ETV Bharat / state

Travel Concession | 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസുകളിലും യാത്രാ ഇളവ് ; ഉത്തരവുമായി സര്‍ക്കാര്‍

author img

By

Published : Jul 23, 2023, 1:21 PM IST

നേരത്തെ 45 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ഭിന്നശേഷിക്കാരായവര്‍ക്കാണ് സ്വകാര്യ ബസുകളില്‍ യാത്രാ ഇളവ് അനുവദിച്ചിരുന്നത്

Travel Concession  Travel Concession For disabled Passengers  Private Bus Travel Concession  Concession in Private Bus  disabled Passengers Concession in Private Bus  Concession  യാത്ര ഇളവ്  ഭിന്നശേഷിയുള്ളവര്‍ക്ക് യാത്ര ഇളവ്  സ്വകാര്യ ബസുകളില്‍ യാത്ര ഇളവ്  ആന്‍റണി രാജു  കെഎസ്ആര്‍ടിസി
Travel Concession

തിരുവനന്തപുരം : 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും സംസ്ഥാനത്ത് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ (Private Bus) യാത്രാ ഇളവ് അനുവദിച്ചു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു (Antony Raju) ഉത്തരവിറക്കി. നേരത്തെ, സ്വകാര്യ ബസുകളില്‍ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിക്കാരായവര്‍ക്ക് മാത്രമായിരുന്നു ഇളവ് ലഭിച്ചിരുന്നത്.

ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും ആന്‍റണി രാജു വ്യക്തമാക്കി. നേരത്തെ ഭിന്നശേഷി കമ്മീഷണറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവത്‌കരണ ക്ലാസ് ഉദ്ഘാടന വേളയിലും മന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു.
വനിത ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ പരിശീലനം : കെഎസ്ആർടിസിയിൽ (KSRTC) വനിത ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും സ്വയം പ്രതിരോധ പരിശീലന പരിപാടി ആരംഭിച്ചു. കേരള പൊലീസിന്‍റെ സഹകരണത്തോടെ തിരുവനന്തപുരത്താണ് പരിശീലനം നൽകുന്നത്. ആദ്യഘട്ട പരിശീലനത്തിൽ കെഎസ്ആർടിസിയിലേയും, കെഎസ്ആർടിസി സ്വിഫ്റ്റിലേയും 20 വനിത ജീവനക്കാരാണ് പങ്കെടുത്തത്.

ഘട്ടം ഘട്ടമായി മുഴുവൻ വനിത ജീവനക്കാർക്കും പരിശീലനം നൽകും. അതിരാവിലെ ഡ്യൂട്ടിക്ക് വരികയും, രാത്രി വൈകി തിരികെ പോവുകയും ചെയ്യുന്നത് കൂടാതെ രാത്രി സമയങ്ങളിൽ ഉൾപ്പടെ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധരിൽ നിന്നുള്ള ആക്രമണങ്ങൾ ഉണ്ടായാൽ നേരിടുന്നതിനും, സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് മാനേജ്‌മെന്‍റ് വനിത ജീവനക്കാര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

സ്വിഫ്‌റ്റിന്‍റെ വളയം പിടിക്കാന്‍ വനിത ഡ്രൈവര്‍മാര്‍ : കെഎസ്ആർടിസി സ്വിഫ്റ്റിലെ വനിത ഡ്രൈവർമാരുടെ പരിശീലനം അവസാന ഘട്ടത്തിലേക്ക്. രണ്ടാഴ്‌ചയ്‌ക്കകം ഇവരുടെ പരിശീലനം പൂര്‍ത്തിയാകുമെന്നാണ് വിവരം. ആദ്യ ഘട്ടത്തില്‍ നാല് പേരുടെ പരിശീലനമാണ് പുരോഗമിക്കുന്നത്.

തൃശൂർ അന്തിക്കാട് സ്വദേശി ശ്രീക്കുട്ടി, മലപ്പുറം സ്വദേശി ഷീന സാം, തൃശൂർ സ്വദേശി ജിസ്‌ന ജോയ്, തിരുവനന്തപുരം സ്വദേശി അനില എന്നിവരാണ് നിലവില്‍ ഡ്രൈവിങ് പരിശീലനം നടത്തുന്നത്. കെഎസ്ആര്‍ടിസി അനന്തപുരി ബസിലാണ് ഇവര്‍ നാലുപേര്‍ക്കും പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത് അവസാനിക്കുമ്പോള്‍ ഇലക്‌ട്രിക് ബസിലും നാല് ജീവനക്കാര്‍ക്കും പരിശീലനം നല്‍കും.

കെഎസ്ആർടിസിയിലെ ആദ്യ വനിത ഡ്രൈവറായ ഷീല, ഡ്രൈവർ ട്രെയിനർ സനൽ കുമാർ, റെജു, മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുക്കപ്പെട്ട നാല് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.

More Read: KSRTC Women Driver | കെഎസ്ആർടിസി ഇലക്‌ട്രിക് ബസുകളുടെ ഡ്രൈവിങ് സീറ്റില്‍ വനിത രത്നങ്ങൾ

കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയോട് ജീവനക്കാരുടെ ക്രൂരത : കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിച്ച് ജീവനക്കാരുടെ ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ് എൻ ഷിജിയെ സർവീസിൽ നിന്ന് മാറ്റി നിർത്തി. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന ജീവനക്കാരന്‍റെ മകൾക്കാണ് ദുരനുഭവം ഉണ്ടായത്.

വ്യാഴാഴ്‌ചയാണ് (ജൂലൈ 20) സംഭവം. നെയ്യാറ്റിൻകര ആശുപത്രിയിൽ പല്ലിന്‍റെ ചികിത്സയ്ക്കായി പോയി മടങ്ങുകയായിരുന്നു പെൺകുട്ടിയും സഹോദരിയും. യാത്രയ്ക്കിടെ പെൺകുട്ടി ഛർദിച്ചു. തുടര്‍ന്ന് ഡ്രൈവർ ഇരുവരെയും കൊണ്ട് ബസ് കഴുകിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.