ETV Bharat / state

മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി

author img

By

Published : Nov 10, 2021, 7:06 PM IST

mullaperiyar-baby-dam  mullaperiyar-baby-dam-tree-felling  mullaperiyar-baby-dam-tree-felling-order  tree-felling-order-revoked  mullaperiyar tree-felling-order latest news  Mullapperiyar tree cutting issue  മുല്ലപ്പെരിയാറില്‍ മരം മുറി  മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി  മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി  ബെന്നിച്ചന്‍ തോമസ്  തമിഴിനാട് മുഖ്യമന്ത്രി സ്റ്റാലിന്‍
മുല്ലപ്പെരിയാറില്‍ മരം മുറിക്കാനുള്ള അനുമതി റദ്ദാക്കി

15 മരങ്ങള്‍ മുറിക്കാനാണ് പി.സി.പി.എഫ് ബെന്നിച്ചന്‍ തോമസ് തമിഴ്‌നാടിന് അനുമതി നല്‍കി ഉത്തരവിറക്കിയത്. ഇക്കാര്യം മുഖ്യമന്ത്രിയോ വനം മന്ത്രിയോ അറിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭ യോഗമാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ മരം മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കി കൊണ്ടുളള ഉത്തരവ് റദ്ദാക്കി. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചത്. മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാനാണ് പി.സി.പി.എഫ് ബെന്നിച്ചന്‍ തോമസ് തമിഴിനാടിന് അനുമതി നല്‍കി ഉത്തരവിറക്കിയത്. നവംബര്‍ അഞ്ചിനാണ് ഉത്തരവിറക്കിയത്.

കൂടുതല്‍ വായനക്ക്: മുല്ലപ്പെരിയാറില്‍ വനം-ജലവിഭവ വകുപ്പുകള്‍ക്ക് വ്യത്യസ്‌ത നിലപാടെന്ന് പ്രതിപക്ഷം

എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയോ വനം മന്ത്രിയോ അറിഞ്ഞിരുന്നില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. തമിഴിനാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരളത്തിന് നന്ദി അറിയിച്ച് കത്തെഴുതിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. സംഭവം വിവാദമയാതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വിവാദ ഉത്തരവ് മരവിപ്പിച്ചിരുന്നു.

എന്നാല്‍ ഉത്തരവ് റദ്ദാക്കാത്തതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിവാദ ഉത്തരവ് റദ്ദാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.