ETV Bharat / state

Sabarimala Pilgrim Anglican Priest Father Manoj വ്രതം എടുത്ത് ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി ചവിട്ടാൻ ഒരുങ്ങി പള്ളി വികാരി

author img

By ETV Bharat Kerala Team

Published : Sep 9, 2023, 3:39 PM IST

Anglican Priest Father Manoj sabarimala visit : ആംഗ്ലിക്കൻ സഭ വികാരിയായ റവറന്‍റ് ഡോക്‌ടർ മനോജ് ശബരിമല ദർശനത്തിന് ഒരുങ്ങുന്നു. ആചാര അനുഷ്‌ഠാനങ്ങളെല്ലാം പാലിച്ചാണ് ഫാദറിന്‍റെ ശബരിമല ദർശനം.

religious harmony  Sabarimala Pilgrim Father Manoj  Sabarimala Pilgrim  Father Manoj  father manoj Sabarimala Pilgrim  sabarimala  sabarimala father manoj  father manoj k g  പള്ളി വികാരി  പള്ളി വികാരി ശബരിമല  ശബരിമല ദർശനം  ശബരിമല ദർശനം പള്ളി വികാരി  ഫാദർ മനോജ്  ഫാദർ മനോജ് ശബരിമല ദർശനം  ആംഗ്ലിക്കൻ സഭ വികാരി റവറന്‍റ് ഡോക്‌ടർ മനോജ്  ശബരിമല പള്ളീലച്ഛൻ  പള്ളീലച്ഛൻ ശബരിമല സന്ദർശനം
Sabarimala Pilgrim Anglican Priest Father Manoj

ശബരിമല കയറാൻ ഒരുങ്ങി ഫാദർ മനോജ്

തിരുവനന്തപുരം : 41 ദിവസം വ്രതം എടുത്ത് ഇരുമുടി മുറുക്കി ശബരിമല ദർശനത്തിന് ഒരുങ്ങുകയാണ് ഒരു പള്ളി വികാരി. തിരുവനന്തപുരത്ത് നിന്നാണ് ഈ ഒരു മത സൗഹാർദത്തിന്‍റെ 'റിയൽ കേരള സ്റ്റോറി'. ആംഗ്ലിക്കൻ സഭ വികാരിയായ റവറന്‍റ് ഡോക്‌ടർ മനോജ് കെ ജിയാണ് (Sabarimala Pilgrim Anglican Priest Father Mano) ശബരിമല കയറാനൊരുങ്ങുന്നത്. 'തത്വമസി' അത് നീ തന്നെയാകുന്നു എന്ന വിശ്വാസം തേടിയാണ് അദ്ദേഹത്തിന്‍റെ യാത്ര.

ക്ഷേത്രത്തിൽ നിന്ന് ശബരിമല ദർശനത്തിന്‍റെ ഭാഗമായി മാല ധരിച്ച് വ്രതം തുടങ്ങി ഫാദർ ഈ മാസം 20ന് മലകയറും (Anglican Priest Father Manoj sabarimala visit). എല്ലാ ആചാര അനുഷ്‌ഠാനങ്ങളും പാലിച്ചാണ് ഫാദർ മനോജിന്‍റെ (Father Manoj) ശബരിമല യാത്ര. തിരുവനന്തപുരത്തെ തിരുമല കൊശക്കോട് മഹാദേവക്ഷേത്രത്തിൽ നിന്നാണ് അയ്യപ്പ മാല ധരിച്ച് വ്രതം തുടങ്ങിയത്. ശബരിമല (Sabarimala) ദർശനം നടത്തുന്ന അയ്യപ്പന്മാരുടെ എല്ലാ ആചാര അനുഷ്‌ഠാനങ്ങളും മനസിലാക്കി അത് അനുസരിച്ച് മുന്നോട്ട് പോകാനാണ് ഇദ്ദേഹത്തിന്‍റെ തീരുമാനം.

ഒരു പള്ളിയുടെയും ചുമതല ഏറ്റെടുക്കാതെ എല്ലാ മതങ്ങളുടെയും അന്തസത്ത മനസ്സിലാക്കാനുള്ള യാത്രയിലാണ് ഫാദർ മനോജ് ( Anglican Priest Father Manoj). ദൈവ സങ്കല്‌പം എല്ലായിടത്തും ഒരുപോലെയാണെന്നും എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും മനസ്സിലാക്കുകയും അംഗീകരിക്കുകയും വേണമെന്ന ചിന്താഗതിക്കാരനാണ് ഫാദർ. മത വിദ്യാഭ്യാസം എല്ലാ മതങ്ങളെയും കൂട്ടിച്ചേർത്താവണമെന്ന സങ്കൽപ്പത്തിലാണ് ഈ വികാരിയുടെ പ്രവർത്തനങ്ങൾ.

ഇദ്ദേഹം പൗരോഹിത്യം ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ 27 വർഷമായി സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് ഫാദർ മനോജ്. മറ്റ് മതങ്ങളെ അടുത്തറിയാനും അതിലെ നല്ല വശങ്ങൾ മനസ്സിലാക്കാനുമായുള്ള യാത്ര ആയാണ് ഇതിനെ കാണുന്നതെന്നാണ് ഫാദർ പറയുന്നത്. മതത്തിന്‍റെ പേരിൽ മാറ്റി നിർത്താതെ എല്ലാ വിശ്വാസികളെയും ഉൾക്കൊള്ളുന്ന ശബരിമലയുടെ അന്തസത്ത ഉൾക്കൊള്ളാനാണ് ഇദ്ദേഹത്തിന്‍റെ ശ്രമം. മതത്തിന്‍റെ പേരിൽ വിഭാഗീയത സൃഷ്‌ടിക്കുന്ന ഒരു സമൂഹത്തിന് മാതൃകയാവുകയാണ് ഫാദർ മനോജ്.

Also Read : ഇനി ഇവിടെ മതത്തിന്‍റെ മതിൽക്കെട്ടുകളില്ല , ഇതര മതസ്ഥര്‍ക്കും പ്രവേശനം അനുവദിച്ച് കാസര്‍കോട്ടെ ക്ഷേത്രം

കാസർകോട്ടെ ക്ഷേത്രത്തിൽ ഇതര മതസ്ഥർക്കും പ്രവേശനം : മതത്തിന്‍റെ പേരിലുള്ള വേർതിരിവുകൾ ഇല്ലാതെയുള്ള സംഭവങ്ങൾ ഇതിന് മുൻപും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. അതിന് ഉദാഹരണമായിരുന്നു കാസർകോട് ജില്ലയിലെ ഒരു ക്ഷേത്രം. എഴുന്നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മടിക്കൈ പുതിയ വീട് വിഷ്‌ണു മൂർത്തി ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും പ്രവേശിക്കാമെന്ന തീരുമാനം കഴിഞ്ഞ വർഷം എടുത്തിരുന്നു.

ക്ഷേത്ര ജനറൽ ബോഡി യോഗമാണ് ഈ മാതൃകാപരമായ തീരുമാനം എടുത്തത്. ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം വിശ്വാസികളും പൂർണ മനസോടെ അംഗീകരിച്ചു. ക്ഷേത്രത്തിൽ ഉത്സവ ചടങ്ങിലും ഇതര മതസ്ഥർ പങ്കെടുത്തു. ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും അതിർവരമ്പുകൾ തീർക്കുന്ന ഇക്കാലത്ത് മത സൗഹാർദത്തിന്‍റെ മഹനീയ മാതൃകയാണ് ഇത്തരം സംഭവങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.