ETV Bharat / state

Women Development Corporation Dividend വനിത വികസന കോര്‍പറേഷന്‍റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

author img

By ETV Bharat Kerala Team

Published : Sep 5, 2023, 3:45 PM IST

Dividend of Women Development Corporation handed over to Chief Minister : 2021-22 വര്‍ഷത്തെ സംസ്ഥാന വനിത വികസന കോര്‍പറേഷന്‍റെ ലാഭവിഹിതം 27 ലക്ഷം, 35 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് കോർപ്പറേഷൻ സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നത്

Women development corporation  വനിത വികസന കോര്‍പറേഷന്‍  ആരോഗ്യ വനിത ശിശുവികസന വകുപ്പ്  Department of Health Women and Child Development  വീണാ ജോര്‍ജ്  Veena George  മുഖ്യമന്ത്രി  Chief Minister  പിണറായി വിജയന്‍  Pinarayi Vijayan  corporation  വായ്‌പ  Loan  ലാഭവിഹിതം  Dividend  കോർപ്പറേഷൻ  വനിത  Women  Bronze  Silver
Women Development Corporation

തിരുവനന്തപുരം: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍റെ (Women development corporation) 2021-22 വര്‍ഷത്തെ ലാഭവിഹിതം 27 ലക്ഷം. ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് (Department of Health, Women and Child Development) മന്ത്രി വീണാ ജോര്‍ജ് കൈമാറി. കേരള സര്‍ക്കാരിന്‍റെ ലാഭവിഹിതമായ 27,75,610 രൂപയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. പൊതുമേഖലയുടെ വികസനവും സംരക്ഷണവും മുന്‍നിര്‍ത്തിയാണ് കോർപ്പറേഷൻ രൂപീകരിച്ച് പ്രവർത്തിക്കുന്നത്.

35 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് കോർപ്പറേഷൻ സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുകയാണ് സംസ്ഥാന വനിത വികസന കോര്‍പറേഷന്‍റെ പ്രധാന ലക്ഷ്യം. വനിത/ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്‌പ നല്‍കുന്നതില്‍ കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ റെക്കോര്‍ഡിട്ടിരുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പറേഷന്‍ വായ്‌പ വിതരണം ചെയ്‌തു.

35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വായ്‌പ (Loan) നല്‍കിയ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയര്‍ത്തിയാണ് വായ്‌പാ വിതരണത്തില്‍ ഈ റെക്കോഡ് നേട്ടം കൈവരിച്ചത്. 70,582 തൊഴിലവസരങ്ങള്‍ കോര്‍പറേഷന്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്. സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വിവിധ ദേശീയ ധനകാര്യ കോര്‍പറേഷനുകളുടെയും സംസ്ഥാന സര്‍ക്കാരിന്‍റെയും സ്വയം തൊഴില്‍ വായ്‌പാ ചാനലൈസിംഗ് ഏജന്‍സിയാണ്.

ജനങ്ങളുടെ സാമ്പത്തിക സാമൂഹിക ശാക്തീകരണത്തിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ ഊന്നല്‍ കൊടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി വരുന്നത്. അത് മുന്‍നിര്‍ത്തി കോര്‍പറേഷനും സംരംഭ വികസനത്തിനും വായ്‌പാ വിതരണത്തിലും വലിയ കുതിച്ചുചാട്ടമാണ് ഈ വര്‍ഷം കൈവരിച്ചത്. മികച്ച പ്രവര്‍ത്തനങ്ങളുടെ ഫലമായി പൊതുമേഖല സ്ഥാപനങ്ങളുടെ ഡി കാറ്റഗറി (Bronze) യില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥാപനം സി കാറ്റഗറി (Silver) യിലേക്ക് ഉയര്‍ന്നിട്ടുണ്ട്.

നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി: ഫ്രാൻസിൽ നടന്ന 120 കിലോമീറ്റർ ദീർഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയൻ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിലാണ് മലപ്പുറം കൽപ്പകഞ്ചേരി സ്വദേശിയായ നിദ അൻജും നേട്ടം കൊയ്‌തത്. 7.29 മണിക്കൂറിലാണ് ഈ 21 കാരി ചരിത്ര നേട്ടം കൈവരിച്ചത്. ലോക ചാമ്പ്യൻഷിപ്പിൽ ദീർഘദൂര കുതിരയോട്ടം (equestrian world endurance championship) പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കരസ്ഥമാക്കിയ നിദ അൻജും കേരളത്തിന്‍റെയും രാജ്യത്തിന്‍റെയും അഭിമാനമായി മാറിയെന്നും കായികമേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് ഇത് പ്രചോദനം പകരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan Congratulated Nida Anjum).

ALSDO READ: ലോക കുതിരയോട്ട ചാമ്പ്യൻഷിപ്പ് പൂർത്തിയാക്കിയ നിദയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ALSO READ: 'ജനകോടികളുടെ മതവികാരത്തെ വ്രണപ്പെടുത്തി'; സ്‌റ്റാലിനും ഉദയനിധിക്കുമെതിരെ ഹര്‍ജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.