ETV Bharat / state

യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്; അനിശ്ചിതത്വം തുടരുന്നു

author img

By

Published : Nov 25, 2019, 4:44 PM IST

തെരഞ്ഞെടുപ്പ് നടത്തുന്നതിന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിയോഗിച്ച ജില്ലാ റിട്ടേണിങ് ഓഫീസര്‍മാരുമായി സഹകരിക്കേണ്ടെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തീരുമാനം.

യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കേ തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതം തുടരുന്നു. യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുപ്പിലൂടെയല്ല നോമിനേഷനിലൂടെ തെരഞ്ഞെടുക്കണം എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വങ്ങള്‍ക്ക് നിരവധി കത്ത് നല്‍കിയിരുന്നു.

സംസ്ഥാനത്ത് നിന്നുള്ള എംഎല്‍എമാരും എംപിമാരും തെരഞ്ഞെടുപ്പ് വേണ്ടെന്ന് ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെങ്കിലും അഖിലേന്ത്യാ നേതൃത്വം ഭാരവാഹികളെ നിശ്ചയിക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകുകയാണ്. അതിനിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിയോഗിച്ച ജില്ലാ റിട്ടേണിങ് ഓഫീസര്‍മാരുമായി സഹകരിക്കേണ്ടെന്നാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ തീരുമാനം. ഇതിന്‍റെ ഭാഗമായി ജില്ലാ റിട്ടേണിങ് ഓഫീസര്‍മാരെ ഡിസിസി ഓഫീസുകളില്‍ പ്രവേശിപ്പിക്കാനോ ഓഫീസ് സൗകര്യമൊരുക്കാനോ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ തയ്യാറായിട്ടില്ല. മണ്ഡലം, അസംബ്ലി നിയോജക മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലെ ഭാരവാഹികളെ കണ്ടെത്തുന്നതിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

സംസ്ഥാന തലത്തില്‍ മത്സരിക്കുന്നതിന് നാമര്‍ദേശ പത്രികക്കൊപ്പം 7000 രൂപ സ്ഥാനാര്‍ഥികള്‍ നല്‍കണം. ജില്ലാ തലത്തില്‍ മത്സരിക്കാന്‍ 4000 രൂപയും അസംബ്ലി നിയോജക മണ്ഡലം തലത്തില്‍ മത്സരിക്കുന്നതിന് 2000 രൂപയും മണ്ഡലം തലത്തില്‍ മത്സരിക്കാന്‍ 750 രൂപയും അടക്കണം. ഇത് ഭീമമായ തുകയാണെന്ന പരാതിയും ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ക്കുണ്ട്. തെരഞ്ഞെടുപ്പ് നടത്തുന്നതിന് ചുമതല നല്‍കിയിരിക്കുന്ന ഏജന്‍സിക്ക് ഈ തുകയില്‍ നിന്ന് പ്രതിഫലം കണ്ടെത്താനാണ് തീരുമാനം. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് കഷ്‌ടിച്ച് എട്ട് മാസം മാത്രം ശേഷിക്കേ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് താഴെ തട്ടില്‍ ഗ്രൂപ്പ് വൈരം ആളിക്കത്താന്‍ ഇടയാക്കുമെന്നാണ് നേതാക്കളുടെ വാദം.

എന്നാല്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ അഖിലേന്ത്യാ നേതൃത്വം ഉറച്ചു നില്‍ക്കുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്‍റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കമ്മിറ്റികളും ഉമ്മന്‍ചാണ്ടി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇത്തവണയും തെരഞ്ഞെടുപ്പ് നടന്നാല്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി പക്ഷം. അതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് വിയോജിപ്പില്ലെന്നാണ് സൂചന. അതേസമയം നോമിനേഷന്‍ സമ്പ്രദായത്തിലൂടെ ഭാരവവാഹികളെ നിശ്ചയിക്കുമ്പോള്‍ അനര്‍ഹര്‍ക്കും നേതാക്കളുടെ സ്വന്തക്കാര്‍ക്കും മാത്രം അവസരം ലഭിക്കുകയും അര്‍ഹതപ്പെട്ടവര്‍ പുറന്തള്ളപ്പെടുകയും ചെയ്യുമെന്ന് വാദിക്കുന്നവരും കുറവല്ല.

