ കോർപ്പറേഷൻ പരിധിയിൽ തെരുവു നായ്ക്കൾ നിരത്തു കയ്യടക്കി വിഹരിക്കുകയാണ്‌.കഴിഞ്ഞ ദിവസം ശക്തൻ സ്റ്റാൻഡ് പരിസരത്ത് ഒരു തെരുവ് നായ 12 പേരെയാണ് ആക്രമിച്ചത്.


Body:തെരുവുനായകളുടെ വന്ധ്യംകരണ പദ്ധതി ഒരുഭാഗത്ത് നടക്കുമ്പോഴും തൃശൂർ കോർപ്പറേഷൻ പരിധിയിൽ തെരുവുനായ്ക്കൾ നിരത്തു കയ്യടക്കി വാഴുകയാണ്‌.മത്സ്യ-പച്ചക്കറി മാർക്കറ്റുകൾ സ്‌ഥിതി ചെയ്യുന്നതും നഗരത്തിലെ മാലിന്യ കേന്ദ്രവുമായ ശക്തൻ സ്റ്റാൻഡ് പരിസരത്താണ് ഇവയെല്ലാം കണ്ടുവരുന്നത്.തിരക്കേറിയ ശക്തൻ സ്റ്റാൻഡ് പരിസരത്ത് തെരുവു നായയുടെ ആക്രമണത്തിൽ ഒരു സ്ത്രീയടക്കം12 പേർക്കാണ് പരിക്കേറ്റത്.

byte ലത (കടയുടമ,നായ ആക്രമണത്തിന്റെ ദൃക്‌സാക്ഷി)


Conclusion:ആക്രമണകാരിയായ ഈ നായയെ പിന്നീട് പിടികൂടി പരാവട്ടാനിയിലെ അനിമൽ ബർത്ത് കണ്ട്രോൾ കേന്ദ്രത്തിലെത്തിച്ചു.ഇപ്പോൾ പേവിഷബാധ തിരിച്ചറിയുവാനായി പത്തു ദിവസത്തെ നിരീക്ഷണത്തിലാണ് നായ. ഇതേ സമയം തെരുവ് നായ നിയന്ത്രണത്തിൽ കോർപ്പറേഷൻ ഊർജ്ജിതമായ പ്രവർത്തനമാണ് നടത്തുന്നതെന്നാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്.

byte എം.എൽ റോസി (കോർപ്പറേഷൻ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ)

വന്ധ്യംകരിച്ച നായകളെ എല്ലാ വർഷവും പിടികൂടി വാക്സിൻ നൽകാത്തതാണ് ഇവയുടെ ആക്രമണങ്ങൾ വർധിക്കുന്നത്.ജില്ലയിൽ പേവിഷബാധക്കുള്ള ചികിത്സക്കായി നിരവധി ആളുകളാണ് തൃശൂർ മെഡിക്കൽ കോളേജിൽ എത്തുന്നത്‌.പേവിഷബാധക്കുള്ള സിറം സൗജന്യമായി ആളുകൾക്ക് ഇവിടെ നിന്നും ലഭിക്കുമെന്നതാണ് ഇവരുടെ ആശ്വാസം.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.