ETV Bharat / state

മലയാളം സ്നേഹത്തിന്‍റെ ഭാഷ; 'കേരളത്തിൽ നിന്ന് ഒരു സംവിധായകനും തന്നെ സമീപിച്ചിട്ടില്ല' നാനാ പടേക്കർ

author img

By ETV Bharat Kerala Team

Published : Dec 9, 2023, 8:05 AM IST

Updated : Dec 9, 2023, 12:17 PM IST

Iffk Nana Padekkar: അടൂർ ഗോപാലകൃഷ്‌ണനെ സന്ദർശിച്ച് തനിക്കൊരു വേഷം നൽകുമെന്ന വാക്കും വാങ്ങി നാനാ പടേക്കർ.കേരളത്തിൽ നിന്ന് മടങ്ങുമ്പോൾ രണ്ട് മലയാള സിനിമയിലെ വേഷം ഞാൻ നേടിയെന്നും നാനാ പടേക്കർ.

iffk 2023  iffk thiruvananthapuram 2023  nana padekkar about kerala and cinima  nana padekkar in iffk 2023  നാനാ പടേക്കർ  nana padekkar about indian cinema  Iffk nana padekkar  wanuri kahiyu  വനൂരി കഹിയു iffk  wanuri kahiyu iffk  Actor Nana Patekar  നാനാ പടേക്കർ ഐ എഫ് ഫ് കെ  ഐ എഫ് ഫ് കെ 2023  ഐ എഫ് ഫ് കെ തിരുവനന്തപുരം
nana-padekkar-in-iffk-2023

മലയാളം സ്നേഹത്തിന്‍റെ ഭാഷ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ നാനാ പടേക്കർ

തിരുവനന്തപുരം: കഴിഞ്ഞ അൻപത് വർഷമായി താൻ സിനിമ വ്യവസായത്തിന്‍റെ ഭാഗമാണെന്നും എന്നാൽ ഇന്നുവരെ കേരളത്തിൽ നിന്ന് ഒരു സംവിധായകനും തന്നെ സമീപിച്ചിട്ടില്ലെന്നും ഹിന്ദി നടൻ(Actor Nana Patekar said about Kerala and cinema in iffk 2023). മികച്ച നടനും മികച്ച സഹനടനുമുള്ള 3 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ നടനാണ് നാനാ പടേക്കർ.

ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാ പടേക്കർ പ്രസംഗം ആരംഭിച്ചത് മലയാള ഭാഷ സ്നേഹത്തിന്‍റെ ഭാഷ എന്ന് പറഞ്ഞാണ്. ഒരു നടനെന്ന നിലയിൽ മെച്ചപ്പെട്ടാൽ മാത്രമേ ആരെങ്കിലും വരികയുള്ളൂ എന്ന് താൻ കരുതുന്നു.

32 വർഷം മുൻപ് ചിത്രീകരണത്തിനായി ആദ്യമായി താൻ കേരളത്തിൽ വന്നു. കേരളത്തിൻ്റെ സാമൂഹിക സാംസ്‌കാരിക രംഗം അന്നത്തെപ്പോലെ തന്നെയാണ് ഇന്നും. ഭാഷ മാറിയാലും വിചാരവികാരങ്ങൾ മാറുന്നില്ല. ഞാൻ മഹാരാഷ്ട്രയിൽ നിന്നും ഇപ്പോൾ ഇവിടെ എത്തി. ഭാഷ മാറി എന്നാൽ വികാരങ്ങൾ മാറിയില്ല. താൻ ഇവിടെ എത്തിയ ശേഷം അടൂർ ഗോപാലകൃഷ്‌ണനെ സന്ദർശിച്ചു. എന്‍റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായിരുന്നു അത്. റസൂൽ പൂക്കുട്ടി പറഞ്ഞത് സംവിധായകൻ രഞ്ജിത്ത് അദ്ദേഹത്തിന്‍റെ സിനിമയിൽ തനിക്കൊരു വേഷം നൽകുമെന്നാണ്. അത് പ്രതീക്ഷിച്ചാണ് ഇവിടെ വന്നത്. അടൂർ ഗോപാലകൃഷ്‌ൻനോട് ചോദിച്ചപ്പോൾ അദ്ദേഹവും പറഞ്ഞു വേഷം നൽകാമെന്ന്. ഇവിടെ നിന്ന് മടങ്ങുമ്പോൾ രണ്ട് മലയാള സിനിമയിലെ വേഷം ഞാൻ നേടിയിരിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് ഞാൻ ഉയരുമെന്നും നാനാ പടേക്കർ പറഞ്ഞു.

ലോകത്ത് ഒരു സിനിമയും നിരോധിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ലെന്ന് സ്‌പിരിറ്റ് ഓഫ് സിനിമ പുരസ2കാരം നേടിയ കെനിയൻ സംവിധായക വനൂരി കഹിയു പറഞ്ഞു. സ്നേഹത്തിന്‍റെയും ജീവിതത്തിന്‍റെയും ഭാഷയാണ് സിനിമ. കഥകൾ നമുക്കു മുൻപേ ഉണ്ടായതാണ്. ദിവ്യതയിൽ നിന്നും എത്തുന്ന കഥകളെ പ്രകടിപ്പിക്കുന്നതാണ് ചലച്ചിത്ര പ്രവർത്തകരുടെ ജോലി. അത് പ്രകടിപ്പിക്കുന്നതിലൂടെ ലോകം മുഴുവനുള്ള പ്രേക്ഷകരുമായി നമ്മൾ ബന്ധപ്പെടുന്നു. കഥ സിനിമക്ക് മുൻപേ ഉത്ഭവിക്കുന്നു. മനുഷ്യന്‍റെ അനുഭവജ്ഞാനത്തിന്‍റെയും നിലനിൽപ്പിന്‍റെയും കഥകളാണ് ഈ കഥകൾ. തന്‍റെ ചിത്രമായ റഫീഖി ഇപ്പോൾ നാടുകടത്തപ്പെട്ടിരിക്കുന്നു. ഒരുനാൾ അത് കെനിയയിലേക്ക് തന്നെ മടങ്ങിയെത്തും.

ഈ രാജ്യത്തെയും ലോകത്തെയും കഥ പറച്ചിലുകാരും സിനിമ പ്രവർത്തകരും സ്വയം അവതരിപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്ന ദിവ്യതയിൽ നിന്നും വരുന്ന കഥകൾ അവതരിപ്പിക്കാനുള്ള ധൈര്യവും വഴിയും കണ്ടെത്തും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഇനിയും കഥകളുമായി നിരവധി തവണ അമ്പരപ്പിക്കുന്ന ഈ പ്രേക്ഷകർക്ക് മുൻപിലേക്ക് കേരളത്തിലേക്ക് വരാൻ കഴിയും എന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും വനൂരി കഹിയു പറഞ്ഞു. ചടങ്ങിൽ സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം മേയർ ആര്യാ രാജേന്ദ്രൻ വനൂരി കഹിയുവിന് നൽകി.

also read :ഉത്സവ ലഹരിയില്‍ അനന്തപുരി: ഇരുപത്തെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം

Last Updated : Dec 9, 2023, 12:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.