ETV Bharat / state

Rain Updates Kerala : സംസ്ഥാനത്ത് മഴ ശക്തം; 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

author img

By ETV Bharat Kerala Team

Published : Sep 2, 2023, 8:00 AM IST

Updated : Sep 2, 2023, 9:20 AM IST

Heavy rain in Kerala : കനത്ത മഴയെ തുടര്‍ന്ന് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്‌ച അഞ്ചിടങ്ങളിലും ചൊവ്വാഴ്‌ച മൂന്ന് ഇടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Rain updates in Kerala  സംസ്ഥാനത്ത് മഴ ശക്തം  യെല്ലോ അലര്‍ട്ട്  നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  Heavy rain
Rain updates in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു ഇടവേളയ്‌ക്ക് ശേഷം മഴ വീണ്ടും ശക്തമാകുന്നു (Heavy rainfall in Kerala). ‍ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത് (Yellow alert districts). മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിങ്കളാഴ്‌ച അഞ്ച് ജില്ലകളിലും ചൊവ്വാഴ്‌ച മൂന്ന് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്‌ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ചൊവ്വാഴ്‌ചയും ആണ് യെല്ലോ അലര്‍ട്ടുള്ളത്.

വടക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നിലനില്‍ക്കുകയാണ്. എന്നാല്‍ ഞായറാഴ്‌ചയോടെ (സെപ്‌റ്റംബര്‍ 3) മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴി രൂപപ്പെട്ടാല്‍ 48 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദമായി മാറും.

തലസ്ഥാനത്ത് ഇന്നലെ (സെപ്‌റ്റംബര്‍ 1) മുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കേരള തീരത്ത് ഇന്ന് (സെപ്‌റ്റംബര്‍ 2) രാത്രി 8.30 മുതല്‍ നാളെ (സെപ്‌റ്റംബര്‍ 3) രാവിലെ 11.30 വരെ 0.4 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്ത നിവാരണ സേന അറിയിച്ചു.

ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുടെ സാന്നിധ്യവുമാണ് തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ കാരണം.

മലയോര മേഖലകളില്‍ മഴ ശക്തം : കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാന ജില്ലയിലെ മലയോര മേഖലകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പൊന്മുടി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലൂടെയുള്ള വാഹന ഗതാഗതം ദുഷ്‌കരമായിരുന്നു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പത്തനംതിട്ടയിലെ മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. മൂഴിയാര്‍ ഡാമിന്‍റെ (Moozhiyar Dam shutter opened) മൂന്ന് ഷട്ടറുകളാണ് ഉയര്‍ത്തിയത്. ഉയര്‍ത്തിയ മൂന്ന് ഷട്ടറില്‍ രണ്ടെണ്ണം പിന്നീട് അടക്കുകയും ചെയ്‌തു. ഗവിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇതു വരെ ഗവിയിലേക്കുള്ള (Gavi tourist spot in Pathanamthitta) ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല.

Also read: Shutters Of Moozhiyar Dam Opened : പത്തനംതിട്ടയില്‍ കനത്ത മഴ; മൂഴിയാര്‍ ഡാം തുറന്നു, സായിപ്പന്‍കുഴിയില്‍ ഉരുള്‍പൊട്ടല്‍ സംശയം

Last Updated :Sep 2, 2023, 9:20 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.