ETV Bharat / state

MOHANLAL PAINTING: 95 ചിത്രങ്ങള്‍ കൊണ്ട് ഒരു മോഹന്‍ലാല്‍ ചിത്രം; റെക്കോര്‍ഡ്‌ തിളക്കത്തില്‍ സജിത്തിന്‍റെ വര

author img

By

Published : Dec 1, 2021, 2:43 PM IST

Updated : Dec 1, 2021, 3:10 PM IST

portrait of mohanlal with 95 drawings  asia books of records for mohanlal painting  india books of records for mohanlal painting  sajith s sebastian mohanlal painting  95 ചിത്രങ്ങള്‍ കൊണ്ട് ഒരു മോഹന്‍ലാല്‍ ചിത്രം  സജിത്തിന്‍റെ വര വൈറല്‍
MOHANLAL PAINTING: 95 ചിത്രങ്ങള്‍ കൊണ്ട് ഒരു മോഹന്‍ലാല്‍ ചിത്രം; റെക്കോര്‍ഡ്‌ തിളക്കത്തില്‍ സജിത്തിന്‍റെ വര

MOHANLAL PAINTING| ASIA BOOKS OF RECORDS| INDIA BOOKS OF RECORDS| 95 കുഞ്ഞു ചിത്രങ്ങള്‍ ചേര്‍ത്ത്‌ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്‍റെ വലിയൊരു ചിത്രം. ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡിന്‍റേയും ഇന്ത്യ ബുകസ് ഓഫ് റെക്കോര്‍ഡിന്‍റേയും തിളക്കത്തില്‍ സജിത്തിന്‍റെ ചിത്രരചന.

തിരുവനന്തപുരം: MOHANLAL PAINTING മലയാളികളെ ചിരിപ്പിച്ച, കരയിപ്പിച്ച, ആവേശം കൊളളിച്ച മോഹന്‍ലാലിന്‍റെ 95 കഥാപാത്രങ്ങള്‍ കൊണ്ട് ഒരു വലിയ ചിത്രം. വ്യത്യസ്‌തമായ ഈ ചിന്തയ്ക്ക് പിന്നില്‍ സജിത്ത് എസ്.സെബാസ്‌റ്റ്യന്‍ എന്ന യുവ ചിത്രകാരനാണ്. കുട്ടിക്കാലം മുതലുള്ള മോഹന്‍ലാല്‍ ആരാധനയും ഒപ്പം എന്തെങ്കിലും വ്യത്യസ്‌തത വേണമെന്ന നിര്‍ബന്ധവും, ഇതാണ് സജിത്തിനെ ഇത്തരത്തില്‍ വേറിട്ടൊരു ചിന്തയിലെത്തിച്ചത്. അക്രിലിക്‌ പെയിന്‍റിലാണ്‌ സജിത്തിന്‍റെ ഈ വ്യത്യസ്‌തമായ ചിത്രരചന ASIA BOOKS OF RECORDS| INDIA BOOKS OF RECORDS|.

MOHANLAL PAINTING: 95 ചിത്രങ്ങള്‍ കൊണ്ട് ഒരു മോഹന്‍ലാല്‍ ചിത്രം; റെക്കോര്‍ഡ്‌ തിളക്കത്തില്‍ സജിത്തിന്‍റെ വര

പ്രിയതാരത്തോടുള്ള ആരാധനയില്‍ വിരിഞ്ഞ സജിത്തിന്‍റെ ഈ ചിത്രത്തിന്‌ ഏഷ്യ ബുക്ക്‌സ് ഓഫ് റെക്കോര്‍ഡിന്‍റേയും ഇന്ത്യ ബുകസ് ഓഫ് റെക്കോര്‍ഡിന്‍റേയും അംഗീകരങ്ങള്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലാത്ത സജിത്തിനെ ജന്മസിദ്ധമായ കഴിവും ഒപ്പം കഠിനമായ പരിശ്രമവുമാണ് സ്വപ്‌ന നേട്ടത്തിലേക്ക് എത്തിച്ചത്.

ALSO READ: WORLD AIDS DAY 2021: ലോക എയ്‌ഡ്‌സ് ദിനം: പകരുന്നത് എങ്ങനെ തടയാം

നെടുമങ്ങാട്‌ പറണ്ടോട് സ്വദേശിയായ സജിത്ത് ഫോട്ടോഗ്രാഫര്‍ കൂടിയാണ്. വിതുരയിലുള്ള സ്‌റ്റുഡിയോയിലെ ജോലിക്കിടയിലും ചിത്ര രചനയ്ക്ക് കഴിയുന്നത്ര സമയം കണ്ടെത്തുകയാണ് സജിത്ത്. ഒത്തിരി സ്വപ്‌നങ്ങളുണ്ട് സജിത്തിന്. അത് പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം ചെയ്യാനുള്ള മനസും. അതുകൊണ്ട് തന്നെ കൂടുതല്‍ ഉയരങ്ങളിലേക്ക് ഈ കലാകാരന്‍ എത്തുമെന്നതില്‍ സംശമില്ല.

Last Updated :Dec 1, 2021, 3:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.