ETV Bharat / state

വിഴിഞ്ഞം സമരത്തിന്‍റെ പേരിൽ കലാപം ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടക്കുന്നു: മന്ത്രി വി ശിവൻകുട്ടി

author img

By

Published : Oct 27, 2022, 6:29 PM IST

വിഴിഞ്ഞം സമരമേഖലയിൽ നിയോഗിച്ച പൊലീസുകാർ ഭൂമിയോളം താഴ്‌ന്നാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവർക്കെതിരെ സമരക്കാർ അക്രമം അഴിച്ചുവിടുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി.

vizhinjam protest  minister v shivankutty against vizhinjam protest  minister v shivankutty  വിഴിഞ്ഞം സമരം  വിഴിഞ്ഞം തുറമുഖം  വിഴിഞ്ഞം തുറമുഖം സമര സമിതി  മന്ത്രി വി ശിവൻകുട്ടി  വിഴിഞ്ഞം സമരമേഖല
വിഴിഞ്ഞം സമരത്തിന്‍റെ പേരിൽ കലാപം ലക്ഷ്യമിട്ടുള്ള പ്രവർത്തനം നടക്കുന്നു: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ സമരത്തിന്‍റെ പേരില്‍ കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം നടക്കുകയാണെന്ന്‌ മന്ത്രി വി ശിവന്‍കുട്ടി. സമരക്കാരെ നേരിടാന്‍ നിയോഗിച്ച പൊലീസുകാര്‍ ഭൂമിയോളം താഴ്ന്നാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കലാപം ലക്ഷ്യമിട്ട് അവരെ ആക്രമിക്കുകയാണ്. തൊപ്പി വലിച്ചെറിയുക, ആക്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് അവിടെ നടക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട്

വിഴിഞ്ഞത്ത് ഒരു സംഘര്‍ഷവും പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. അത്തരത്തിലുള്ള നിര്‍ദേശമാണ് പൊലീസിന് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തുറമുഖത്തിനെതിരായ സമരത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്‌തിട്ടുണ്ട്. നിരവധി തവണയാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അവര്‍ ഉന്നയിച്ച് ഏഴ് ആവശ്യങ്ങളില്‍ തുറമുഖം അടച്ചു പൂട്ടണമെന്നതൊഴികെ എല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി മാധ്യമങ്ങളോട് കൂട്ടിച്ചേർത്തു.

സമരം മുന്നോട്ട് പോകുന്നതില്‍ സമര സമിതിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായമുണ്ട്. എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്നതാണ് സര്‍ക്കാര്‍ നിലപാട്. നടക്കാത്ത വിഷയം ഉന്നയിച്ച് വിഴിഞ്ഞത്തെ സംഘര്‍ഷ വേദിയാക്കരുതെന്നും മന്ത്രി പറഞ്ഞു.

Also Read: രോഷം അണപൊട്ടിയ ഉപരോധം, വള്ളത്തിന് തീയിടൽ, പൊലീസുമായി ഉന്തും തള്ളും ; വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള സമരത്തിൽ സംഘർഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.