ETV Bharat / state

മലയാളത്തിന്‍റെ മഹാ സാഹിത്യകാരന് നവതി ആശംസകളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും

author img

By

Published : Jul 15, 2023, 2:42 PM IST

mt Vasudevan Nair navathy wishes by cm  mt navathy wishes by opposition leader  mt navathy wishes by cm opposition leader  mt Vasudevan Nair  mt Vasudevan Nair turned 90  നവതി ആശംസകളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ്  എംടിക്ക് നവതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി  എംടിക്ക് നവതി ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ്  എംടി വാസുദേവന്‍ നായര്‍ക്ക് നവതി  നവതിയുടെ നിറവില്‍ എംടി വാസുദേവന്‍ നായര്‍  Pinarayi Vijayan  CM Pinarayi Vijayan  VD Satheesan  മുഖ്യമന്ത്രി പിണറായി വിജയൻ  പ്രതിപക്ഷ നേതാവ് വിഡി സതീശൻ  MT Vasudevan Nair
mt Vasudevan Nair

എം. ടിക്ക് നവതി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. ലോക സാഹിത്യത്തില്‍ മലയാളത്തെ അടയാളപ്പെടുത്തുന്നതില്‍ എം.ടിയുടെ പങ്ക് അതുല്യമെന്ന് പിണറായി വിജയന്‍.

തിരുവനന്തപുരം: നവതി നിറവിലെത്തിയ മലയാളത്തിന്‍റെ മഹാ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് (M. T. Vasudevan Nair) ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) പ്രതിപക്ഷ നേതാവ് വിഡി സതീശനും (V. D. Satheesan). എം ടിയുടെ നവതി കേരളത്തിന്‍റെയാകെ അഭിമാനമുഹൂര്‍ത്തമാണെന്ന് മുഖ്യമന്ത്രി ആശംസ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്‌പ്പിന് ഇത്രയധികം സംഭാവന നല്‍കിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തില്‍ അടയാളപ്പെടുത്തുന്നതില്‍ അതുല്യമായ പങ്കാണ് എം.ടിയ്‌ക്കുള്ളത്. സാഹിത്യകാരന്‍ എന്ന നിലയ്‌ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരന്‍ എന്ന നിലയിലും അനുപമായ സംഭാവനകള്‍ അദ്ദേഹം നല്‍കി.

  • " class="align-text-top noRightClick twitterSection" data="">

സാഹിത്യ രചനയോടൊപ്പം തന്നെ കേരളത്തിന്‍റെ സാംസ്‌കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം ടി പരിശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് തുഞ്ചന്‍ സ്‌മാരക ട്രസ്റ്റിന്‍റെ അധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും. എം ടിയുടെ നേതൃത്വത്തില്‍ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂര്‍ തുഞ്ചന്‍ പറമ്പ് ഇന്ത്യന്‍ സാഹിത്യ ഭൂപടത്തില്‍ത്തന്നെ ശ്രദ്ധാകേന്ദ്രമായി.

അദ്ദേഹത്തിന്‍റെ സാഹിത്യവും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളില്‍ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വര്‍ഗീയതയേയും എം ടി തന്‍റെ ജീവിതത്തിലുടനീളം കര്‍ക്കശ ബുദ്ധിയോടെ എതിര്‍ത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചന്‍ പറമ്പിന്‍റെ മതനിരപേക്ഷ സ്വഭാവം നിലനിര്‍ത്താന്‍ സാധിച്ചത് ഈ നിലപാടിന്‍റെ ബലം നമ്മെ ബോധ്യപ്പെടുത്തി.

എം ടി കാലത്തെ സൂക്ഷ്‌മമായി നോക്കിക്കാണുകയും സാഹിത്യ സൃഷ്‌ടികളില്‍ വൈകാരിക തീക്ഷ്‌ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്‌ച പകര്‍ന്നു വയ്‌ക്കുകയും ചെയ്‌തു. ജനമനസുകളെ യോജിപ്പിക്കാന്‍ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസുകളെ വിഷലിപ്‌തമാക്കുന്ന വിദ്വേഷ രാഷ്‌ട്രീയത്തിന്‍റെ പുതിയ കാലത്ത് എം ടിയുടെ കൃതികള്‍ ആവര്‍ത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്.

ആ നിലയ്‌ക്ക് ഒരു സാംസ്‌കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എം ടി നമ്മുടെ മുമ്പില്‍ വെച്ചിട്ടുള്ളത്. അതില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട് മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം. പ്രിയ എം ടിയ്ക്ക് ഹൃദയപൂര്‍വ്വം നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

വിഡി സതീശന്‍

എം.ടിക്ക് നിറഞ്ഞ ആദരവോടെയും സ്‌നേഹത്തോടെയും നവതി ആശംസകള്‍ നേരുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അനുമോദന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
ആ പേനയില്‍ നിന്ന് 'ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍' ഉതിര്‍ന്ന് ഇനിയും ഈ ഭാഷ ധന്യമാകട്ടെ. അങ്ങയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാന്‍.

  • " class="align-text-top noRightClick twitterSection" data="">

മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി...മലയാളത്തിന്‍റെ നിത്യ പുണ്യവും നിറവിളക്കുമായി തുടരുക- സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.

ALSO READ: തീക്ഷ്‌ണാനുഭവ മൂശയില്‍ കഥകള്‍ വാര്‍ത്ത രാജശില്‍പ്പി ; നവതി നിറവില്‍ എംടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.