Intro:യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതം തുടരുന്നു. യൂത്ത് കോണ്‍ഗ്ര്‌സ് ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെയല്ല നോമിനേഷനിലൂടെ തിരഞ്ഞെടുക്കണം എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ തോവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വങ്ങള്‍ക്ക് നിരവധി കത്തുകള്‍ നല്‍കി. സംസ്ഥാനത്തു നിന്നുള്ള എം.എല്‍.എ മാരും എം.പിമാരും തിരഞ്ഞെടുപ്പ് വേണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തു നല്‍കിയെങ്കിലും അഖിലേന്ത്യാ നേതൃത്വം ഭാരവാഹകളെ നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിയോഗിച്ച ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരുമായി സഹകരിക്കേണ്ടെന്നാണ് ജില്ലാ കോണണ്‍ഗ്രസ് കമ്മിറ്റികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരെ ഡിസിസി ഓഫീസുകളില്‍ പ്രവേശിപ്പിക്കാനോ ഓഫീസ് ഡൗകര്യമൊരുക്കാനോ ജില്ലാ കോണണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍ തയ്യാറായിട്ടില്ല. മണ്ഡലം, അസംബ്‌ളി നിയോജക മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലെ ഭാരവാഹികളെ കണ്ടെത്തുന്നതിനാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മത്സരിക്കുന്നതിന് നാമര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം 7000 രൂപ സ്ഥാനാര്‍ത്ഥികള്‍ നല്‍കണം. ജില്ലാ തലത്തില്‍ മത്സരിക്കാന്‍ 4000 രൂപയും അസംബ്ലി നിയോജക മണ്ഡലം തലത്തില്‍ മത്സരിക്കുന്നതിന് 2000 രൂപയും മണ്ഡലം തലത്തില്‍ മത്സരിക്കാന്‍ 750 രൂപയും അടയ്ക്കണം. ഇത് ഭീമമായ തുകയാണെന്ന പരാതിയും ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചുമതല നല്‍കിയിരിക്കുന്ന ഏജന്‍സിക്ക് ഈ തുകയില്‍ നിന്ന് പ്രതിഫലം കണ്ടെത്താനാണ് തീരുമാനം. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 8 മാസം മാത്രം ശേഷിക്കേ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് താഴെ തട്ടില്‍ ഗ്രൂപ്പ് വൈരം ആളിക്കത്താന്‍ ഇടയാക്കുമെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ അഖിലേന്ത്യാ നേതൃത്വം ഉറച്ചു നില്‍ക്കുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കമ്മിറ്റികളും ഉമ്മന്‍ചാണ്ടി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇത്തവണയും തിരഞ്ഞെടുപ്പ് നടന്നാല്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിയുമെന്ന് ആത്മ വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി പക്ഷം. അതിനാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് വിയോജിപ്പില്ലെന്നാണ് സൂചന. അതേ സമയം നോമിനേഷന്‍ സമ്പ്രദായത്തിലൂടെ ഭാരവവാഹികളെ നിശ്ചയിക്കുമ്പോള്‍ അനര്‍ഹര്‍ക്കും നേതാക്കളുടെ സ്വന്തക്കാര്‍ക്കും മാത്രം അവസരം ലഭിക്കുകയും അര്‍ഹര്‍ പുറന്തള്ളപ്പെടും എന്നു വാദിക്കുന്നവരും കുറവല്ല.
