ETV Bharat / state

മാവോയിസ്റ്റുകള്‍ രാജ്യദ്രോഹികളെന്ന് എം.ടി രമേശ്

author img

By

Published : Nov 2, 2019, 6:27 PM IST

Updated : Nov 2, 2019, 8:36 PM IST

സിപിഎം മാവോയിസ്റ്റുകളെ അനുകൂലിക്കുകയാണ്. ഇരക്കൊപ്പം നില്‍ക്കുകയും അതേസമയം വേട്ടക്കാര്‍ക്കൊപ്പം ഓടുകയുമാണ് ഇടതുമുന്നണിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് കുറ്റപ്പെടുത്തി.

എം. ടി. രമേശ്

തിരുവനന്തപുരം: മാവോയിസ്റ്റുകളോട് മനുഷ്യത്വപരമായ ഒരു നടപടിയും ആവശ്യമില്ലെന്നതാണ് ബിജെപി നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി. രമേശ്. മനുഷ്യർ ചെയ്യുന്ന പ്രവർത്തികളല്ല അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും എം.ടി രമേശ് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് പ്രവർത്തനത്തിന്‍റെ തോതറിയാനാണ് ധവളപത്രം. ചില രാഷ്ട്രീയപാര്‍ട്ടികള്‍ മാവോയിസ്റ്റുകളെ മഹത്വവത്കരിക്കുന്നുണ്ട്. ഇത് രാജ്യദ്രോഹ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകള്‍ രാജ്യദ്രോഹികളെന്ന് എം.ടി രമേശ്

കൊല്ലപ്പെട്ടവർ മാവോയിസ്റ്റുകള്‍ അല്ലയെന്ന അഭിപ്രായം കാനം രാജേന്ദ്രനും രമേശ് ചെന്നിത്തലക്കുമുണ്ടെങ്കിൽ വ്യക്തമാക്കണം. മാവോയിസ്റ്റുകളുടെ വെടിവെപ്പിനെ തുടർന്നുള്ള വിവാദങ്ങൾ സ്ഥാപിത താൽപര്യപ്രകാരമാണ്. ഇരക്കൊപ്പം നിൽക്കുകയും അതേസമയം വേട്ടക്കാർക്കൊപ്പം ഓടുകയുമാണ് ഇടതുമുന്നണി. സിപിഐ മാവോയിസ്റ്റുകളുടെ പക്ഷത്തും മുഖ്യമന്ത്രി പൊലീസിനോടൊപ്പവുമാണ്. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പൊലീസിനെ അനുകൂലിച്ച് സംസാരിച്ച മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയപ്പോൾ നിലപാട് മാറ്റുന്നതാണ് കണ്ടത്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ സിപിഎം പ്രവർത്തകരിൽ നിന്ന് കണ്ടെത്തിയതിൽ കേസെടുക്കണമെന്നും പാർട്ടി പ്രവർത്തകർ എങ്ങനെ മാവോയിസ്റ്റുകള്‍ ആയെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാളയാർ കേസിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകുന്നത് സിബിഐ അന്വേഷണമെന്ന സാധ്യത തടയാനാണ്. നീതി നൽകുമെന്ന് പെണ്‍കുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പ് മുഖ്യമന്ത്രി പാലിക്കണം. വാളയാര്‍ കേസില്‍ സത്യം പുറത്ത് വരുന്നതിന് മനുഷ്യത്വപരമായ നടപടിയാണ് വേണ്ടതെന്നും എം. ടി രമേശ് വ്യക്തമാക്കി.

Intro:മാവോവാദികളോട് മനുഷ്യത്വപരമായ ഒരു നടപടിയും ആവശ്യമില്ല എന്നതാണ് ബിജെപി നിലപാടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. മനുഷ്യർ ചെയ്യുന്ന പ്രവർത്തികളല്ല അവരുടെ ഭാഗത്ത് നിന്നുണ്ടാക്കുന്നത്. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനത്തെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. കേരളത്തിലെ മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ തോത് അറിയാനാണ് ധവളപത്രം. ചില രാഷ്ട്രീയ പാർട്ടികൾ മാവോവാദികളെ മഹത്വവൽക്കരിക്കുകയാണ്. ഇത് രാജ്യദ്രോഹ നിലപാടാണ്. കൊല്ലപ്പെട്ടവർ മാവോവാദികൾ അല്ല എന്ന് അഭിപ്രായമുണ്ടോ എന്ന് കാനം രാജേന്ദ്രനും രമേശ് ചെന്നിത്തലയും വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ആക്രമണം സംബന്ധിച്ചുള്ള മൗനം വെടിഞ്ഞ് പൊതുസമൂഹത്തോട് കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി തയാറാകണം. വെടിവെപ്പിനെ തുടർന്ന് വിവാദങ്ങൾ സ്ഥാപിത താൽപര്യപ്രകാരമാണ്. ഇരയ്ക്കൊപ്പം നിൽക്കുകയും വേട്ടക്കാർക്ക് ഉപ്പയും ഓടുകയും ചെയ്യുകയാണ് ഇടതുമുന്നണി. സിപിഐ മാവോയിസ്റ്റുക ക്കൊപ്പം മുഖ്യമന്ത്രി പോലീസിനൊപ്പവും നിൽക്കുകയാണ്. ഈ കള്ളക്കളി ജനം തിരിച്ചറിയും. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയിൽ പോലീസിനെ അനുകൂലിച്ച മുഖ്യമന്ത്രി കോഴിക്കോട്ടെത്തിയപ്പോൾ നിലപാട് മാറ്റുകയാണ്. മാവോയിസ്റ്റ് അനുകൂല ലഘുലേഖകൾ സിപിഎം പ്രവർത്തകരിൽ നിന്ന് കണ്ടെത്തിയെങ്കിലും കേസെടുക്കുക തന്നെ വേണം. സിപിഎം പ്രവർത്തകർ എങ്ങനെ മാവോവാദികളായെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ബൈറ്റ്.

വാളയാറിൽ സഹോദരിമാർ മരണപ്പെട്ട സംഭവത്തിൽ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുന്നത് സിബിഐ അന്വേഷണമെന്ന സാധ്യതയെ അടക്കാനാണ്. പെൺകുട്ടികളുടെ അമ്മയ്ക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണം. സത്യം പുറത്തു വരുന്നതിനാൽ മനുഷ്യത്വപരമായ നടപടി ഉണ്ടാകണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

ബൈറ്റ്









Body:....


Conclusion:
Last Updated : Nov 2, 2019, 8:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.