ETV Bharat / bharat

Petition Against MK Stalin And Udhayanidhi 'ജനകോടികളുടെ മതവികാരത്തെ വ്രണപ്പെടുത്തി'; സ്‌റ്റാലിനും ഉദയനിധിക്കുമെതിരെ ഹര്‍ജി

author img

By ETV Bharat Kerala Team

Published : Sep 4, 2023, 10:24 PM IST

Petition Filed against MK Stalin and Udhayanidhi on Sanatana Dharma Remark: അഭിഭാഷകനായ സുനില്‍ കുമാര്‍ ഓജയാണ് എം.കെ സ്‌റ്റാലിനും ഉദയനിധി സ്‌റ്റാലിനുമെതിരെ ഹര്‍ജി സമര്‍പ്പിച്ചത്

Petition against MK Stalin and Udhayanidhi  MK Stalin and Udhayanidhi  MK Stalin  Udhayanidhi Stalin  Sanatana Dharma Remark  Sanatana Dharma  മതവികാരത്തെ വ്രണപ്പെടുത്തി  സ്‌റ്റാലിനും ഉദയനിധിക്കുമെതിരെ  സ്‌റ്റാലിനും ഉദയനിധിക്കുമെതിരെ ഹര്‍ജി  സുനില്‍ കുമാര്‍ ഓജ  ഉദയനിധി  Muzaffarpur Civil Court  മുസാഫര്‍പൂര്‍ സിവില്‍ കോടതി  മുസാഫര്‍പൂര്‍  Chief Judicial Magistrate  ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  കോടതി
Petition against MK Stalin and Udhayanidhi

മുസാഫര്‍പൂര്‍: സനാതന ധര്‍മ്മത്തിനെതിരായ പരാമര്‍ശത്തില്‍ (Remark against Sanatana Dharma) തമിഴ്‌നാട് യുവജനക്ഷേമ കായിക മന്ത്രി ഉദയനിധി സ്‌റ്റാലിനും (Udhayanidhi Stalin) പിതാവും മുഖ്യമന്ത്രിയുമായ എം.കെ സ്‌റ്റാലിനുമെതിരെ (MK Stalin) മുസാഫര്‍പൂര്‍ സിവില്‍ കോടതിയില്‍ (Muzaffarpur Civil Court) ഹര്‍ജി. ബിഹാറിലെ മുസാഫര്‍പൂര്‍ നിവാസിയായ അഭിഭാഷകന്‍ സുനില്‍ കുമാര്‍ ഓജയാണ് (Sunil Kumar Ojha) സിവില്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹിന്ദു വികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ചുള്ള പരാതി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (Chief Judicial Magistrate) പങ്കജ് കുമാർ ലാല്‍ സെപ്‌റ്റംബര്‍ 14 ന് വാദം കേള്‍ക്കാന്‍ മാറ്റി.

ഉദയനിധിയുടെ പ്രസ്‌താവന രാജ്യത്ത് ഹൈന്ദവ വിശ്വാസത്തിലും സനാതന ധര്‍മ്മത്തിലും വിശ്വസിക്കുന്ന കോടിക്കണക്കിന് ആളുകളുടെ മതവികാരത്തെ വ്രണപ്പെടുത്തി. രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടിയാണ് അദ്ദേഹം മനഃപ്പൂര്‍വം അങ്ങനെയൊരു പരാമര്‍ശം നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ എടുക്കണമെന്ന് സുനില്‍ കുമാര്‍ ഓജ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടതി ഹര്‍ജി സ്വീകരിച്ചുവെന്നും സെപ്‌റ്റംബര്‍ 14ന് വാദം കേള്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Udhayanidhi Stalin on Sanatan Dharma : സനാതന ധര്‍മ്മം ഡെങ്കിയും കൊറോണയും പോലെ, ഉന്മൂലനം ചെയ്യണം : ഉദയനിധി സ്റ്റാലിന്‍

വിമര്‍ശിച്ച് അമിത്‌ ഷാ: സനാതന ധര്‍മത്തിനെതിരായ ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സനാതന ധർമത്തെ അവഹേളിക്കുകയാണ് ഡിഎംകെ നേതാവ് ചെയ്‌തിരിക്കുന്നതെന്നും അത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സനാതന ധർമം (Sanatan Dharma) ഇല്ലാതാക്കാന്‍ വേണ്ടിയാണ് ഉദയനിധി സംസാരിച്ചതെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

ഇത് ആദ്യമായല്ല സനാതന ധർമം അപമാനിക്കപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംഘടിപ്പിച്ച 'പരിവർത്തൻ സങ്കല്‍പ് യാത്ര' ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കവെയായിരുന്നു അമിത് ഷായുടെ പ്രതികരണം.

കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ മുന്നണി സനാതന ധർമത്തെ അപമാനിക്കുന്ന നിലയാണുള്ളതെന്നും ഡിഎംകെയുടേയും കോൺഗ്രസിന്‍റേയും നേതാക്കൾ വോട്ട് ബാങ്ക് രാഷ്‌ട്രീയം കണക്കിലെടുത്ത് സനാതന ധർമം അവസാനിപ്പിക്കാൻ സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്‍പ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങൾക്കാണെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ, ആദ്യ അവകാശം ദരിദ്രർക്കും ആദിവാസികൾക്കും ദലിതർക്കും പിന്നാക്കക്കാർക്കും ആണെന്ന് ഞങ്ങൾ പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സനാതന ധർമം സാമൂഹ്യ നീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്‍റെ പരാമര്‍ശം. ചില കാര്യങ്ങളെ എതിര്‍ക്കാനാകില്ല. അവ നിര്‍ത്തലാക്കുകയേ മാര്‍ഗമുള്ളൂ. ഡെങ്കി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാന്‍ കഴിയില്ലെന്നും ഉന്മൂലനം ചെയ്യണം. അതുപോലെ തന്നെ സനാതന ധര്‍മത്തെയും ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍റെ പ്രസ്‌താവന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.