ETV Bharat / state

വിയ്യൂര്‍ അതിസുരക്ഷാ ജയിലിൽ സംഘര്‍ഷം ; കൊടി സുനിയും സംഘവും ജീവനക്കാരെ ആക്രമിച്ചു, 3 പേര്‍ക്ക് പരിക്ക്

author img

By ETV Bharat Kerala Team

Published : Nov 5, 2023, 9:59 PM IST

Kodi Suni And Team Attacked Viyyur Central Jail Staffs : ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തില്‍ തടവുകാര്‍ സംഘം ചേര്‍ന്ന് ജയില്‍ ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു.

Viyyur Central Jail Staffs  Kodi Suni And Team  Kodi Suni  Viyyur Central Jail attack  Jail attack  വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം  വിയ്യൂര്‍ ജയില്‍  വിയ്യൂര്‍ ജയില്‍ സംഘര്‍ഷം  കൊടി സുനി  പൊലീസ്  തൃശൂര്‍  thrissur  ജയില്‍ ജീവനക്കാരെ ആക്രമിച്ച് കൊടി സുനി  ജയില്‍ ജീവനക്കാര്‍  വിയ്യൂര്‍ ജയില്‍ ജീവനക്കാര്‍
Viyyur Central Jail

തൃശൂര്‍ : വിയ്യൂർ അതിസുരക്ഷാ ജയിലിൽ ജീവനക്കാർക്ക് മർദനമേറ്റു. ടിപി വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിലായിരുന്നു അക്രമം. മർദനമേറ്റ ജീവനക്കാരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് (നവംബര്‍ 5) ഉച്ചയോടെയാണ് സംഘർഷമുണ്ടായത് (Kodi Suni And Team Attacked Viyyur Central Jail Staffs).

ഭക്ഷണത്തിന്‍റെ അളവിനെ ചൊല്ലിയായിരുന്നു സംഘർഷത്തിന്‍റെ തുടക്കം. തടവുകാരായ അരുണും രഞ്ജിത്തും ചേർന്നാണ് അക്രമത്തിന് തുടക്കമിട്ടത്. പിന്നീട് അനൗൺസ്മെന്‍റ്‌ ചെയ്‌ത്‌ പ്രതികളെ സെല്ലിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് കൊടി സുനിയും സംഘവും ചേർന്ന് ജീവനക്കാരെ മർദിക്കുന്നത്.

ജയിലിലെ ടെലിഫോൺ ബൂത്തിനുള്ളിൽ കയറി ഫോണും മേശയും അടിച്ചു തകർത്തു. സംഘര്‍ഷത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് മർദനമേറ്റു. ജയിൽ ഉദ്യോഗസ്ഥർ നോക്കി നിൽക്കെയായിരുന്നു അക്രമമുണ്ടായത്. പരിക്കേറ്റ അർജുനെയും മറ്റ് ജീവനക്കാരനെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നത്തെ സംഭവത്തിൽ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടി ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത്‌ നിന്നുമുള്ള മറുപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.