ETV Bharat / state

കൊവിഡാനന്തര ചികിത്സ എപിഎൽ വിഭാഗങ്ങൾക്കും സൗജന്യമാക്കണമെന്ന് ശശി തരൂർ

author img

By

Published : Aug 26, 2021, 1:06 PM IST

Updated : Aug 26, 2021, 1:46 PM IST

Shashi Tharoor urges post covid treatment to be free for APL  Free post covid treatment for APL section  സൗജന്യ കൊവിഡാനാന്തര ചികിത്സ  കൊവിഡാനന്തര ചികിത്സ  ശശി തരൂർ എംപി  Sasi Tharoor MP
കൊവിഡാനന്തര ചികിത്സ എപിഎൽ വിഭാഗങ്ങൾക്കും സൗജന്യമാക്കണമെന്ന് ശശി തരൂർ

സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച "റോഡ്സൈഡ് ഐസിയു സമരം" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി

തിരുവനന്തപുരം: കൊവിഡാനന്തര പ്രശ്‌നങ്ങൾക്കുള്ള ചികിത്സ എപിഎൽ വിഭാഗങ്ങൾക്കും സൗജന്യമാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ശശി തരൂർ എംപി. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച "റോഡ്സൈഡ് ഐസിയു സമരം" ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

കൊവിഡാനന്തര ചികിത്സ എപിഎൽ വിഭാഗങ്ങൾക്കും സൗജന്യമാക്കണമെന്ന് ശശി തരൂർ

Also read: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന് സൂചന

മത്സ്യത്തൊഴിലാളി വനിതകളുടെ ജീവനോപാധികൾ നശിപ്പിക്കുന്ന പൊലീസിന്‍റെ നടപടി അവസാനിപ്പിക്കണം. കഴിഞ്ഞ ദിവസം കരമനയിൽ മത്സ്യ വിൽപ്പനക്കാരിയുടെ മത്സ്യം തട്ടിത്തെറിപ്പിച്ചെന്ന പരാതിയിൽ കുറ്റക്കാരനായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് മത്സ്യ വില്പന തൊഴിലാളികൾ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിഷേധിച്ചു.

Also read: പൊലീസ് മീന്‍കുട്ട തട്ടിത്തെറിപ്പിച്ചെന്ന പരാതി; അന്വേഷണത്തിന് നിര്‍ദേശം

Last Updated :Aug 26, 2021, 1:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.