ETV Bharat / state

സംസ്ഥാനത്തെ അതിവേഗ റെയില്‍വേ പദ്ധതി സമയബന്ധിതമായി: വി. അബ്ദുറഹ്മാൻ

author img

By

Published : Aug 3, 2021, 3:26 PM IST

വായ്‌പ സമാഹരണത്തിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി നിയമസഭയെ അറിയിച്ചു

വി. അബ്ദുറഹ്മാൻ
വി. അബ്ദുറഹ്മാൻ

തിരുവനന്തപുരം: സംസ്ഥാന സിൽവർ ലൈൻ റെയിൽ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.അബ്ദുറഹ്മാൻ. പദ്ധതിയുടെ ടിപിആർ തയാറായി കഴിഞ്ഞു. ഭൂമി ഏറ്റെടുക്കലിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വായ്‌പ സമാഹരണത്തിനുള്ള നടപടികളും ആരംഭിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു.

സിൽവർ ലൈൻ പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗത കുരുക്കിന് പരിഹാരമാകും. പ്രകൃതിയെ സംരക്ഷിച്ച് മാത്രമേ പദ്ധതി നടപ്പിലാക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. തലശേശി - മൈസൂർ പാതയുടെ സർവേ പുരോഗമിക്കുകയാണെന്നും വി.അബ്ദുറഹ്മാൻ സഭയെ അറിയിച്ചു.

നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് എത്തിച്ചേരാവുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ജൂണിലാണ് തത്വത്തില്‍ അനുമതി നല്‍കിയത്. 529.45 കിലോമീറ്റർ ദൂരത്തില്‍ നടപ്പാക്കാൻ ഉദേശിക്കുന്ന പദ്ധതിയില്‍ 11 സ്റ്റേഷനുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 64000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി 33700 കോടി വിദേശ വായ്‌പ എടുക്കാനാണ് ഉദേശിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.