ETV Bharat / state

ദി കേരള സ്റ്റോറി പ്രത്യേക ഷോ തിരുവനന്തപുരത്ത്; സിനിമ കാണാനെത്തി നടി മേനകയും നിർമാതാവ് ജി സുരേഷ് കുമാറും

author img

By

Published : May 5, 2023, 12:29 PM IST

തിരുവനന്തപുരം എരീസ് പ്ലക്‌സിലായിരുന്നു പ്രദർശനം. സംസ്ഥാനത്താകെ 20 ഇടങ്ങളിലാണ് ഇന്ന് ഷോ നടത്തുക. ദി കേരള സ്റ്റോറി ചരിത്രപരമായ സിനിമയല്ലെന്ന് ഹൈക്കോടതി.

ദി കേരള സ്റ്റോറി  ദി കേരള സ്റ്റോറി പ്രത്യേക ഷോ  ദി കേരള സ്റ്റോറി പ്രദർശനം  ദി കേരള സ്റ്റോറി പ്രത്യേക പ്രദർശനം  ദി കേരള സ്റ്റോറി കേരളത്തിൽ പ്രദർശനം  ദി കേരള സ്റ്റോറി ഹൈക്കോടതി ഹർജി  ദി കേരള സ്റ്റോറി ഹൈക്കോടതി വിധി  the kerala story special show  the kerala story  the kerala story release  ദി കേരള സ്റ്റോറി റിലീസ്  the kerala story highcourt  ഹൈക്കോടതി
ദി കേരള സ്റ്റോറി

ദി കേരള സ്റ്റോറി പ്രത്യേക ഷോ തിരുവനന്തപുരത്ത്

തിരുവനന്തപുരം : ദി കേരള സ്റ്റോറിയുടെ പ്രത്യേക ഷോ തിരുവനന്തപുരത്ത് നടന്നു. നടി മേനകയും നിർമാതാവ് ജി സുരേഷ് കുമാറും ദി കേരള സ്റ്റോറിയുടെ ആദ്യ ഷോ കാണാനെത്തിയിരുന്നു. തിരുവനന്തപുരം എരീസ്‌ പ്ലക്‌സിൽ രാവിലെ 11 മണിക്ക് ഓഡി 4 ലായിരുന്നു ഷോ ആരംഭിച്ചത്.

സംസ്ഥാനത്താകെ 20 ഇടങ്ങളിലാണ് ഇന്ന് ദി കേരള സ്റ്റോറിയുടെ പ്രത്യേക ഷോ നടത്തുക. തിരുവനന്തപുരത്ത് ലുലു മാളിലെ പി വി ആറിൽ ആദ്യം ഷോ ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പ്രതിഷേധം കണക്കിലെടുത്ത് പിന്നീട് ഇത് മാറ്റുകയായിരുന്നു. സംസ്ഥാനത്താകെ ആദ്യം 30 ഇടങ്ങളിലായിരുന്നു സിനിമ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, പ്രതിഷേധം കണക്കിലെടുത്താണ് പലയിടത്തും ഷോ മാറ്റിയത്.

പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് പ്രദർശനം നടത്തിയത്. പ്രത്യേക പ്രദർശനത്തോടനുബന്ധിച്ച് പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെ സ്ഥലത്തെത്തി തിയേറ്ററിൽ പരിശോധന നടത്തിയ ശേഷമായിരുന്നു പ്രദർശനം ആരംഭിച്ചത്. പ്രദർശനം തുടങ്ങിയതോടെ പൊലീസ് ഗേറ്റ് അടച്ചു.

ദി കേരള സ്റ്റോറി സാങ്കൽപ്പിക കഥയെന്ന് ഹൈക്കോടതി : ദി കേരള സ്റ്റോറി ചരിത്രപരമായ സിനിമയല്ലെന്നും സാങ്കൽപ്പികമായ ചിത്രമാണെന്നും ഹൈക്കോടതി. പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. ചിത്രം പ്രദർശിപ്പിക്കുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്നും മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് എൻ നഗരേഷ്, സോഫി തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ചിത്രത്തിലൂടെ നിഷ്‌കളങ്കരായ ജനങ്ങളുടെ മനസിൽ വിഷം കുത്തിവയ്ക്കുകയാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. ട്രെയിലർ കോടതി കാണണമെന്നും തെറ്റായ കാര്യങ്ങളാണ് ചിത്രത്തിന്‍റെ ട്രെയിലറിൽ കാണാനാകുന്നതെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എന്നാൽ, ചിത്രത്തിന്‍റെ ട്രെയിലർ ഇറങ്ങിയത് നവംബറിലാണെന്നും ആരോപണം ഉന്നയിക്കുന്നത് അവസാന നിമിഷമാണെന്നും കോടതി മറുപടി നൽകി. ട്രെയിലർ മുഴുവൻ സമൂഹത്തിന് എതിരാകുന്നതല്ലല്ലോ എന്നും കോടതി ആരാഞ്ഞു.

ഹിന്ദു സന്യാസിമാരെ എത്രയോ ചിത്രങ്ങളിൽ കള്ളക്കടത്തുകാരായും ബലാത്സംഗം ചെയ്യുന്നവരായും മറ്റും ചിത്രീകരിച്ചിരിക്കുന്നു. അതിനെതിരെ ഒരു പ്രതിഷേധവും നടന്നില്ലല്ലോ എന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിക്കാരിലൊരാൾക്ക് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ ദുഷ്യന്ത് ദവെ ഓൺലൈനായി ഹാജരായി.

Also read : 'ഇതാണ് കേരളം, ഇതാണ് ദി റിയല്‍ കേരള സ്റ്റോറി': വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് സാക്ഷാല്‍ എആർ റഹ്‌മാൻ

വിഷയത്തിൽ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ : സംസ്ഥാനത്ത് ലവ് ജിഹാദ് സംഭവങ്ങൾ ഉണ്ടായാൽ അതിനെതിരെ നടപടി എടുക്കേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കേരളത്തിലെ സ്ത്രീകളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. ആദാ ശർമയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

Also read : 'കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെങ്കിൽ തടയേണ്ടത് കേരള സർക്കാർ': ദി കേരള സ്‌റ്റോറി വിഷയത്തിൽ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.