ETV Bharat / state

കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച 15 കാരന് ക്രൂരമര്‍ദനം ; നാല് പേര്‍ക്കെതിരെ കേസ്

author img

By

Published : Dec 10, 2022, 10:24 AM IST

വര്‍ക്കല ഇടവപ്പുറത്ത് കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് അയിരൂര്‍ സ്വദേശികളായ സെയ്‌ദ്, വിഷ്‌ണു, ഹുസൈന്‍, അല്‍ അമീന്‍ എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ബീഡി വലിക്കാൻ കുട്ടിയെ നിർബന്ധിച്ചത്. കുട്ടി വഴങ്ങാതെ വീട്ടില്‍ അറിയിച്ചു. ഇതിന്‍റെ വൈരാഗ്യത്തിലാണ് സംഘം കുട്ടിയെ മര്‍ദിച്ചത്

beaten up a boy refused to smoke  boy brutally beaten up for refusing to smoke  beaten up a boy refused to smoke in Varkkala  15 കാരന് ക്രൂരമര്‍ദനം  കഞ്ചാവ് ബീഡി  വര്‍ക്കല  അയിരൂര്‍  ലഹരി മാഫിയ  അയിരൂര്‍ പൊലീസ്
15 കാരന് ക്രൂരമര്‍ദനം

തിരുവനന്തപുരം : കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയ സംഘം ക്രൂരമായി മര്‍ദിച്ചു. വർക്കലയിലാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഡിസംബർ 2നാണ് കേസിനാസ്‌പദമായ സംഭവം. 15 കാരൻ വര്‍ക്കല ഇടവപ്പുറത്ത് കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് സെയ്‌ദ്, വിഷ്‌ണു, ഹുസൈന്‍, അല്‍അമീന്‍ എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചത്.

എന്നാൽ നിർബന്ധത്തിന് വഴങ്ങാത്ത കുട്ടി സംഭവം വീട്ടിൽ അറിയിച്ചു. ഇതിലുണ്ടായ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തി ക്രൂരമായി മർദിക്കുകയായിരുന്നു. ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപക വിമർശനം ഉയരുന്നുണ്ട്. പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നുമാണ് അയിരൂർ പൊലീസിന്‍റെ പ്രതികരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.