ETV Bharat / state

Chandy Oommen On Solar Scam Sexual Assault Case : 'സത്യം കാലം തെളിയിക്കും' ; സോളാര്‍ കേസ് ഗൂഢാലോചനയില്‍ ചാണ്ടി ഉമ്മന്‍

author img

By ETV Bharat Kerala Team

Published : Sep 10, 2023, 1:10 PM IST

സാധാരണക്കാരെ ചേർത്തുപിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും കേന്ദ്രീകരിച്ച് ഒരു പോലെ പ്രവർത്തിക്കുമെന്നും ചാണ്ടി ഉമ്മൻ

Chandy Oommen responded to the allegations  ആരോപണങ്ങളില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മൻ  എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും  the truth will come out  ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും  Oommen will follow Chandys path  Chandy Oommen responded  പുതുപ്പള്ളി  Pudupalli  Solar case  Pudupally House  Solar Sexual Assault Case  സോളാർ പീഡന കേസ്  സിബിഐ റിപ്പോർട്ട്‌  CBI report  Complaint of molestation at Cliff House  ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചുവെന്ന് പരാതി
Chandy Oommen Responded To The Allegations

തിരുവനന്തപുരം : സോളാർ കേസിൽ (Solar case) ഗൂഢാലോചനയുണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അത് സിബിഐ പുറത്തുകൊണ്ടുവരട്ടെയെന്നും ചാണ്ടി ഉമ്മൻ (Chandy Oommen On Solar Scam Sexual Assault Case ). സത്യം കാലം തെളിയിക്കും. എത്ര മൂടിവയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. കൂടുതൽ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മൻ പുതുപ്പള്ളി ഹൗസിൽ (Pudupally House) മാധ്യമങ്ങളോട് പറഞ്ഞു.

സാധാരണക്കാരെ ചേർത്തുപിടിക്കുന്നതിൽ ഉമ്മൻ ചാണ്ടിയുടെ മാർഗം പിന്തുടരും. പുതുപ്പള്ളി ഹൗസിലും പുതുപ്പള്ളിയിലും കേന്ദ്രീകരിച്ച് ഒരു പോലെ പ്രവർത്തിക്കും. വീട് ഇവിടെയല്ലേ, അപ്പോൾ തിരുവനന്തപുരത്ത് വരേണ്ടി വരില്ലേയെന്നും പുതുപ്പള്ളി ഹൗസിലേക്ക് വന്നപ്പോൾ ഒരു പാട് ഓർമ്മകൾ മനസ്സിൽ വന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

സോളാർ പീഡന കേസിൽ (Solar Sexual Assault Case) മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോർട്ട്‌ പുറത്തുവന്നിരുന്നു. ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനാക്കി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിശദീകരിക്കുന്നത്. കെബി ഗണേഷ് കുമാർ, ശരണ്യ മനോജ്, വിവാദ ദല്ലാൾ എന്നിവർ ചേർന്ന് ഉമ്മൻചാണ്ടിയെ കേസിൽ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

ഉമ്മൻചാണ്ടിയുടെ പേര് പരാതിക്കാരി എഴുതിയ കത്തിൽ ഉണ്ടായിരുന്നില്ല. ഈ പേര് പിന്നീട് എഴുതി ചേർത്തതാണെന്നുമാണ് സിബിഐയുടെ കണ്ടെത്തൽ. 2012 സെപ്‌റ്റംബർ 19ന് ക്ലിഫ് ഹൗസിൽവച്ച് പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഒരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. റിപ്പോർട്ട് ഏതാനും മാസങ്ങൾക്ക് മുൻപാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. ഇതിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മാത്രമല്ല ഉമ്മൻ ചാണ്ടി മരിച്ചുപോയതിനാൽ കേസ്‌ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും സിബിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍റെ പ്രതികരണം.

ALSO READ: സോളാർ പീഡന കേസ് : മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയ സിബിഐ റിപ്പോർട്ട് അംഗീകരിച്ച് കോടതി

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ വിജയിച്ചത്. 80,144 വോട്ടുകള്‍ നേടി, 37,719 ന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ചാണ്ടി ഉമ്മന്‍റെ മിന്നുംവിജയം. 2011ല്‍ ഉമ്മൻചാണ്ടി നേടിയ 33,255 വോട്ടിന്‍റെ ഭൂരിപക്ഷം മറികടന്ന് മണ്ഡലത്തിലെ ചരിത്രലീഡ് കുറിച്ചു.

ALSO READ: മാണിയുടെ മകൻ പാലായില്‍ വീണപ്പോൾ ചാണ്ടിയെ മാറോടണച്ച് പുതുപ്പള്ളി, തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലേക്കൊരു വിധിയെഴുത്ത്

മുൻ മുഖ്യമന്ത്രിയും തുടർച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് 53 വർഷം എംഎല്‍എയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. നിയമസഭയിലേക്ക് ചാണ്ടി ഉമ്മന്‍റെ ആദ്യ മത്സരമായിരുന്നു ഇത്. രണ്ടുതവണ ഉമ്മൻചാണ്ടിയോട് മത്സരിച്ച് പരാജയപ്പെട്ട ജെയ്‌ക് ചാണ്ടി ഉമ്മനോടും തോല്‍വി വഴങ്ങി. ലിജിൻലാലായിരുന്നു ബിജെപി സ്ഥാനാർഥി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.