ETV Bharat / state

ഇനി ഇവിടെ മതത്തിന്‍റെ മതിൽക്കെട്ടുകളില്ല , ഇതര മതസ്ഥര്‍ക്കും പ്രവേശനം അനുവദിച്ച് കാസര്‍കോട്ടെ ക്ഷേത്രം

author img

By

Published : May 28, 2022, 3:40 PM IST

കാഞ്ഞങ്ങാട് മടിക്കൈ പുതിയ വീട് വിഷ്‌ണു മൂർത്തി ക്ഷേത്രത്തിൽ ഇനി മുതൽ ഇതര മതസ്ഥർക്കും പ്രവേശിക്കാം

temple gives message of religious harmony  kasargod temple allows non hindus  മതസൗഹാർദ സന്ദേശം നൽകി ക്ഷേത്രം  കാഞ്ഞങ്ങാട് മടിക്കൈ പുതിയ വീട് വിഷ്‌ണു മൂർത്തി ക്ഷേത്രം  ക്ഷേത്രത്തിൽ അഹിന്ദുക്കൾക്ക് പ്രവേശനം
ഇവിടെ മതത്തിന്‍റെ മതിൽക്കെട്ടുകളില്ല, മതസൗഹാർദ സന്ദേശം നൽകി ഒരു ക്ഷേത്രം

കാസർകോട് : മതത്തിന്‍റെ പേരിലുള്ള വേർതിരിവുകൾ ഇല്ലാതാക്കുകയാണ് കാസർകോട്ടെ ഒരു ക്ഷേത്രം. എഴുന്നൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് കണക്കാക്കുന്ന കാഞ്ഞങ്ങാട് മടിക്കൈ പുതിയ വീട് വിഷ്‌ണു മൂർത്തി ക്ഷേത്രത്തിൽ ഇനി മുതൽ ഇതര മതസ്ഥർക്കും പ്രവേശിക്കാം.

ക്ഷേത്ര ജനറൽ ബോഡി യോഗത്തിന്‍റേതാണ് ഈ മാതൃകാതീരുമാനം. ക്ഷേത്രകമ്മിറ്റിയുടെ തീരുമാനത്തോട് വിശ്വാസികളും പൂർണ പിന്തുണ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഉത്സവ ചടങ്ങിലും ഇതര മതസ്ഥർ പങ്കെടുത്തു.

ഇവിടെ മതത്തിന്‍റെ മതിൽക്കെട്ടുകളില്ല, മതസൗഹാർദ സന്ദേശം നൽകി ഒരു ക്ഷേത്രം

ഉത്സവ സമയത്ത് മതിൽക്കെട്ടിന് പുറത്തുനിന്ന് ചടങ്ങുകൾ കാണുന്നവർ ആദ്യമായി ക്ഷേത്രമുറ്റത്ത് എത്തിയത് മത സൗഹാർദ കാഴ്‌ചയായി. ഇവർ ക്ഷേത്രത്തിനകത്ത് പ്രവേശിക്കുന്നത് ദേവന് ഹിതമാണെന്ന് ദേവപ്രശ്‌നത്തിലും തെളിഞ്ഞിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ പറയുന്നു. ആചാരങ്ങൾക്കും അനുഷ്‌ഠാനങ്ങൾക്കും അതിർവരമ്പുകൾ തീർക്കുന്ന ഇക്കാലത്ത് മത സൗഹാർദത്തിന്‍റെ മഹനീയ മാതൃകയാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മടിക്കൈ പുതിയ വീട് വിഷ്‌ണു മൂർത്തി ക്ഷേത്രം.

ഉത്സവകാലങ്ങളിൽ ക്ഷേത്രപ്പറമ്പിലേക്ക് മുസ്ലിം വിശ്വാസികൾക്ക് വിലക്കേർപ്പെടുത്തുന്ന ബോർഡ്‌ പ്രത്യക്ഷപ്പെട്ട ഇക്കാലത്ത് ക്ഷേത്രകമ്മിറ്റിയുടെ തീരുമാനം ആരുടെ മനസിലും മത സൗഹാർദത്തിന്‍റെ സന്ദേശം നൽകുമെന്ന് ഉറപ്പാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.