ETV Bharat / state

രാജ്യസഭ സ്ഥാനാർഥി ആരാകണമെന്നത് സോണിയ ഗാന്ധിയോട് പറയും, മാധ്യമങ്ങളോടല്ല: വി.ഡി സതീശൻ

author img

By

Published : Mar 17, 2022, 12:29 PM IST

Updated : Mar 17, 2022, 12:56 PM IST

സ്ഥാനാർഥി സംബന്ധിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ വാർത്തയാക്കുകയാണെന്ന് വി.ഡി സതീശൻ.

VD Satheesan on rajyasabha election congress candidate  രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി  കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ച് വിഡി സതീശൻ  രാജ്യസഭാ തെരഞ്ഞെടുപ്പ്  പ്രതിപക്ഷനേതാവ് വിഡി സതീശൻ  opposition leader on rajyasabha election
രാജ്യസഭാ സ്ഥാനാർഥി ആരാകണമെന്നത് സോണിയ ഗാന്ധിയോട് പറയും, മാധ്യമങ്ങളോടല്ല: വി.ഡി സതീശൻ

തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആരാകണമെന്നത് സംബന്ധിച്ച അഭിപ്രായം കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയോട് പറയുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇക്കാര്യം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭ സ്ഥാനാർഥി ആരാകണമെന്നത് സോണിയ ഗാന്ധിയോട് പറയും, മാധ്യമങ്ങളോടല്ല: വി.ഡി സതീശൻ

സ്ഥാനാർഥി സംബന്ധിച്ച് മാധ്യമങ്ങൾ ഊഹാപോഹങ്ങൾ വാർത്തയാക്കുകയാണ്. ഇതിൽ പ്രതികരിക്കാൻ കഴിയില്ല. ഏതെങ്കിലും ഒരു പേര് വാർത്തയായി കൊടുത്ത ശേഷം ചോദിച്ചാൽ എന്ത് പറയാനാണ്. സ്ഥാനാർഥിയെ കെട്ടി ഇറക്കുന്നു എന്നൊക്കെയാണ് വാർത്തകൾ.

കോൺഗ്രസിന്‍റെ രാജ്യസഭ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് എ.ഐ.സി.സി പ്രസിഡന്‍റാണ്. ഒരാളെ മാത്രമേ ജയിപ്പിക്കാൻ കഴികയുള്ളൂ. അതുകൊണ്ട് കൂടിയാലോചനകൾ ആവശ്യമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും വി.ഡി സതീശൻ പ്രതികരിച്ചു.

ALSO READ: 'റെയിൽവേ ഭൂമി വിട്ടുനൽകിയാലെ കഞ്ചിക്കോട് വ്യവസായങ്ങൾ തുടങ്ങാനാകൂ': പി.രാജീവ്

Last Updated : Mar 17, 2022, 12:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.