ETV Bharat / state

രോഷം അണപൊട്ടിയ ഉപരോധം, വള്ളത്തിന് തീയിടൽ, പൊലീസുമായി ഉന്തും തള്ളും ; വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള സമരത്തിൽ സംഘർഷം

author img

By

Published : Oct 27, 2022, 1:55 PM IST

Updated : Oct 27, 2022, 2:32 PM IST

Vizhinjam protest update  വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരം  സമരത്തിൽ സംഘർഷം  സമരക്കാര്‍ പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു  വിഴിഞ്ഞം സമരം  വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു  ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു  കേരള വാർത്തകൾ  മലയാളം വാർത്തകൾ  malayalam news  kerala latest news  The protesters entered the project area  Strike against construction of Vizhinjam port  vizhinjam  The protesters threw the barricades into the sea  vizhinjam protesters  vizhinjam protesters vs police
തീയിടൽ, ഉപരോധം, ഉന്തും തള്ളും: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരെയുള്ള സമരത്തിൽ സംഘർഷം

മാര്‍ച്ച് നടത്തിയ സമരക്കാര്‍ ബാരിക്കേഡിന്‍റെ പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ കടലും കരയും ഉപരോധിച്ച് നടത്തുന്ന സമരത്തിൽ സംഘർഷം. മുതലപ്പൊഴിയില്‍ സമരക്കാര്‍ കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ട് പ്രതിഷേധിച്ചു. തീരത്ത് പൊലീസ് നിരത്തിയ ബാരിക്കേഡുകള്‍ സമരക്കാര്‍ കടലിലെറിഞ്ഞു.

പദ്ധതി പ്രദേശത്തേക്ക് മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാര്‍ ബാരിക്കേഡിന്‍റെ പൂട്ടുപൊളിച്ച് പദ്ധതി പ്രദേശത്ത് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുറമുഖ നിര്‍മാണ പ്രദേശത്തെ ഗേറ്റിലെ പൂട്ട് സമരക്കാര്‍ തല്ലിത്തകര്‍ത്തു.

പുതുക്കുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിൽ കടൽ വഴി മത്സ്യത്തൊഴിലാളികൾ പ്രതിഷേധം തീർത്തു. മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കൺവൻഷൻ നടത്തി. മുതലപ്പൊഴി പാലം സമരക്കാർ ഉപരോധിച്ചു.

രോഷം അണപൊട്ടിയ ഉപരോധം, വള്ളത്തിന് തീയിടൽ, പൊലീസുമായി ഉന്തും തള്ളും ; വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള സമരത്തിൽ സംഘർഷം

മാധ്യമസംഘത്തിന് നേരെയും കല്ലേറ് ഉണ്ടായി. സംഘർഷ ദൃശ്യങ്ങൾ ചിത്രീകരിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു അതിക്രമം. കല്ലേറിൽ 24 ന്യൂസ് ഡ്രൈവർ രാഹുലിന് പരിക്കേറ്റു. മീഡിയവൺ ക്യാമറ സമരക്കാർ തകർത്തു.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരായ പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരസമിതി പ്രതിഷേധം കടുപ്പിച്ചത്. പ്രതിഷേധം കഴക്കിലെടുത്ത് വിഴിഞ്ഞം തുറമുഖത്തിന് മുന്നിലെ സമരപ്പന്തലിന് സമീപം വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. തുറമുഖ നിർമാണം തടസപ്പെടുത്തരുത്, സമരപ്പന്തൽ പൊളിച്ചുനീക്കണം തുടങ്ങിയ കോടതി നിർദേശങ്ങള്‍ പോലും കാറ്റിൽ പറത്തിയാണ് സമരം തുടരുന്നത്.

തുറമുഖ നിർമാണം നി‍ർത്തിവച്ച് ശാസ്‌ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കണം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ സമരം നടത്തുന്നത്.

Last Updated :Oct 27, 2022, 2:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.