Body:യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് രണ്ടു ദിവസം മാത്രം ശേഷിക്കേ തിരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതം തുടരുന്നു. യൂത്ത് കോണ്‍ഗ്ര്‌സ് ഭാരവാഹികളെ തിരഞ്ഞെടുപ്പിലൂടെയല്ല നോമിനേഷനിലൂടെ തിരഞ്ഞെടുക്കണം എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി പ്രതിപക്ഷ തോവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വങ്ങള്‍ക്ക് നിരവധി കത്തുകള്‍ നല്‍കി. സംസ്ഥാനത്തു നിന്നുള്ള എം.എല്‍.എ മാരും എം.പിമാരും തിരഞ്ഞെടുപ്പ് വേണ്ടെന്ന് ചൂണ്ടിക്കാട്ടി കത്തു നല്‍കിയെങ്കിലും അഖിലേന്ത്യാ നേതൃത്വം ഭാരവാഹകളെ നിശ്ചയിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടു പോകുകയാണ്. അതിനിടെ തിരഞ്ഞെടുപ്പ് നടത്തുന്നതിന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം നിയോഗിച്ച ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരുമായി സഹകരിക്കേണ്ടെന്നാണ് ജില്ലാ കോണണ്‍ഗ്രസ് കമ്മിറ്റികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാരെ ഡിസിസി ഓഫീസുകളില്‍ പ്രവേശിപ്പിക്കാനോ ഓഫീസ് ഡൗകര്യമൊരുക്കാനോ ജില്ലാ കോണണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍മാര്‍ തയ്യാറായിട്ടില്ല. മണ്ഡലം, അസംബ്‌ളി നിയോജക മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളിലെ ഭാരവാഹികളെ കണ്ടെത്തുന്നതിനാണ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാന തലത്തില്‍ മത്സരിക്കുന്നതിന് നാമര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം 7000 രൂപ സ്ഥാനാര്‍ത്ഥികള്‍ നല്‍കണം. ജില്ലാ തലത്തില്‍ മത്സരിക്കാന്‍ 4000 രൂപയും അസംബ്ലി നിയോജക മണ്ഡലം തലത്തില്‍ മത്സരിക്കുന്നതിന് 2000 രൂപയും മണ്ഡലം തലത്തില്‍ മത്സരിക്കാന്‍ 750 രൂപയും അടയ്ക്കണം. ഇത് ഭീമമായ തുകയാണെന്ന പരാതിയും ഗ്രൂപ്പു വ്യത്യാസമില്ലാതെ നേതാക്കള്‍ക്കുണ്ട്. തിരഞ്ഞെടുപ്പ് നടത്തുന്നതിന് ചുമതല നല്‍കിയിരിക്കുന്ന ഏജന്‍സിക്ക് ഈ തുകയില്‍ നിന്ന് പ്രതിഫലം കണ്ടെത്താനാണ് തീരുമാനം. തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് 8 മാസം മാത്രം ശേഷിക്കേ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത് താഴെ തട്ടില്‍ ഗ്രൂപ്പ് വൈരം ആളിക്കത്താന്‍ ഇടയാക്കുമെന്നാണ് നേതാക്കളുടെ വാദം. എന്നാല്‍ തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ അഖിലേന്ത്യാ നേതൃത്വം ഉറച്ചു നില്‍ക്കുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം കമ്മിറ്റികളും ഉമ്മന്‍ചാണ്ടി വിഭാഗം പിടിച്ചെടുത്തിരുന്നു. ഇത്തവണയും തിരഞ്ഞെടുപ്പ് നടന്നാല്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കഴിയുമെന്ന് ആത്മ വിശ്വാസത്തിലാണ് ഉമ്മന്‍ചാണ്ടി പക്ഷം. അതിനാല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനോട് ഉമ്മന്‍ചാണ്ടിക്ക് വിയോജിപ്പില്ലെന്നാണ് സൂചന. അതേ സമയം നോമിനേഷന്‍ സമ്പ്രദായത്തിലൂടെ ഭാരവവാഹികളെ നിശ്ചയിക്കുമ്പോള്‍ അനര്‍ഹര്‍ക്കും നേതാക്കളുടെ സ്വന്തക്കാര്‍ക്കും മാത്രം അവസരം ലഭിക്കുകയും അര്‍ഹര്‍ പുറന്തള്ളപ്പെടും എന്നു വാദിക്കുന്നവരും കുറവല്ല.
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.