ETV Bharat / state

Shammy Thilakan Apoligizes To Oommen Chandy 'ഉമ്മൻചാണ്ടി സാർ.. മാപ്പ്.. അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിക്കുന്നു': ഷമ്മി തിലകന്‍

author img

By ETV Bharat Kerala Team

Published : Sep 11, 2023, 9:56 AM IST

Shammy Thilakan apoligizes to Oommen Chandy  Shammy Thilakan apoligizes  Oommen Chandy  Shammy Thilakan  ഷമ്മി തിലകന്‍  ഉമ്മൻചാണ്ടി സാർ മാപ്പ്  ഉമ്മൻചാണ്ടി  Shammy Thilakan reacts on Solar Case  Solar Case  Solar Scam Sexual Assault Case  Chandy Oommen on Solar Scam Sexual Assault Case  Chandy Oommen  സോളാര്‍ കേസ്
Shammy Thilakan Apoligizes To Oommen Chandy

Shammy Thilakan reacts on Solar Case സാമൂഹ്യ ദ്രോഹികളുടെ ഇടപെടൽ മൂലം ഉമ്മൻ‌ചാണ്ടി സാറിനെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് നടന്‍ ഷമ്മി തിലകൻ..

തിരുവനന്തപുരം: സോളാര്‍ കേസില്‍ (Solar case) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ (Oommen Chandy) പേര് ഉള്‍പ്പെടുത്തുന്നതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഷമ്മി തിലകന്‍ (Shammy Thilakan). സാമൂഹ്യ ദ്രോഹികളുടെ ഇടപെടൽ മൂലം ഉമ്മൻ‌ചാണ്ടി സാറിനെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ ഖേദം രേഖപ്പെടുത്തുന്നുവെന്ന് ഷമ്മി തിലകൻ (Shammy Thilakan on Solar Scam Sexual Assault Case).

  • " class="align-text-top noRightClick twitterSection" data="">

ഫേസ്‌ബുക്കിലൂടെയായിരുന്നു നടന്‍റെ പ്രതികരണം (Shammy Thilakan FaceBook post). അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന്‌ വിളിക്കുന്ന കമ്മ്യൂണിസ്‌റ്റുകാരെ കേരളത്തിൽ നിന്നും ഒഴിവാക്കണമെന്നും ഷമ്മി തിലകൻ ഫേസ്‌ബുക്കില്‍ കുറിച്ചു (Shammy Thilakan Apoligizes To Oommen Chandy).

'ഉമ്മൻചാണ്ടി സാർ.. മാപ്പ്..! സാമൂഹ്യ ദ്രോഹികളുടെ ഇടപെടലുകൾ മൂലം, അൽപ്പനാൾ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതിൽ, നിർവ്യാജമായ ഖേദം അറിയിക്കുന്നു..! ഒപ്പം.. പ്രതികാര ദാഹത്താൽ അങ്ങയുടെ ആത്മാവിൽ ഉണ്ടാകാൻ സാധ്യതയുള്ള വിസ്ഫോടനത്തെ തുടർന്ന് ബഹിർഗമിക്കാൻ സാധ്യതയുള്ള കൊറോണൽ മാസ് ഇജക്ഷൻ (CME) മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..

ഈ സാമൂഹ്യ ദ്രോഹികളുടെ മേൽ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയിൽ, അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന്‌ വിളിക്കാത്ത നല്ല കമ്മ്യൂണിസ്‌റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു. ലാൽസലാം.' -ഷമ്മി തിലകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

വിഷയത്തില്‍ മകന്‍ ചാണ്ടി ഉമ്മനും (Chandy Oommen) പ്രതികരിച്ചു. സോളാർ കേസിൽ ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരുമെന്നുമാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. സത്യം കാലം തെളിയിക്കുമെന്നും വിഷയത്തില്‍ കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഹൗസിൽ മാധ്യമങ്ങളോട് വ്യക്തമാക്കി (Chandy Oommen on Solar Scam Sexual Assault Case).

'സാധാരണക്കാരെ ചേർത്തു പിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും കേന്ദ്രീകരിച്ച് ഒരു പോലെ പ്രവർത്തിക്കും. വീട് ഇവിടെയല്ലേ, അപ്പോൾ തിരുവനന്തപുരത്ത് വരേണ്ടി വരില്ലേ. പുതുപ്പള്ളി ഹൗസിലേക്ക് വന്നപ്പോൾ ഒരു പാട് ഓർമ്മകൾ മനസ്സിൽ വന്നു.' -ചാണ്ടി ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

സോളാർ പീഡന കേസിൽ (Solar Sexual Assault Case) ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദീകരണം. കെബി ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ കത്തിൽ ഉണ്ടായിരുന്നില്ലെന്നും ഈ പേര് പിന്നീട് എഴുതി ചേർത്തതാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ.

2012 സെപ്‌റ്റംബർ 19ന് ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് ഏതാനും മാസങ്ങൾക്ക് മുൻപാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. മാത്രമല്ല ഉമ്മൻ ചാണ്ടി മരിച്ചു പോയതിനാൽ കേസ്‌ മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

Also Read: Chandy Oommen On Solar Scam Sexual Assault Case : 'സത്യം കാലം തെളിയിക്കും' ; സോളാര്‍ കേസ് ഗൂഢാലോചനയില്‍ ചാണ്ടി ഉമ്മന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.