ETV Bharat / state

'ആര്‍ ബിന്ദു പറഞ്ഞത് കള്ളം, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിട്ടുണ്ട്' ; തെളിവ് പുറത്തുവിട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

author img

By

Published : Jul 31, 2023, 12:20 PM IST

മന്ത്രി ആര്‍ ബിന്ദു കേരള വർമ കോളജിൽ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

Save University Campaign Committee  Minister R Bindu  Minister R Bindu news updates  latest news in kerala  മന്ത്രി ആര്‍ ബിന്ദു  മന്ത്രി ആര്‍ ബിന്ദുവിന്‍റെ വെളിപ്പെടുത്തല്‍ തെറ്റ്  കേരള വർമ കോളജിൽ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്  മന്ത്രി ആര്‍ ബിന്ദു  സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി  തിരുവനന്തപുരം വാര്‍ത്തകള്‍  തിരുവനന്തപുരം ജില്ല വാര്‍ത്തകള്‍  തിരുവനന്തപുരം പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന്‍റെ വെളിപ്പെടുത്തലുകള്‍ തെറ്റാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. തൃശൂർ കേരള വർമ കോളജിൽ താൻ വൈസ് പ്രിൻസിപ്പലായിരുന്നുവെന്നും പ്രിന്‍സിപ്പലിന്‍റെ ചാര്‍ജ് വഹിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞത് തെറ്റാണെന്നതിന്‍റെ തെളിവുകള്‍ ക്യാമ്പയിന്‍ കമ്മിറ്റി പുറത്തുവിട്ടു.

2020 നവംബര്‍ 13നാണ് ആര്‍ ബിന്ദു കോളജില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായി നിയമിക്കപ്പെട്ടത്. തുടര്‍ന്ന് 2021 ഒക്‌ടോബര്‍ വരെ ആര്‍ ബിന്ദു ജോലിയില്‍ തുടര്‍ന്നിട്ടുണ്ടെന്നും സേവ് യൂണിവേഴ്‌സിറ്റി കമ്മിറ്റി വെളിപ്പെടുത്തി. കോളജിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മിറ്റി വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള കേരള വർമ കോളജിൽ ആദ്യമായാണ് യൂണിവേഴ്‌സിറ്റി സ്റ്റാറ്റ്യൂട്ടിൽ വ്യവസ്ഥ ചെയ്യാത്ത വൈസ് പ്രിൻസിപ്പൽ പദവിയിൽ ആർ. ബിന്ദുവിനെ നിയമിച്ചത്.

മാധ്യമങ്ങളോട് കളവ് പറഞ്ഞ മന്ത്രി തന്നെയാണ് പിഎസ്‌സി അംഗീകരിച്ച പട്ടിക തള്ളിയത്. ഇടതുപക്ഷ അധ്യാപക പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയൊരു പരാതി പരിഹാര സമിതി രൂപീകരിച്ച്, ഡൽഹി കേന്ദ്രീകരിച്ച് നടത്തുന്ന വ്യാജ ഓൺലൈൻ ജേണലുകളിലെ പ്രസിദ്ധീകരണങ്ങൾ കൂടി പരിഗണിച്ച് പ്രിൻസിപ്പൽ നിയമന പട്ടിക പുതുക്കാൻ പച്ചക്കൊടി കാട്ടിയത് മന്ത്രി തന്നെയാണെന്നും സേവ് യൂണിവേഴ്‌സിറ്റി സമിതി കുറ്റപ്പെടുത്തി.

പിഎസ്‌സി അംഗീകരിച്ച 43 പേർക്ക് പ്രിൻസിപ്പലായി ഉദ്യോഗ കയറ്റം നൽകി നിയമിക്കണമെന്നും യുജിസി റെഗുലേഷന് വിരുദ്ധമായി പ്രിൻസിപ്പൽ നിയമനങ്ങൾ നടത്തരുതെന്നും ആവശ്യപ്പെട്ട് ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരുന്ന് കള്ളം പറഞ്ഞ മന്ത്രി പരസ്യമായി മാപ്പ് പറയണമെന്നും കമ്മിറ്റി നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പിഎസ്‌സി അംഗീകരിച്ച പട്ടികയിൽ ഇടപെട്ടുവെന്ന ആരോപണത്തില്‍ വിശദീകരണം നൽകാൻ തൃശൂരിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കാൻ വിമുഖത കാട്ടുന്ന മന്ത്രി തന്നെ ഇൻചാർജ് പ്രിൻസിപ്പലായിരുന്നില്ലേ എന്ന ചോദ്യത്തിനാണ് താൻ ആ ചുമതല വഹിച്ചിരുന്നില്ലെന്നും വൈസ് പ്രിൻസിപ്പലായാണ് ജോലി ചെയ്‌തതെന്നുമുള്ള മന്ത്രിയുടെ മറുപടി.

2020ലാണ് തൃശൂർ ശ്രീ കേരള വർമ കോളജ് പ്രിൻസിപ്പൽ ഡോ.ജയദേവൻ രാജിവച്ചത്. പ്രിന്‍സിപ്പലിനുണ്ടായിരുന്ന ധനവിനിയോഗ അധികാരങ്ങള്‍ വൈസ് പ്രിന്‍സിപ്പലിന് കൈമാറാനുള്ള മാനേജ്‌മെന്‍റ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രിൻസിപ്പൽ ഡോ.ജയദേവന്‍റെ രാജി. ഇതേ തുടര്‍ന്ന് 2020 നവംബര്‍ 13നാണ് ആര്‍ ബിന്ദു കോളജില്‍ ജോലിയില്‍ പ്രവേശിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.